പ്ര​​ഫ. പി. ​​സ​​ന​​ൽ മോ​​ഹ​​ൻ കെ​​സി​​എ​​ച്ച്ആ​​ർ ഡ​​യ​​റ​​ക്ട​​ർ
Saturday, February 16, 2019 12:49 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: കേ​​ര​​ള ച​​രി​​ത്ര ഗ​​വേ​​ഷ​​ണ കൗ​​ൺ​​സി​​ൽ ഡ​​യ​​റ​​ക്ട​​റാ​​യി പ്ര​​മു​​ഖ ച​​രി​​ത്ര​​കാ​​ര​​നും എം.​​ജി. സ​​ർ​​വ​​ക​​ലാ​​ശാ​​ല സ്കൂ​​ൾ ഓ​​ഫ് സോ​​ഷ്യ​​ൽ സ​​യ​​ൻ​​സ​​സ് വി​​ഭാ​​ഗം ത​​ല​​വ​​നു​​മാ​​യി​​രു​​ന്ന പ്ര​​ഫ. സി. ​​സ​​ന​​ൽ മോ​​ഹ​​ൻ ചു​​മ​​ത​​ല​​യേ​​റ്റു.

കേം​​ബ്രി​​ജ് യൂ​​ണി​​വേ​​ഴ്സി​​റ്റി, ജ​​ർ​​മ​​നി​​യി​​ലെ മാ​​ക്സ് പ്ലാ​​ങ്ക് ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട്, അ​​മേ​​രി​​ക്ക​​യി​​ലെ യൂ​​ണി​​വേ​​ഴ്സി​​റ്റി ഓ​​ഫ് പെ​​ൻ​​സി​​ൽ​​വാ​​നി​​യ തു​​ട​​ങ്ങി​​യ​​വ​​യി​​ൽ വി​​സി​​റ്റിം​​ഗ് ഫെ​​ല്ലോ ആ​​യി പ്ര​​വ​​ർ​​ത്തി​​ച്ചി​​ട്ടു​​ണ്ട്.

എ​​ത്ത​​നോ​​ഗ്ര​​ഫി, കൊ​​ളോ​​ണി​​യ​​ൽ മോ​​ഡേ​​ണി​​റ്റി, ക​​മ്പാ​​രേ​​റ്റീ​​വ് ഹി​​സ്റ്റ​​റി തു​​ട​​ങ്ങി​​യ വി​​ഷ​​യ​​ങ്ങ​​ളി​​ൽ ഗ​​വേ​​ഷ​​ണ​​ങ്ങ​​ൾ ന​​ട​​ത്തു​​ക​​യും പ്ര​​ശ​​സ്ത ജേ​​ർ​​ണ​​ലു​​ക​​ളി​​ൽ പ്ര​​ബ​​ന്ധ​​ങ്ങ​​ൾ പ്ര​​സി​​ദ്ധീ​​ക​​രി​​ക്കു​​ക​​യും ചെ​​യ്തി​​ട്ടു​​ണ്ട്. നാ​​ലു പു​​സ്ത​​ക​​ങ്ങ​​ൾ ര​​ചി​​ച്ചി​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.