ഓ​ർ​ത്ത​ഡോ​ക്സ് സ​ഭാ ഭ​വ​ന​നി​ർ​മാ​ണ സ​ഹാ​യവി​ത​ര​ണം 23ന്
Saturday, February 16, 2019 11:59 PM IST
കോ​​ട്ട​​യം: മ​​ല​​ങ്ക​​ര ഓ​​ർ​​ത്ത​​ഡോ​​ക്സ് സു​​റി​​യാ​​നി സ​​ഭ​​യു​​ടെ ജീ​​വ​​കാ​​രു​​ണ്യ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളു​​ടെ ഭാ​​ഗ​​മാ​​യു​​ള്ള ഭ​​വ​​ന​​നി​​ർ​​മാ​​ണ സ​​ഹാ​​യ വി​​ത​​ര​​ണം വ​​ട്ട​​ശേ​​രി​​ൽ ഗീ​​വ​​ർ​​ഗീ​​സ് മാ​​ർ ദി​​വ​​ന്നാ​​സി​​യോ​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്തയു​​ടെ ഓ​​ർ​​മ​​പ്പെ​​രു​​ന്നാ​​ളി​​നോ​​ട​​നു​​ബ​​ന്ധി​​ച്ച് 23ന് ​​രാ​​വി​​ലെ 10.30 -ന് ​​പ​​ഴ​​യ സെ​​മി​​നാ​​രി​​യി​​ൽ ന​​ട​​ത്തു​​മെ​​ന്ന് ഭ​​വ​​ന​​നി​​ർ​​മാ​​ണ സ​​ഹാ​​യ പ​​ദ്ധ​​തി ക​​ണ്‍​വീ​​ന​​ർ ഡോ. ​​രാ​​ജു ഫി​​ലി​​പ്പ് അ​​റി​​യി​​ച്ചു.

ബ​​സേ​​ലി​​യോ​​സ് മാ​​ർ​​ത്തോ​​മ്മാ പൗ​​ലോ​​സ് ദ്വി​​തീ​​യ​​ൻ കാ​​തോ​​ലി​​ക്കാ​​ബാ​​വാ പൊ​​തു​​സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം​​ചെ​​യ്യും. വൈ​​ദ്യു​​തി മ​​ന്ത്രി എം.​​എം. മ​​ണി സ​​ഹാ​​യ​​വി​​ത​​ര​​ണ​​ത്തി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം നി​​ർ​​വ​​ഹി​​ക്കും. ഭ​​വ​​ന​​നി​​ർ​​മാ​​ണ സ​​ഹാ​​യ പ​​ദ്ധ​​തി പ്ര​​സി​​ഡ​​ന്‍റ് ഡോ. ​​ഏ​​ബ്ര​​ഹാം മാ​​ർ സെ​​റാ​​ഫിം അ​​ധ്യ​​ക്ഷ​​ത​വ​​ഹി​​ക്കും.


ജാ​​തി​​മ​​ത ​വ്യ​​ത്യാ​​സ​​മി​​ല്ലാ​​തെ തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട 70 പേ​​ർ​​ക്കു ഭ​​വ​​ന ​നി​​ർ​​മാ​​ണ​​ത്തി​​നു​​ള്ള സ​​ഹാ​​യം ന​​ൽ​​കും. അ​​ർ​​ഹ​​രാ​​യി​​ട്ടു​​ള്ള​​വ​​ർ ഓ​​ഫീ​​സി​​ൽ​നി​​ന്നു ല​​ഭി​​ക്കു​​ന്ന അ​​റി​​യി​​പ്പും വി​​കാ​​രി​​മാ​​രു​​ടെ സാ​​ക്ഷ്യ​​പ​​ത്ര​​വു​​മാ​​യി അ​​ന്നേ ​ദി​​വ​​സം രാ​​വി​​ലെ 9.30ന് ​​മു​​ന്പ് ര​​ജി​​സ്ട്രേ​​ഷ​​ൻ കൗ​​ണ്ട​​റി​​ൽ എ​​ത്ത​​ണം.

പ​​ദ്ധ​​തി​​യു​​ടെ ന​​ട​​ത്തി​​പ്പു​​സം​​ബ​​ന്ധി​​ച്ച് ആ​​ലോ​​ചി​​ക്കു​​ന്ന​​തി​​നാ​​യി ദേ​​വ​​ലോ​​കം കാ​​തോ​​ലി​​ക്കേ​​റ്റ് അ​​ര​​മ​​ന​​യി​​ൽ ചേ​​ർ​​ന്ന യോ​​ഗ​​ത്തി​​ൽ പ്ര​​സി​​ഡ​​ന്‍റ് ഡോ. ​ഏ​​ബ്ര​​ഹാം മാ​​ർ സെ​​റാ​​ഫിം അ​​ധ്യ​​ക്ഷ​​ത​വ​​ഹി​​ച്ചു.

വൈ​​ദി​​ക​​ട്ര​​സ്റ്റി ഫാ.​ഡോ.​എം.​​ഒ. ജോ​​ണ്‍, അ​​സോ​​സി​​യേ​​ഷ​​ൻ സെ​​ക്ര​​ട്ട​​റി ബി​​ജു ഉ​​മ്മ​​ൻ, ക​​ണ്‍​വീ​​ന​​ർ ഡോ.​രാ​​ജു ഫി​​ലി​​പ്പ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.