വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ക​രാ​ര്‍ തൊ​ഴി​ലാ​ളി​ക​ൾ പ​ണി​മു​ട​ക്ക് നോ​ട്ടീ​സ് ന​ല്‍​കി
Tuesday, February 19, 2019 1:11 AM IST
നെ​​​ടു​​​മ്പാ​​​ശേ​​​രി: കൊ​​​ച്ചി അ​​​ന്താ​​​രാ​​​ഷ്ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ല്‍ ക​​​രാ​​​ര്‍ വ്യ​​​വ​​​സ്ഥ​​​യി​​​ൽ ജോ​​​ലി നോ​​​ക്കു​​​ന്ന ആ​​​റാ​​​യി​​​ര​​​ത്തോ​​​ളം തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍ ശ​​​ന്പ​​​ള വ​​​ർ​​​ധ​​​ന ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് മാ​​​ര്‍​ച്ച് മൂ​​​ന്നി​​​ന് പ​​​ണി​​​മു​​​ട​​​ക്ക് ന​​​ട​​​ത്താ​​​ന്‍ നോ​​​ട്ടീ​​​സ് ന​​​ല്‍​കി​​​യ​​​താ​​​യി കേ​​​ര​​​ള സി​​​വി​​​ല്‍ ഏ​​​വി​​​യേ​​​ഷ​​​ന്‍ വ​​​ര്‍​ക്കേ​​​ഴ്സ് കോ​​​ണ്‍​ഗ്ര​​​സ്-​​​ഐ​​​എ​​​ന്‍​ടി​​​യു​​​സി ജ​​​ന​​​റ​​​ല്‍ കൗ​​​ണ്‍​സി​​​ല്‍ അ​​​റി​​​യി​​​ച്ചു.‌

പ്ര​​​തി​​​മാ​​​സം 20,000 രൂ​​​പ ശ​​​മ്പ​​​ള​​​മെ​​​ന്ന ആ​​​വ​​​ശ്യ​​​മു​​​ന്ന​​​യി​​​ച്ചാ​​​ണ് നോ​​​ട്ടീ​​​സ് ന​​​ൽ​​​കി​​​യ​​​ത്. പ്രൊ​​​വി​​​ഡ​​​ന്‍റ് ഫ​​​ണ്ട്, ഇ​​​എ​​​സ്ഐ തു​​​ട​​​ങ്ങി​​​യ പ്രാ​​​ഥ​​​മി​​​ക ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ള്‍ വ​​​രെ നി​​​ഷ​​​ധി​​​ക്കു​​​ന്ന ക​​​രാ​​​ർ സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍ ഉ​​​ണ്ടെ​​​ന്നും ഇ​​​വ​​​ർ​​​ക്കെ​​​തി​​​രേ നി​​​യ​​​മ ന​​​ട​​​പ​​​ടി കൈ​​​ക്കൊ​​​ള്ളു​​​മെ​​​ന്നും യോ​​​ഗം അ​​​റി​​​യി​​​ച്ചു. യോ​​​ഗ​​​ത്തി​​​ല്‍ യൂ​​​ണി​​​യ​​​ന്‍ പ്ര​​​സി​​​ഡ​​​ന്‍റ് വി.​​​പി. ജോ​​​ര്‍​ജ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.