കേ​ര​ള സ​ർ​ക്കാ​ർ വി​ശ്വാ​സ​ത്തെ ത​ക​ർ​ക്കാ​ൻ ‌ശ്ര​മി​ക്കു​ന്നു: യോ​ഗി ആ​ദി​ത്യ​നാ​ഥ്
കേ​ര​ള സ​ർ​ക്കാ​ർ വി​ശ്വാ​സ​ത്തെ  ത​ക​ർ​ക്കാ​ൻ ‌ശ്ര​മി​ക്കു​ന്നു:  യോ​ഗി ആ​ദി​ത്യ​നാ​ഥ്
Friday, February 15, 2019 1:32 AM IST
പ​​ത്ത​​നം​​തി​​ട്ട: ശ​​ബ​​രി​​മ​​ല​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട സു​​പ്രീം​​കോ​​ട​​തി വി​​ധി മ​​റ​​യാ​​ക്കി കേ​​ര​​ള സ​​ർ​​ക്കാ​​ർ വി​​ശ്വാ​​സം ത​​ക​​ർ​​ക്കാ​​ൻ ശ്ര​​മി​​ക്കു​​ക​​യാ​​ണെ​​ന്ന് ഉ​​ത്ത​​ർ​​പ്ര​​ദേ​​ശ് മു​​ഖ്യ​​മ​​ന്ത്രി യോ​​ഗി ആ​​ദി​​ത്യ​​നാ​​ഥ്. ബി​​ജെ​​പി​​യു​​ടെ പാ​​ർ​​ല​​മെ​​ന്‍റ് തെ​​ര​​ഞ്ഞെ​​ടു​​പ്പ് പ്ര​​ചാ​​ര​​ണ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി പ​​ത്ത​​നം​​തി​​ട്ട​​യി​​ൽ ചേ​​ർ​​ന്ന ബൂ​​ത്തു​​ത​​ല നേ​​താ​​ക്ക​​ളു​​ടെ യോ​​ഗം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

രാ​​ജ്യ​​ത്തു വി​​ശ്വ​​സം ത​​ക​​ർ​​ക്കാ​​ൻ ഒ​​രു ശ​​ക്തി​​യെ​​യും അ​​നു​​വ​​ദി​​ക്കി​​ല്ല. 21 കോ​​ടി ആ​​ളു​​ക​​ൾ എ​​ത്തു​​ന്ന കും​​ഭ​​മേ​​ള​​യ്ക്കു വേ​​ണ്ട സൗ​​ക​​ര്യ​​ങ്ങ​​ൾ ചെ​​യ്യാ​​നും ദ​​ർ​​ശ​​ന സൗ​​ക​​ര്യം വി​​പു​​ല​​പ്പെ​​ടു​​ത്താ​​നും കേ​​ന്ദ്ര സ​​ർ​​ക്കാ​​രും യു​​പി സ​​ർ​​ക്കാ​​രും വി​​ശ്വാ​​സി​​ക​​ൾ​​ക്കൊ​​പ്പം​നി​​ന്ന് പ്ര​​വ​​ർ​​ത്തി​​ക്കു​​ക​​യാ​​ണ്. രാ​​മ​​ജ​ന്മ​ഭൂ​​മി​​യാ​​യാ​​ലും ശ​​ബ​​രി​​മ​​ല​​യാ​​യാ​​ലും വി​​ശ്വാ​​സം സം​​ര​​ക്ഷി​​ക്കാ​​ൻ ബി​​ജെ​​പി സ​​ർ​​ക്കാ​​ർ വ​​ര​​ണ​​മെ​ന്നും യോ​​ഗി ആ​​ദി​​ത്യ​​നാ​​ഥ് പ​​റ​​ഞ്ഞു.


ബി​​ജെ​​പി സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി ശോ​​ഭ സു​​രേ​​ന്ദ്ര​​ൻ അ​​ധ്യ​​ക്ഷ​​ത​വ​​ഹി​​ച്ചു. സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് പി.​​എ​​സ്. ശ്രീ​​ധ​​ര​​ൻ​​പി​​ള്ള, ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി​​മാ​​രാ​​യ എ.​​എ​​ൻ. രാ​​ധാ​​കൃ​​ഷ്ണ​​ൻ, എം.​​ടി. ര​​മേ​​ശ്, സെ​​ക്ര​​ട്ട​​റി സി. ​​ശി​​വ​​ൻ​​കു​​ട്ടി, ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റു​​മാ​​രാ​​യ അ​​ശോ​​ക​​ൻ കു​​ള​​ന​​ട, എ​​ൻ. ഹ​​രി തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു. നേ​​ര​​ത്തെ തെ​​ക്ക​​ൻ കേ​​ര​​ള​​ത്തി​​ലെ നാ​​ല് പാ​​ർ​​ല​​മെ​​ന്‍റ് മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലെ ക്ല​​സ്റ്റ​​ർ നേ​​താ​​ക്ക​​ളു​​ടെ യോ​​ഗ​​വും യോ​​ഗി ആ​​ദി​​ത്യ​​നാ​​ഥ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.