രാ​ഷ്‌ട്രീയ കൊ​ല​കളും ഹ​ർ​ത്താ​ലു​ക​ളും സ​മൂ​ഹ​ത്തെ പി​ന്നോ​ട്ട​ടി​ക്കും: കെ​സി​ബി​സി ഐ​ക്യ​ജാ​ഗ്ര​താ ​സ​മി​തി
Tuesday, February 19, 2019 1:40 AM IST
കൊ​​​ച്ചി: രാ​​​ഷ്‌ട്രീയ​ പാ​​​ർ​​​ട്ടി​​​ക​​​ൾ അ​​​ധി​​​കാ​​​ര​​​ത്തി​​​നു​​​വേ​​​ണ്ടി ന​​​ട​​​ത്തു​​​ന്ന ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളും കൊ​​​ല​​​പാ​​​ത​​​ക​​​ങ്ങ​​​ളും ഹ​​​ർ​​​ത്താ​​​ലു​​​ക​​​ളും സ​​​മൂ​​​ഹ​​​ത്തെ പി​​​ന്നോ​​​ട്ട​​​ടി​​​ക്കു​​​മെ​​​ന്നു കെ​​​സി​​​ബി​​​സി ഐ​​​ക്യ​​​ജാ​​​ഗ്ര​​​താ​​​സ​​​മി​​​തി. കേ​​​ര​​​ള​​​ത്തി​​​ൽ അ​​​ര​​​ങ്ങേ​​​റു​​​ന്ന രാ​​​ഷ്‌ട്രീയ കൊ​​​ല​​​പാ​​​ത​​​ക​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ അ​​​ടി​​​യ​​​ന്ത​​​ര ന​​​ട​​​പ​​​ടി​​യു​​​ണ്ടാ​​​ക​​​ണം. രാ​​​ഷ്‌ട്രീയ കു​​​ടി​​​പ്പ​​​ക​​​യും കൊ​​​ല​​​പാ​​​ത​​​ക​​​ങ്ങ​​​ളും നാ​​​ടി​​​ന്‍റെ സ​​​മാ​​​ധാ​​​നം കെ​​​ടു​​​ത്തു​​​ന്നു. പാ​​​ർ​​​ട്ടി​​​ക​​​ൾ മ​​​ത്സ​​​ര​​​ബു​​​ദ്ധി​​​യോ​​​ടെ കൊ​​​ല​​​പാ​​​ത​​​ക പ​​​ര​​​ന്പ​​​ര​​​ക​​​ൾ ആ​​​സൂ​​​ത്ര​​​ണം ചെ​​​യ്യു​​​ന്ന​​​തി​​​ൽ സ​​​മാ​​​ധാ​​​ന​​​കാം​​​ക്ഷി​​​ക​​​ളാ​​​യ സാ​​​ധാ​​​ര​​​ണ ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് അ​​​ത്യ​​​ധി​​​കം ഉ​​​ത്ക​​​ണ്ഠ​​​യു​​​ണ്ട്.

ഹ​​​ർ​​​ത്താ​​​ലു​​​ക​​​ൾ പ്ര​​​ഖ്യാ​​​പി​​​ക്കു​​​ന്പോ​​​ൾ പു​​​ല​​​ർ​​​ത്തേ​​​ണ്ട മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​ൾ സം​​​ബ​​​ന്ധി​​​ച്ചു ഹൈ​​​ക്കോ​​​ട​​​തി പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ രാ​​​ഷ്‌ട്രീയ ​പാ​​​ർ​​​ട്ടി​​​ക​​​ൾ ഗൗ​​​ര​​​വ​​​മാ​​​യി​​​ക്കാ​​​ണു​​​ന്നി​​​ല്ല എ​​​ന്ന​​​തി​​​ന്‍റെ തെ​​​ളി​​​വാ​​​ണു യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് ഇ​​ന്ന​​ലെ പ്ര​​​ഖ്യാ​​​പി​​​ച്ച ഹ​​​ർ​​​ത്താ​​​ൽ. രാ​​​ഷ്‌ട്രീയ​​​നേ​​​താ​​​ക്ക​​​ളും ഭ​​​ര​​​ണാ​​​ധി​​​കാ​​​രി​​​ക​​​ളും ഇ​​​ത്ത​​​രം അ​​​പ​​​ക​​​ട​​​ക​​​ര​​​മാ​​​യ പ്ര​​​വ​​​ണ​​​ത​​​ക​​​ൾ നി​​​യ​​​ന്ത്രി​​​ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ ഉ​​​ട​​​ന​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണം. ജ​​​ന​​​ങ്ങ​​​ൾ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​തു സ​​​മാ​​​ധാ​​​ന​​​മാ​​​ണ്. രാ​​​ഷ്‌ട്രീയം സ​​​ങ്കു​​​ചി​​​ത​​​താ​​​ത്പ​​​ര്യ​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നും അ​​​ക്ര​​​മ​​​പ്ര​​​വ​​​ണ​​​ത​​​ക​​​ളി​​​ൽ​​നി​​​ന്നും പി​​ന്മാ​​​റി ജ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ​​​യും ന​​ന്മ​​യും ഉ​​​ന്ന​​​തി​​​യും ല​​​ക്ഷ്യം​​​വ​​​യ്ക്കു​​​ന്ന​​​താ​​​ക​​​ണ​​​മെ​​​ന്നും കെ​​​സി​​​ബി​​​സി ഡെ​​​പ്യൂ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി റ​​​വ.​ ഡോ. ​​വ​​​ർ​​​ഗീ​​​സ് വ​​​ള്ളി​​​ക്കാ​​​ട്ടി​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ പി​​​ഒ​​​സി​​​യി​​​ൽ ന​​​ട​​​ന്ന ഐ​​​ക്യ​​​ജാ​​​ഗ്ര​​​താ ക​​​മ്മീ​​​ഷ​​​ന്‍റെ യോ​​​ഗം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.