പെൺകുട്ടിയെ പീഡിപ്പിച്ച കേസ്: ഇമാമിനെ ഒളിവിൽ പാർപ്പിച്ച സ​ഹോ​ദ​ര​ൻ പി​ടി​യി​ൽ
Saturday, February 16, 2019 1:34 AM IST
കൊ​​​ച്ചി: പ​​​തി​​​ന​​​ഞ്ചു​​​കാ​​​രി​​​യെ പീ​​​ഡി​​​പ്പി​​​ച്ച ഇ​​മാ​​മി​​നെ ഒ​​ളി​​വി​​ൽ ക​​ഴി​​യാ​​ൻ സ​​ഹാ​​യി​​ച്ച കു​​റ്റ​​ത്തി​​ന് ഇ​​​മാ​​​മി​​​ന്‍റെ സ​​​ഹോ​​​ദ​​​ര​​​ൻ പി​​​ടി​​​യി​​​ൽ. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം നെ​​​ടു​​​മ​​​ങ്ങാ​​​ട് തൊ​​​ളി​​​ക്കോ​​​ട് പ​​​ള്ളി ഇ​​​മാം ഷെ​​​ഫീ​​​ഖ് ഖാ​​​സി​​​മി​​​യു​​​ടെ സ​​​ഹോ​​​ദ​​​ര​​​ൻ അ​​​ൽ അ​​​മീ​​​നെ​​​യാ​​​ണ് തൃ​​​പ്പൂ​​​ണി​​​ത്തു​​​റ​​​യി​​​ലെ ഫ്ളാ​​​റ്റി​​​ൽ​​​നി​​​ന്ന് കൊ​​​ച്ചി സി​​​റ്റി ഷാ​​​ഡോ പോ​​​ലീ​​​സ് പി​​​ടി​​​കൂ​​​ടി​​​യ​​​ത്. ഇ​​​യാ​​​ളെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു​​​നി​​​ന്നെ​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണസം​​​ഘ​​​ത്തി​​​നു കൈ​​​മാ​​​റി.

അ​​​ൽ അ​​​മീ​​​ന്‍റെ തൃ​​​പ്പൂ​​​ണി​​​ത്തു​​​റ​​​യി​​​ലെ ഫ്ളാ​​​റ്റി​​​ൽ ഷെ​​​ഫീ​​​ഖ് ഖാ​​​സി​​​മി ഒ​​​ളി​​​വി​​​ൽ ക​​​ഴി​​​ഞ്ഞ​​​താ​​​യി പോ​​​ലീ​​​സി​​​നു വി​​​വ​​​രം ല​​​ഭി​​​ച്ചി​​​രു​​​ന്നു. ഇ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ഫ്ളാ​​​റ്റ് കേ​​​ന്ദ്രീ​​​ക​​​രി​​​ച്ച് പോ​​​ലീ​​​സ് നി​​​രീ​​​ക്ഷ​​​ണം ന​​​ട​​​ത്തി​​​യി​​​രു​​​ന്നു. ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യോ​​​ടെ​​​യാ​​​ണ് ഫ്ളാ​​​റ്റി​​​ൽ​​​നി​​​ന്ന് അ​​​ൽ അ​​​മീ​​​നെ പി​​​ടി​​​കൂ​​​ടി​​​യ​​​ത്. ഇ​​​മാം ബം​​​ഗ​​​ളൂ​​​രി​​​ലേ​​​ക്ക് പോ​​​യ​​​താ​​​യി ഇ​​​യാ​​​ൾ മൊ​​​ഴി ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്.​


ഷെ​​​ഫീ​​​ഖ് ഖാ​​​സി​​​മി ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം മു​​​ൻ​​​കൂ​​​ർ ജാ​​​മ്യാ​​​പേ​​​ക്ഷ ന​​​ൽ​​​കി​​​യി​​​രു​​​ന്നു. ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ഇ​​​യാ​​​ൾ കൊ​​​ച്ചി​​​യി​​​ൽ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​താ​​​യാ​​​ണ് സൂ​​​ച​​​ന. മു​​​ൻ​​​കൂ​​​ർ ജാ​​​മ്യാ​​​പേ​​​ക്ഷ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് കാ​​​ര്യ​​​ങ്ങ​​​ൾ ചെ​​​യ്ത​​​ത് അ​​​ൽ അ​​​മീ​​​നാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.