സർവകക്ഷിയോഗം വിളിക്കണം: കെ.എം.മാണി
സർവകക്ഷിയോഗം വിളിക്കണം: കെ.എം.മാണി
Tuesday, February 19, 2019 1:40 AM IST
കോ​​ട്ട​​യം: കാ​​സ​​ർ​ഗോ​ഡ് സം​​ഭ​​വ​​ത്തി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ സ​​മാ​​ധാ​​ന സം​​ര​​ക്ഷ​​ണ​​ത്തി​​നു സ​​ർ​​ക്കാ​​ർ സ​​ർ​​വ​​ക​​ക്ഷി യോ​​ഗം വി​​ളി​​ച്ചു​​ചേ​​ർ​​ക്ക​​ണ​​മെ​​ന്നു കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് -എം ​​ചെ​​യ​​ർ​​മാ​​ൻ കെ.​​എം. മാ​​ണി. സം​​ഭ​​വ​​ത്തി​​ൽ ഉ​​ത്ത​​ര​​വാ​​ദി​​ക​​ളാ​​യ യ​​ഥാ​​ർ​​ഥ പ്ര​​തി​​ക​​ളെ നി​​യ​​മ​​ത്തി​​നു മു​​ന്നി​​ലെ​​ത്തി​​ക്ക​​ണം. അ​​ന്വേ​​ഷ​​ണം സ​​ത്യ​​സ​​ന്ധ​​മാ​​യും സു​​താ​​ര്യ​​മാ​​യും ന​​ട​​ത്ത​​ണം. സം​​സ്ഥാ​​ന​​ത്തെ സ​​മാ​​ധാ​​ന​​ന്ത​​രീ​​ക്ഷം ത​​ക​​ർ​​ക്കാ​​നു​​ള്ള ബോ​​ധ​​പൂ​​ർ​​വ​​മാ​​യ ശ്ര​​മ​​ങ്ങ​​ളെ ചെ​​റു​​ത്തു​​തോ​​ൽ​​പ്പി​​ക്ക​​ണം. നേ​​താ​​ക്ക​​ളും പ്ര​​വ​​ർ​​ത്ത​​ക​​രും സം​​യ​​മ​​ന​​ത്തോ​​ടെ ഇ​​ട​​പെ​​ട്ട് സ്ഥി​​തി ശാ​​ന്ത​​മാ​​ക്ക​​ണ​​മെ​​ന്നും അ​ദ്ദേ​ഹം ആ​​വ​​ശ്യ​​പ്പെ​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.