മ​കം തൊ​ഴുത് പുണ്യം നേടാൻ പ​തി​നാ​യി​ര​ങ്ങ​ൾ ചോ​റ്റാ​നി​ക്ക​ര​യി​ൽ
മ​കം തൊ​ഴുത് പുണ്യം നേടാൻ പ​തി​നാ​യി​ര​ങ്ങ​ൾ ചോ​റ്റാ​നി​ക്ക​ര​യി​ൽ
Wednesday, February 20, 2019 12:50 AM IST
ചോ​​​റ്റാ​​നി​​​ക്ക​​​ര: സ​​​ർ​​​വാ​​​ഭ​​​ര​​​ണ വി​​​ഭൂ​​​ഷി​​​ത​​​യാ​​​യ ചോ​​​റ്റാ​​​നി​​​ക്ക​​​ര ദേ​​​വി​​​യെ ‘മ​​​കം തൊ​​​ഴു​​​ത്’ ദ​​​ർ​​​ശ​​​ന​​​പു​​​ണ്യം നേ​​​ടാ​​​ൻ ഇ​​​ന്ന​​​ലെ പ​​​തി​​​നാ​​​യി​​​ര​​​ങ്ങ​​​ൾ ക്ഷേ​​​ത്ര​​​സ​​​ന്നി​​​ധി​​​യി​​​ലേ​​​ക്ക് ഒ​​​ഴു​​​കി​​​യെ​​​ത്തി. കും​​​ഭ​​​മാ​​​സ​​​ത്തി​​​ലെ മ​​​കം നാ​​​ളി​​​ൽ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് 2ന് ​​​മി​​​ഥു​​​നം ല​​​ഗ്ന​​​ത്തി​​​ൽ ക്ഷേ​​​ത്രം മേ​​​ൽ​​​ശാ​​​ന്തി നാ​​​രാ​​​യ​​​ണ​​​ൻ ന​​​മ്പൂ​​​തി​​​രി ശ്രീകോ​​​വി​​​ലി​​​ന്‍റെ അ​​​ഷ്ട​​​ല​​​ക്ഷ്മി മു​​​ദ്രാ​​​ങ്കി​​​ത​​​മാ​​​യ ന​​​ട വാ​​​തി​​​ൽ തു​​​റ​​​ന്ന​​​തോ​​​ടെ ‘അ​​​മ്മേ നാ​​​രാ​​​യ​​​ണ, ദേ​​​വി നാ​​​രാ​​​യ​​​ണ’ ശ​​​ര​​​ണ​​​മ​​​ന്ത്ര​​​ങ്ങ​​​ളോ​​​ടെ ആ​​​യി​​​ര​​​ങ്ങ​​​ൾ മ​​​കം തൊ​​​ഴാ​​​ൻ തു​​​ട​​​ങ്ങി.


ക്ഷേ​​​ത്ര​​​ത്തി​​​ലെ പ​​​തി​​​വ് പൂ​​​ജ​​​ക​​​ൾ​​​ക്കു​​​ശേ​​​ഷം ദേ​​​വി​​​യു​​​ടെ അ​​​ല​​​ങ്കാ​​​ര​​​ത്തി​​​നാ​​​യി ശ്രീ​​​കോ​​​വി​​​ൽ ന​​​ട​​​യ​​​ട​​​ച്ച​​​തോ​​​ടെ ക്ഷേ​​​ത്രാ​​​ങ്ക​​​ണ​​​മാ​​​കെ ഭ​​​ക്ത​​​ജ​​​ന​​​ങ്ങ​​​ളെ​​​ക്കൊ​​​ണ്ടു നി​​​റ​​​ഞ്ഞു. ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു തു​​​ട​​​ങ്ങി​​​യ മ​​​കം തൊ​​​ഴ​​​ൽ രാ​​​ത്രി ഒ​​ന്പ​​തു വ​​​രെ തു​​​ട​​​ർ​​​ന്നു. തു​​​ട​​​ർ​​​ന്ന് രാ​​​ത്രി പ​​​റ​​​യെ​​​ടു​​​പ്പി​​​നു ശേ​​​ഷം ഏ​​​ഴ് ആ​​​ന​​​പ്പു​​​റ​​​ത്ത് മ​​​കം എ​​​ഴു​​​ന്ന​​​ള്ളി​​​പ്പും മേ​​​ള​​​വും ന​​​ട​​​ന്നു. ഇ​​​ന്ന് പൂ​​​രം എ​​​ഴു​​​ന്ന​​​ള്ളി​​​പ്പി​​​ന് ഏ​​​ഴ് ദേ​​​വീ​​​ദേ​​​വ​​​മാ​​​രെ ആ​​​ന​​​പ്പു​​​റ​​​ത്ത് എ​​​ഴു​​​ന്ന​​​ള്ളി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.