മാരാമൺ ക​ണ്‍​വ​ൻ​ഷ​ൻ ഇ​ന്നു സ​മാ​പി​ക്കും
Sunday, February 17, 2019 12:11 AM IST
മാ​​രാ​​മ​​ണ്‍: പ്ര​​തി​​സ​​ന്ധി​​ക​​ളി​​ൽ പ​​ത​​റാ​​തെ വി​​ശ്വാ​​സ​​ത്തി​​ൽ ബ​​ല​​പ്പെ​​ടു​​ക​​യാ​​ണു വേ​​ണ്ട​​തെ​​ന്നു ഡോ.​​ദാ​​നി​​യേ​​ൽ ഹോ (​​മ​​ലേ​​ഷ്യ). മാ​​രാ​​മ​​ണ്‍ ക​​ണ്‍​വ​​ൻ​​ഷ​​നി​​ൽ ഇ​​ന്ന​​ലെ രാ​​വി​​ലെ ന​​ട​​ന്ന യോ​​ഗ​​ത്തി​​ൽ മു​​ഖ്യ​​സ​​ന്ദേ​​ശം ന​​ൽ​​കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

ഉ​ന്മാ​​ദ സം​​സ്കാ​​ര​​ത്തോ​​ടു ചേ​​ർ​​ന്നു​​പോ​​കാ​​തെ വേ​​റി​​ട്ട വ്യ​​ക്തി​​ത്വം കാ​​ത്തു​​സൂ​​ക്ഷി​​ക്കാ​​ൻ ക​​ഴി​​യു​​ന്ന​​താ​​ണ് ക്രൈ​​സ്ത​​വ ധ​​ർ​​മം. ലോ​​ക​​ത്തി​​ന്‍റെ വെ​​ളി​​ച്ച​​വും ഉ​​പ്പു​​മാ​​ണ് വി​​ശ്വാ​​സി​​ക​​ളെ​​ന്ന ബോ​​ധ്യം ഓ​​രോ​​രു​​ത്ത​​രെ​​യും ഭ​​രി​​ക്ക​​ണം. ഭാ​​ര​​ത​​ത്തി​​ൽ ന്യൂ​​ന​​പ​​ക്ഷ​​മാ​​ണെ​​ങ്കി​​ലും വ​​ലി​​യൊ​​രു മാ​​റ്റം ഈ ​​രാ​​ജ്യ​​ത്തു വ​​രു​​ത്താ​​നു​​ള്ള സ്വാ​​ധീ​​നം ക്രൈ​​സ്ത​​വ​​ർ​​ക്കു​​ണ്ട്. അ​​തു സ്വ​​ജീ​​വി​​തം കൊ​​ണ്ടാ​​ക​​ണ​​മെ​​ന്നും ദാ​​നി​​യേ​​ൽ ഹോ ​​പ​​റ​​ഞ്ഞു. സ​​ർ​​ഗ​​ശേ​​ഷി​​യെ നി​​സാ​​ര​​വ​​ത്ക​​രി​​ക്കാ​​തി​​രി​​ക്കു​​ക​യാ​ണ് ഇ​​തി​​ൽ പ്ര​​ധാ​​നം. എ​​ന്തി​​നോ​​ടും അ​​നു​​ര​​ഞ്ജ​​ന​​പ്പെ​​ട്ടു​​കൊ​​ണ്ടു​​ള്ള ജീ​​വി​​ത​​ശൈ​​ലി വി​​ശ്വാ​​സ​​ത്തോ​​ടു ചേ​​ർ​​ന്നു നി​​ൽ​​ക്കു​​ന്ന​​ത​​ല്ലെ​​ന്നു ദാ​​നി​​യേ​​ൽ ഹോ ​​അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു. ജീ​​വി​​ത​​ത്തി​​ൽ പൂ​​ർ​​ണ​​ത കൈ​​വ​​രി​​ക്കു​​കെ​​യ​​ന്ന​​തി​​ലു​​പ​​രി ക​​ള​​ങ്ക​​മി​​ല്ലാ​​ത്ത​​തും വി​​ശ്വ​​സ്ത​​രു​​മാ​​യി​​രി​​ക്ക​​ണ​​മെ​​ന്ന​​താ​ണ് പ്ര​​ധാ​​നം.


മ​​നു​​ഷ്യ​​ന്‍റെ യു​​ക്തി​​ക്ക​​പ്പു​​റ​​ത്തു​​ള്ള കാ​​ര്യ​​ശേ​​ഷി വി​​ശ്വാ​​സ​​ത്തി​​ലൂ​​ടെ കൈ​​വ​​രി​​ക്കാ​​നാ​​കു​​മെ​​ന്ന് ദാ​​നി​​യേ​​ൽ സിം​​ഹ​​ക്കു​​ഴി​​യി​​ലെ അ​​നു​​ഭ​​വ​​ത്തി​​ലൂ​​ടെ കാ​​ട്ടി​​ത്ത​​രു​​ന്ന​​ത്. ഏ​​തു സാ​​ഹ​​ച​​ര്യ​​ത്തി​​ലും നീ​​തി​​യി​​ല​​ധി​​ഷ്ഠി​​ത​​മാ​​യ പ്ര​​വ​​ർ​​ത്ത​​ന​​ത്തി​​നു മ​​നോ​​ബ​​ലം അ​​നി​​വാ​​ര്യ​​മാ​​ണെ​​ന്നും ദാ​​നി​​യേ​​ൽ ഹോ ​​ചൂ​​ണ്ടി​​ക്കാ​​ട്ടി.

ഐ​​സ​​ക് മാ​​ർ പീ​​ല​​ക്സി​​നോ​​സ് എ​​പ്പി​​സ്കോ​​പ്പ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ഉ​​ച്ച​​ക​​ഴി​​ഞ്ഞു ന​ട​ന്ന യോ​​ഗ​​ത്തി​​ൽ പ്ര​​ഫ.​​റെ​​യ്മ​​ണ്ട് സി​​മാ​​ങ്ക കു​​മാ​​ലോ​​യും വൈ​​കു​​ന്നേ​​രം ഗ്രീ​​ഗോ​​റി​​യോ​​സ് മാ​​ർ സ്തേ​​ഫാ​​നോ​​സ് എ​​പ്പി​​സ്കോ​​പ്പ​​യും പ്ര​​സം​​ഗി​​ച്ചു.

ക​​ണ്‍​വ​​ൻ​​ഷ​​ന്‍റെ ശ​​തോ​​ത്ത​​ര ര​​ജ​​ത​​ജൂ​​ബി​​ലി ഇ​​ന്നു രാ​​വി​​ല​​ത്തെ യോ​​ഗ​​ത്തി​​ൽ ഡോ.​​ജോ​​സ​​ഫ് മാ​​ർ​​ത്തോ​​മ്മാ മെ​​ത്രാ​​പ്പോ​​ലീ​​ത്ത ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. ഉ​​ച്ച​​ക​​ഴി​​ഞ്ഞു​​ള്ള യോ​​ഗ​​ത്തോ​​ടെ ക​​ണ്‍​വ​​ൻ​​ഷ​​ൻ സ​​മാ​​പി​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.