ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ക​ത്തി; യു​വാ​വ് മ​രി​ച്ചു
Saturday, February 16, 2019 11:59 PM IST
കു​​​ഴ​​​ൽ​​​മ​​​ന്ദം: ബൈ​​​ക്കു​​​ക​​​ൾ കൂ​​​ട്ടി​​​യി​​​ടി​​​ച്ച​​​തി​​​നെ​​​തു​​​ട​​​ർ​​​ന്ന് ഒ​​​രു ബൈ​​​ക്ക് മ​​​റി​​​ഞ്ഞു ക​​​ത്തി യു​​​വാ​​​വ് മ​​​രി​​​ച്ചു. ആ​​​ലു​​​വ സ്വ​​​ദേ​​​ശി ജി​​​ൻ​​​സ​​​ണാ​​​ണ് ക​​​ണ്ണ​​​നൂ​​​രി​​​ൽ ഉ​​​ണ്ടാ​​​യ അ​​​പ​​​ക​​​ട​​​ത്തി​​​ൽ മ​​​രി​​​ച്ച​​​ത്. മ​​​റ്റേ ബൈ​​​ക്ക് ഓ​​​ടി​​​ച്ചി​​​രു​​​ന്ന ഗു​​​ജ​​​റാ​​​ത്ത് സ്വ​​​ദേ​​​ശി​​​യാ​​​യ പ​​​ത്തൊ​​​മ്പ​​​തു​​​കാ​​​ര​​​നെ ഗു​​​രു​​​ത​​​ര​​​മാ​​​യ പ​​​രു​​​ക്കു​​​ക​​​ളോ​​​ടെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു.

ഇ​​​ന്ന​​​ലെ വൈ​​​കു​​ന്നേ​​രം അ​​​ഞ്ചി​​​നാ​​​ണ് അ​​​പ​​​ക​​​ടം. പാ​​​ല​​​ക്കാ​​​ടു​​​നി​​​ന്നു തൃ​​​ശൂ​​​രി​​​ലേ​​​ക്കു പോ​​​കു​​​ക​​​യാ​​​യി​​​രു​​​ന്ന ബൈ​​​ക്കി​​​ൽ തെ​​​റ്റാ​​​യ ദി​​​ശ​​​യി​​​ലൂ​​​ടെ ക​​​ണ്ണാ​​​ടി​​​യി​​​ൽ​​​നി​​​ന്ന് വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്ന ബൈ​​​ക്കി​​​ടി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​ടി​​​യു​​​ടെ ആ​​​ഘാ​​​ത​​​ത്തി​​​ൽ റോ​​​ഡി​​​ലേ​​​ക്കു മ​​​റി​​​ഞ്ഞ ബൈ​​​ക്ക് ക​​​ത്തി. ജി​​​ൻ​​​സ​​​ണ്‍ സം​​​ഭ​​​വ​​​സ്ഥ​​​ല​​​ത്തു​​​ത​​​ന്നെ മ​​​രി​​​ച്ചു. മൃ​​​ത​​​ദേ​​​ഹം ജി​​​ല്ലാ ആ​​​ശു​​​പ​​​ത്രി മോ​​​ർ​​​ച്ച​​​റി​​​യി​​​ൽ. കു​​​ഴ​​​ൽ​​​മ​​​ന്ദം പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.