യുവാവിനെ കുത്തിക്കൊന്നയാളുടെ വീടിനു തീയിട്ടു
Wednesday, February 20, 2019 1:17 AM IST
അ​ന്പ​ല​പ്പു​ഴ: മ​ക​ളെ ശ​ല്യ​പ്പെ​ടു​ത്തി​യെ​ന്നാ​രോ​പി​ച്ച് ക​ഴി​ഞ്ഞ​ദി​വ​സം യു​വാ​വി​നെ കു​ത്തി​ക്കൊ​ന്ന സോ​ള​മന്‍റെ (40)​ വീ​ടി​നു തീ​യി​ട്ടു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ മു​ൻ​വ​ശ​ത്തെ വാ​തി​ലി​ൽ പെ​ട്രോ​ൾ ഒ​ഴി​ച്ച് തീ​യി​ടു​ക​യാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ബ​ഹ​ളം കേ​ട്ടെ​ത്തി​യ നാ​ട്ടു​കാ​ർ തീ​യ​ണ​ച്ച​തി​നാ​ൽ കൂ​ടു​ത​ൽ നാ​ശ​ന​ഷ്ടം ഉ​ണ്ടാ​യി​ല്ല.

സം​ഭ​വ​ത്തി​ൽ വാ​ട​യ്ക്ക​ൽ വ​ല്യേ​ത​യ്യി​ൽ മ​ജോ (29)യെ ​പു​ന്ന​പ്ര പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​യാ​ളു​ടെ സു​ഹൃ​ത്തു​ക്ക​ൾ​ക്കാ​യി പോ​ലീ​സ് തെ​ര​ച്ചി​ൽ ഉൗ​ർ​ജി​ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.