യുവാവ് കുത്തേറ്റു മരിച്ചു: അയൽവാസി അറസ്റ്റിൽ
യുവാവ് കുത്തേറ്റു മരിച്ചു: അയൽവാസി അറസ്റ്റിൽ
Tuesday, February 19, 2019 1:11 AM IST
അ​​ന്പ​​ല​​പ്പു​​ഴ: പെ​ൺ​കു​ട്ടി​യെ ശ​ല്യം ചെ​യ്തെ​ന്ന സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് യു​വാ​വ് കു​ത്തേ​റ്റു മ​രി​ച്ചു. ആ​​ല​​പ്പു​​ഴ പു​​ന്ന​​പ്ര വ​​ട​​ക്ക് പ​​ഞ്ചാ​​യ​​ത്ത് വാ​​ട​​ക്ക​​ൽ അ​​റ​​വു​​ള​​ശേ​​രി വീ​​ട്ടി​​ൽ സാ​​ബു​​വി​​ന്‍റെ മ​​ക​​ൻ കു​​ര്യ​​നാ(20) ണ് ​​കൊ​​ല്ല​​പ്പെ​​ട്ട​​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു പെ​ൺ​കു​ട്ടി​യു​ടെ പി​താ​വ് വാ​​ട​​ക്ക​​ൽ വേ​​ലി​​യ​​ക​​ത്ത് വീ​​ട്ടി​​ൽ സോ​​ള​​മ​​നെ (42) പു​​ന്ന​​പ്ര പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു.

കു​​ര്യ​​ൻ അ​യ​ൽ​വാ​സി​യാ​യ സോ​​ള​​മ​​ന്‍റെ മ​​ക​​ളെ നി​​ര​​ന്ത​​രം ശ​​ല്യം ചെ​​യ്ത​താ​യും പ്ര​ണ​യാ​ഭ്യ​ർ​ഥ​ന ന​ട​ത്തി​യ​താ​യും പോ​ലീ​സ് പ​റ‍യു​ന്നു. പെ​​ണ്‍​കു​​ട്ടി ഇ​​ക്കാ​​ര്യം വീ​​ട്ടി​​ൽ അ​​റി​​യി​​ച്ചു. തു​​ട​​ർ​​ന്ന് സോ​​ള​​മ​​ൻ നി​​ര​​വ​​ധി ത​​വ​​ണ താ​​ക്കീ​​ത് ചെ​​യ്തെ​​ങ്കി​​ലും കു​​ര്യ​​ൻ ശ​​ല്യം ചെ​​യ്യു​​ന്ന​തു തു​​ട​​ർ​​ന്നു​​വെ​ന്നു പോ​​ലീ​​സ് പ​​റ​​യു​​ന്നു.


ഞാ​​യ​​റാ​​ഴ്ച ക്ലാ​​സ് ക​​ഴി​​ഞ്ഞു വ​​രി​​ക​​യാ​​യി​​രു​​ന്ന പെ​​ണ്‍​കു​​ട്ടി​​യെ കു​​ര്യ​​ൻ വീ​ണ്ടും ശ​ല്യം ചെ​യ്ത​ത്രേ. ഇ​​ത​​റി​​ഞ്ഞ് സോ​ള​മ​ൻ സ്ഥ​ല​ത്തെ​ത്തി. തു​ട​ർ​ന്നു കു​ര്യ​ന്‍റെ വ​യ​റി​ൽ കു​ത്തേ​ൽ​ക്കു​ക​യാ​യി​രു​ന്നു. വാ​​ട​​ക്ക​​ൽ ദൈ​​വ​​ജ​​ന​​മാ​​ത പ​​ള്ളി​​ക്കു സ​​മീ​​പ​​മാ​​യി​​രു​​ന്നു സം​​ഭ​​വം. കു​ത്തേ​റ്റ കു​​ര്യ​​നെ വ​​ണ്ടാ​​നം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ചെ​​ങ്കി​​ലും പു​​ല​​ർ​​ച്ചെ അ​​ഞ്ചോ​​ടെ മ​​രി​​ച്ചു. മൃ​​ത​​ദേ​​ഹം പോ​​സ്റ്റു​​മോ​ർ​​ട്ട​​ത്തി​​നു ശേ​​ഷം ബ​​ന്ധു​​ക്ക​​ൾ​​ക്കു വി​​ട്ടു​​ന​​ൽ​​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.