ക​ണ്ണൂ​ർ വാഴ്സിറ്റി ര​ജി​സ്ട്രാ​റുടെ സ​സ്പെ​ൻഷൻ റ​ദ്ദാ​ക്കി
Tuesday, February 19, 2019 1:11 AM IST
കൊ​​​ച്ചി: ക​​​ണ്ണൂ​​​ർ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ര​​​ജി​​​സ്ട്രാ​​​ർ ഡോ. ​​​ബാ​​​ല​​​ച​​​ന്ദ്ര​​​ൻ കീ​​​ഴോ​​​ത്തി​​​നെ സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്ത വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​റു​​​ടെ ന​​​ട​​​പ​​​ടി ഹൈ​​​ക്കോ​​​ട​​​തി റ​​​ദ്ദാ​​​ക്കി. ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ പ​​​ട്ടി​​​ക ന​​​ൽ​​​കാ​​​ൻ മ​​​ണി​​​ക്കൂ​​​റു​​​ക​​​ൾ മാ​​​ത്രം വൈ​​​കി​​​യ​​​തി​​​നു ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ത്ത​​​തു സ്വേ​​​ച്ഛാ​​​പ​​​ര​​​മാ​​​ണെ​​​ന്നു സിം​​​ഗി​​​ൾ​​​ബെ​​​ഞ്ച് പ​​​റ​​​ഞ്ഞു.

സി​​​ൻ​​​ഡി​​​ക്ക​​​റ്റ് അം​​​ഗ​​​ങ്ങ​​​ളു​​​ടെ ഭാ​​​വ​​​ന​​​യ്ക്കും താ​​​ത്പ​​​ര്യ​​​ത്തി​​​നു​​​മ​​​നു​​​സ​​​രി​​​ച്ചു വി​​​സി​​​മാ​​​ർ പ്ര​​​വ​​​ർ​​​ത്തി​​​ക്ക​​​രു​​​തെ​​​ന്നും സ്ഥാ​​​പ​​​ന​​​ത്തി​​​ന്‍റെ മൂ​​​ല്യം ഉ​​​യ​​​ർ​​​ത്തി​​​പ്പി​​​ടി​​​ക്കു​​​ന്ന പ്ര​​​വ​​​ർ​​​ത്ത​​​ന​​​മാ​​​ണു പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​തെ​​​ന്നും ഹൈ​​​ക്കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി. വി​​​സി​​​യു​​​ടെ ഓ​​​ഫീ​​​സി​​​നു മു​​​ന്നി​​​ൽ സ​​​മ​​​രം ചെ​​​യ്ത ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ പേ​​​രു വി​​​വ​​​ര​​​ങ്ങ​​​ൾ ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​നു വൈ​​​കി​​​യെ​​​ന്നാ​​​രോ​​​പി​​​ച്ചാ​​​യി​​​രു​​​ന്നു ര​​​ജി​​​സ്ട്രാ​​​റെ സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്ത​​​ത്. അ​​​ന്നു വൈ​​​കു​​​ന്നേ​​​രം ത​​​ന്നെ സ​​​മ​​​ര​​​ക്കാ​​​രു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ൾ ശേ​​​ഖ​​​രി​​​ച്ചു. അ​​​ടു​​​ത്ത​​ദി​​​വ​​​സം രാ​​​വി​​​ലെ ഇ​​​തു വി​​​സി​​​ക്കു സ​​​മ​​​ർ​​​പ്പി​​​ച്ചു. എ​​​ന്നാ​​​ൽ നി​​​ർ​​​ദേ​​​ശം ന​​​ട​​​പ്പാ​​​ക്കാ​​​ൻ ഒ​​​രു ദി​​​വ​​​സം വൈ​​​കി​​​യെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​ ര​​​ജി​​​സ്ട്രാ​​​റെ സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്യു​​ക​​യാ​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

a
asd