ബെെക്കപകടത്തിൽ തോട്ടിൽ വീണയാൾ മുങ്ങിമരിച്ചു
ബെെക്കപകടത്തിൽ തോട്ടിൽ വീണയാൾ മുങ്ങിമരിച്ചു
Wednesday, February 20, 2019 12:50 AM IST
ഗാ​ന്ധി​ന​ഗ​ർ: ബൈ​ക്ക് കു​ഴി​യി​ൽ വീ​ണ​തി​നെ​ത്തുട​ർ​ന്ന് തെ​റി​ച്ചു തോ​ട്ടി​ൽ വീ​ണ​യാ​ൾ മു​ങ്ങി മ​രി​ച്ചു. ഏ​റ്റു​മാ​നൂ​ർ ശി​ല്പി​ന​ഗ​ർ അ​ന്പാ​ട്ടു രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ ശാ​ന്ത​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ സ​ജി​കു​മാ​ർ (37) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ 10നാ​ണു സം​ഭ​വം. ഏ​റ്റു​മാ​നൂ​ർ ക​ണ്ട​ഞ്ചി​റ​യ്ക്കു സ​മീ​പംത​ക​ർ​ന്നു കി​ട​ക്കു​ന്ന ക​ണി​യാ​ന്പ​റ​ന്പ് കു​ഴി​യാ​റ്റി​ൽ റോ​ഡി​ലൂ​ടെ ബൈ​ക്കി​ൽ സ​ഞ്ച​രി​ക്കു​ന്പോ​ൾ ബൈ​ക്ക് റോ​ഡി​ലെ കു​ഴി​യി​ൽ വീ​ണ് നി​യ​ന്ത്ര​ണംവി​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു. സ​ജി​കു​മാ​ർ തെ​റി​ച്ച് തോ​ട്ടി​ലേ​ക്കും വീ​ണു.


വി​ജ​ന​മാ​യ സ്ഥ​ല​മാ​യ​തി​നാ​ൽ സം​ഭ​വം ആ​രു​മ​റി​ഞ്ഞി​ല്ല. പി​ന്നീ​ട് ബൈ​ക്ക് റോ​ഡി​ൽ മ​റി​ഞ്ഞു കി​ട​ക്കു​ന്ന​തു ക​ണ്ട നാ​ട്ടു​കാ​ർ സ​മീ​പ​ത്തെ തോ​ട്ടി​ലേ​യ്ക്ക് നോ​ക്കി​യ​പ്പോ​ഴാ​ണ് ഒ​രാ​ൾ തോ​ട്ടി​ൽ വീ​ണു കി​ട​ക്കു​ന്ന​തു ക​ണ്ട​ത്. ഉ​ട​ൻ ത​ന്നെ ഇ​യാ​ളെ ക​ര​യ്ക്കു എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചി​രു​ന്നു. ഏ​റ്റു​മാ​നൂ​ർ പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11.30ന് ​വീ​ട്ടു​വ​ള​പ്പി​ൽ. പെ​യി​ന്‍റിം​ഗ്് തൊ​ഴി​ലാ​ളി​യാ​യ ഇ​യാ​ൾ അ​വി​വാ​ഹി​ത​നാ​ണ്. സ​ഹോ​ദ​രി സ​ജി​ത വ​നി​താ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.