ന​വ​സ​മൂ​ഹ സൃ​ഷ്ടി​ക്കു തി​രു​വ​ച​നം പ്ര​യോ​ജ​ന​പ്പെ​ട​ണം: മാ​ർ തി​യ​ഡോ​ഷ്യ​സ്
ന​വ​സ​മൂ​ഹ സൃ​ഷ്ടി​ക്കു തി​രു​വ​ച​നം പ്ര​യോ​ജ​ന​പ്പെ​ട​ണം: മാ​ർ തി​യ​ഡോ​ഷ്യ​സ്
Saturday, February 16, 2019 12:50 AM IST
മാ​​രാ​​മ​​ണ്‍: അ​​സ​​ഹി​​ഷ്ണു​​ത​​യും ഭി​​ന്ന​​ത​​യും വ​​ർ​​ധി​​ച്ചു​​വ​​രു​​ന്ന കാ​​ല​​ഘ​​ട്ട​​ത്തി​​ൽ ദൈ​​വ​​വ​​ച​​ന​​ത്തി​​ന്‍റെ ശ​​ക്തി​​യി​​ൽ ന​​വ​​സ​​മൂ​​ഹ​​ത്തെ സൃ​​ഷ്ടി​​ച്ചെ​​ടു​​ക്ക​​ണ​​മെ​​ന്നു മാ​​ർ​​ത്തോ​​മ്മാ സ​​ഭ മും​​ബൈ ഭ​​ദ്രാ​​സ​​നാ​​ധി​​പ​​ൻ ഡോ.​​ഗീ​​വ​​ർ​​ഗീ​​സ് മാ​​ർ തി​​യ​​ഡോ​​ഷ്യ​​സ് എ​​പ്പി​​സ്കോ​​പ്പ. മാ​​രാ​​മ​​ണ്‍ ക​​ണ്‍​വ​​ൻ​​ഷ​​നി​​ൽ ഇ​​ന്ന​​ലെ രാ​​വി​​ലെ ന​​ട​​ന്ന യോ​​ഗ​​ത്തി​​ൽ പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

ദൈ​​വി​​ക​​ചി​​ന്ത​​യും മ​​നു​​ഷ്യ​​ത​​വും സ​​മൂ​​ഹ​​ത്തി​​ൽ​നി​​ന്ന് അ​​ക​​ന്നു പൊ​​യ്ക്കൊ​​ണ്ടി​​രി​​ക്കു​​ന്നു. ദൈ​​വ​​ത്തി​​ങ്ക​​ലേ​​ക്കു​​ള്ള അ​​ള​​വു​​കോ​​ലാ​​ണ് അ​​യ​​ൽ​​ക്കാ​​ര​​നി​​ലേ​​ക്കു​​ള്ള ദൂ​​ര​​മെ​​ന്ന് എ​​പ്പി​​സ്കോ​​പ്പ ചൂ​​ണ്ടി​​ക്കാ​​ട്ടി.

പു​​രു​​ഷ മേ​​ധാ​​വി​​ത്വം ഉ​​ള്ള​​തി​​നാ​​ൽ സ്ത്രീ​​ക​​ൾ​​ക്കു മു​​ഖ്യ​​ധാ​​ര​​യി​​ലെ​​ത്താ​​നാ​​കു​​ന്നി​​ല്ലെ​​ന്ന​​താ​​ണു പ​​രി​​ഭ​​വം. എ​​ന്നാ​​ൽ, ദൈ​​വ​​രാ​​ജ്യ സ​​ങ്ക​​ല്പ​​ത്തി​​ൽ സൃ​​ഷ്ടി മു​​ഴു​​വ​​ൻ സ​​മ​​മാ​​ണെ​​ന്നു വി​​ശ്വാ​​സ​​സ​​മൂ​​ഹം തി​​രി​​ച്ച​​റി​​യ​​ണം. സ​​മൂ​​ഹ​​ത്തി​​ലെ പീ​​ഡ​​നം അ​​നു​​ഭ​​വി​​ക്കു​​ന്ന​​വ​​രെ​​യും ഭി​​ന്ന​​ലിം​​ഗ​​ക്കാ​​രെ​​യും അം​​ഗീ​​ക​​രി​​ക്കാ​​തെ സ​​ഭ​​ക​​ൾ മു​​ന്നോ​​ട്ടു പോ​​കാ​​നാ​​കി​​ല്ല. പീ​​ഡി​​ത​​രെ​​യും ആ​​ലം​​ബ​​ഹീ​​ന​​രെ​​യും തേ​​ടി ക​​ണ്ടെ​​ത്തു​​ന്ന​​താ​​ണ് ക്രി​​സ്തീ​​യ​​ത.


മ​​നു​​ഷ്യ​​ത്വ​​ത്തി​​ൽ ജീ​​വി​​ക്കാ​​ൻ എ​​ല്ലാ​​വ​​ർ​​ക്കും അ​​വ​​സ​​രം ഉ​​ണ്ടാ​​ക്കു​​ക​​യെ​​ന്ന ദൗ​​ത്യ​​മാ​​ണ് ക്രി​​സ്തീ​​യ സ​​ഭാം​​ഗ​​ങ്ങ​​ൾ ആ​​ദ്യം ചെ​​യ്യേ​​ണ്ട​​തെ​​ന്നും എ​​പ്പി​​സ്കോ​​പ്പ പ​​റ​​ഞ്ഞു. സ​​ഹ​​ന​​മാ​​ണ് ക്രി​​സ്തീ​​യ ജീ​​വി​​ത​​ത്തി​​ന്‍റെ ശൈ​​ലി​​യെ​​ന്നും ദൈ​​വം ത​​രു​​ന്ന അ​​നു​​ഗ്ര​​ഹ​​ങ്ങ​​ൾ മ​​റ്റു​​ള്ള​​വ​​ർ​​ക്കു ന​​ൽ​​കാ​​ൻ ത​​യാ​​റാ​​ക​​ണ​​മെ​​ന്നും മാ​​ർ തി​​യ​​ഡോ​​ഷ്യ​​സ് ഓ​​ർ​​മി​​പ്പി​​ച്ചു. യു​​യാ​​ക്കിം മാ​​ർ കൂ​​റി​​ലോ​​സ് എ​​പ്പി​​സ്കോ​​പ്പ അ​​ധ്യ​​ക്ഷ​​ത​​വ​​ഹി​​ച്ചു. ഉ​​ച്ച​​ക​​ഴി​​ഞ്ഞു ന​​ട​​ന്ന യോ​​ഗ​​ത്തി​​ൽ ഡോ.​​ദാ​​നി​​യേ​​ൽ ഹോ​​യും വൈ​​കു​​ന്നേ​​രം ആ​​ർ​​ച്ച്ബി​​ഷ​​പ് ജോ​​ണ്‍ ട​​ക്ക​​ർ മു​​ഗാ​​ബെ​​യും പ്ര​​സം​​ഗി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.