വി​വാ​ഹ​വേ​ഷ​ത്തി​ല്‍ യാത്ര ട്രെയിനിൽ
Monday, February 18, 2019 1:46 AM IST
ആ​​​ലു​​​വ: ഇ​​ന്ന​​ലെ വി​​വാ​​ഹി​​ത​​രാ​​യ, പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല​​​യു​​​ടെ മ​​​ക​​​ന്‍ രോ​​​ഹി​​​ത്തും വ​​​ധു ശ്രീ​​​ജ​​​യും വി​​​വാ​​​ഹ വേ​​​ഷ​​​ത്തി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തേ​​ക്ക് ട്രെ​​യി​​നി​​ൽ പു​​റ​​പ്പെ​​ട്ട​​ത് യാ​​​ത്ര​​​ക്കാ​​​ർ​​​ക്ക് കൗ​​​തു​​​ക​​​മാ​​​യി. രാ​​​വി​​​ലെ അ​​​ങ്ക​​​മാ​​​ലി അ​​​ഡ്‌​​​ല​​​ക്‌​​​സ് ക​​​ണ്‍​വ​​​ന്‍​ഷ​​​ന്‍ സെ​​​ന്‍റ​​​റി​​​ല്‍ ന​​​ട​​​ന്ന വി​​​വാ​​​ഹ​​​ത്തി​​​നു​​ശേ​​​ഷം ​വൈ​​​കു​​ന്നേ​​രം 4.20നു​​​ള്ള ജ​​​ന​​​ശ​​​താ​​​ബ്ദി എ​​​ക്‌​​​സ്പ്ര​​​സി​​​ലാ​​​ണ് ആ​​​ലു​​​വ റെ​​​യി​​​ല്‍​വേ സ്റ്റേ​​​ഷ​​​നി​​​ല്‍​നി​​​ന്ന് ന​​വ​​ദ​​ന്പ​​തി​​ക​​ൾ ത​​ല​​സ്ഥാ​​ന​​ത്തേ​​ക്കു യാ​​​ത്ര തി​​​രി​​​ച്ച​​​ത്. ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല​​​യും ഭാ​​​ര്യ അ​​​നി​​​ത​​​യും ട്രെ​​യി​​നി​​ൽ ഇ​​വ​​ർ​​ക്കൊ​​പ്പ​​മു​​ണ്ടാ​​യി​​രു​​ന്നു.


ആ​​​ലു​​​വ റെ​​​യി​​​ല്‍​വേ സ്റ്റേ​​​ഷ​​​നി​​​ല്‍ വി​​​വാ​​​ഹ​​വേ​​​ഷ​​​ത്തി​​​ല്‍ വ​​​ന്നി​​​റ​​​ങ്ങി​​​യ വ​​ധൂ​​വ​​ര​​ൻ​​മാ​​രെ കാ​​​ണാ​​​ന്‍ ജ​​നം ​ത​​​ടി​​​ച്ചു​​കൂ​​​ടി. യാ​​​ത്ര​​​ക്കാ​​​ര്‍​ക്കൊ​​​പ്പം സെ​​​ല്‍​ഫി​​​യെ​​​ടു​​​ക്കാ​​​നും വ​​​ധൂ​​​വ​​​ര​​ന്മാർ‍ ത​​യാ​​റാ​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.