കാസർഗോഡ് കൊ​ലപാതകം: അക്രമിസംഘം സഞ്ചരിച്ച കാർ കണ്ടെത്തി
Tuesday, February 19, 2019 1:53 AM IST
കാ​​ഞ്ഞ​​ങ്ങാ​​ട്: യൂ​​ത്ത് കോ​​ൺ​​ഗ്ര​​സ് പ്ര​​വ​​ർ​​ത്ത​​ക​​രെ കൊ​​ല​​പ്പെ​​ടു​​ത്തി​​യ സം​​ഭ​​വ​​ത്തി​​ൽ പ്ര​​തി​​ക​​ൾ സ​​ഞ്ച​​രി​​ച്ച​​തെ​​ന്നു സം​​ശ​​യി​​ക്കു​​ന്ന കാ​​ർ ക​​ണ്ടെ​​ത്തി. പ​​ള്ളി​​ക്ക​​ര പ​​ഞ്ചാ​​യ​​ത്ത് പാ​​ക്കം വെ​​ളു​​ത്തോ​​ളി ചെ​​റൂ​​ട്ട​​വ​​ള​​പ്പി​​ൽ ആ​​ളൊ​​ഴി​​ഞ്ഞ പ​​റ​​മ്പി​​ലെ കു​​റ്റി​​ക്കാ​​ട്ടി​​ലാ​​ണ് വെ​​ള്ള നി​​റ​​ത്തി​​ലു​​ള്ള കെഎ​​ൽ​​14 ജെ 5683 ന​​മ്പ​​ർ മ​​ഹീ​​ന്ദ്ര സൈ​​ലോ ക​​ണ്ടെ​​ത്തി​​യ​​ത്.


ഏ​​ച്ചി​​ല​​ടു​​ക്ക​​ത്തെ സ​​ജിയുടെ ഉ​​ട​​മ​​സ്ഥ​​ത​​യി​​ലു​​ള്ള​​താ​​ണ് കാ​​റെ​​ന്ന് ബേ​​ക്ക​​ൽ പോ​​ലീ​​സ് പ​​റ​​ഞ്ഞു. കാ​​റി​​ന്‍റെ സൈ​​ഡ് മി​​റ​​ർ പൊ​​ട്ടി​​യ നി​​ല​​യി​​ലാ​​ണ്. ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം ഇ​​വി​​ടെ ക​​ളി​​ക്കാ​​നെ​​ത്തി​​യ കു​​ട്ടി​​ക​​ളാ​​ണ് കാ​​ർ ആ​​ദ്യം ക​​ണ്ട​​ത്. കാ​​ർ ബേ​​ക്ക​​ൽ പോ​​ലീ​​സ് ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

a
asd