അങ്കത്തട്ടിലെ കേരളം: പത്തനംതിട്ടയിൽ ഫലം കണ്ടറിയാം
അങ്കത്തട്ടിലെ കേരളം: പത്തനംതിട്ടയിൽ ഫലം കണ്ടറിയാം
Saturday, February 23, 2019 1:56 AM IST
ദേ​ശീ​യ രാ​ഷ്‌ട്രീ​യ​ത്തി​ൽ​ത്ത​ന്നെ ശ്ര​ദ്ധേ​യ​മാ​ണ് ഇ​ത്ത​വ​ണ പ​ത്ത​നം​തി​ട്ട ലോ​ക്സ​ഭാ മ​ണ്ഡ​ലം. ശ​ബ​രി​മ​ല ഉ​ൾ​പ്പെ​ടു​ന്ന മ​ണ്ഡ​ല​മാ​ണു പ​ത്ത​നം​തി​ട്ട. അ​തു​കൊ​ണ്ടു​ത​ന്നെ ശ​ബ​രി​മ​ല യു​വ​തീ പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വി​ധ രാഷ്‌ട്രീയ​ക​ക്ഷി​ക​ൾ സ്വീ​ക​രി​ച്ച നി​ല​പാ​ടു​ക​ൾ​ക്ക് പ​ത്ത​നം​തി​ട്ട​യി​ലെ ജ​ന​കീ​യ കോ​ട​തി​യു​ടെ വി​ധി ശ്ര​ദ്ധേ​യ​മാ​കും.

പ​ത്ത​നം​തി​ട്ട മ​ണ്ഡ​ല​ത്തി​നു സ്വ​ന്ത​മാ​യി ര​ണ്ടു തെ​ര​ഞ്ഞെ​ടു​പ്പു​ക​ളു​ടെ ച​രി​ത്ര​മേ​യു​ള്ളൂ. 2009ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ലാ​ണ് ആ​ദ്യ​മാ​യി പ​ത്ത​നം​തി​ട്ട കേ​ന്ദ്ര​മാ​ക്കി ഒ​രു ലോ​ക്സ​ഭാ മ​ണ്ഡ​ലം രൂ​പീ​കൃ​ത​മാ​യ​ത്. അ​ന്നും 2016ലും ​മ​ണ്ഡ​ല​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച​ത് കോ​ണ്‍​ഗ്ര​സി​ലെ ആ​ന്‍റോ ആ​ന്‍റ​ണി​യാ​ണ്.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ത​ന്നെ പ​ത്ത​നം​തി​ട്ട മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​ക്ക​ണ​മെ​ന്ന് എ​ൽ​ഡി​എ​ഫും യു​ഡി​എ​ഫും ആ​വ​ശ്യ​പ്പെ​ട്ടു ക​ഴി​ഞ്ഞു. പ​ത്ത​നം​തി​ട്ട​യി​ൽ ഇ​ത്ത​വ​ണ വി​ജ​യ​മാ​ണ് ല​ക്ഷ്യ​മെ​ന്നു ബി​ജെ​പി പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നും കെ​പി​സി​സി പ്ര​ചാ​ര​ക​സ​മി​തി അ​ധ്യ​ക്ഷ​ൻ കെ. ​മു​ര​ളീ​ധ​ര​നും മോദിയെ മ​ത്സ​രി​പ്പി​ക്കാ​ൻ വെ​ല്ലു​വി​ളി ന​ട​ത്തി​യ​ത്.

പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ അ​ഞ്ചും കോ​ട്ട​യം ജി​ല്ല​യി​ലെ ര​ണ്ടും നിയമസഭാ മ​ണ്ഡ​ല​ങ്ങ​ൾ ചേർന്നുള്ള ഈ ലോ​ക്സ​ഭാ മ​ണ്ഡ​ലം വ​ല​തു​പ​ക്ഷ​ത്തി​ന് വ​ള​ക്കൂ​റു​ള്ള മ​ണ്ണാ​യി വി​ല​യി​രു​ത്ത​പ്പെ​ടുന്നു. ര​ണ്ട് തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും യു​ഡി​എ​ഫ് അ​തു തെ​ളി​യി​ക്കു​ക​യും ചെ​യ്തു. 2009ൽ ​യു​ഡി​എ​ഫ് നേ​ടി​യ​ത് 1,11,206 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​മാ​യി​രു​ന്നെ​ങ്കി​ൽ അ​തേ ആ​ന്‍റോ ആ​ന്‍റ​ണി ക​ഴി​ഞ്ഞ​ത​വ​ണ മ​ത്സ​രി​ച്ച​പ്പോ​ൾ ഭൂ​രി​പ​ക്ഷം 56,191 ലേ​ക്ക് കു​റ​ഞ്ഞ​താ​ണ് എ​ൽ​ഡി​എ​ഫിന്‍റെ പ്ര​തീ​ക്ഷാഘടകം. 2014ൽ ​എ​ഐ​സി​സി അം​ഗ​മാ​യി​രു​ന്ന പീ​ലി​പ്പോ​സ് തോ​മ​സി​നെ കോ​ണ്‍​ഗ്ര​സ് പാ​ള​യ​ത്തി​ൽ​നി​ന്ന് അ​ട​ർ​ത്തി​യെ​ടു​ത്ത് എ​ൽ​ഡി​എ​ഫ് സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഭൂ​രി​പ​ക്ഷം പകുതിയായി കു​റ​ഞ്ഞു​വെ​ങ്കി​ലും മ​ണ്ഡ​ല​ത്തി​ലെ എ​ല്ലാ നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലും യു​ഡി​എ​ഫി​നാ​യി​രു​ന്നു ലീ​ഡ്. എ​ന്നാ​ൽ 2016ൽ ​നി​യമ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പിൽ ‌ആ​റ​ന്മു​ള, തി​രു​വ​ല്ല, റാ​ന്നി, അ​ടൂ​ർ മ​ണ്ഡ​ല​ങ്ങ​ൾ എ​ൽ​ഡി​എ​ഫി​നു വ​ൻ ഭൂ​രി​പ​ക്ഷം ന​ൽ​കി. കോ​ന്നി​യി​ലും കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലും മാ​ത്ര​മേ യു​ഡി​എ​ഫി​ന് ലീ​ഡ് നേ​ടാ​നാ​യു​ള്ളൂ. യു​ഡി​എ​ഫ് പ​ക്ഷ​ത്തു​നി​ന്നു മാ​റി സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ച്ച പി.​സി. ജോ​ർ​ജ് 2016ൽ ​പൂ​ഞ്ഞാ​റി​ൽ 27,821 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തോ​ടെ വി​ജ​യി​ക്കു​ക​യും ചെ​യ്തു.

ബി​ജെ​പി​യു​ടെ വോ​ട്ട് നി​ല മ​ണ്ഡ​ല​ത്തി​ൽ ഉ​യ​രുകയാണ്. 2009ലെ 56294 വോ​ട്ട് 2014ൽ ​1,38,594 ആയി. 2016ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി നേ​ടി​യ​ത് 1,91,576 വോ​ട്ട്. ബിജെപി സ്ഥാ​നാ​ർ​ഥി​യെ സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ൾ എ​ങ്ങു​മെ​ത്തി​യി​ട്ടി​ല്ല. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​ടി. ര​മേ​ശി​നാ​ണ് മു​ൻ​തൂ​ക്കം. കേ​ന്ദ്ര​മ​ന്ത്രി അ​ൽ​ഫോ​ൻ​സ് ക​ണ്ണ​ന്താ​നം, പ​ന്ത​ളം കൊ​ട്ടാ​രം നി​ർ​വാ​ഹ​ക​സം​ഘം പ്ര​സി​ഡ​ന്‍റ് ശ​ശി​കു​മാ​ര​വ​ർ​മ എ​ന്നി​വ​രു​ടെ പേ​രു​ക​ളും പ​രി​ഗ​ണ​ന​യി​ലു​ണ്ട്.

യു​ഡി​എ​ഫി​ൽ സി​റ്റിം​ഗ് എം​പി ആ​ന്‍റോ ആ​ന്‍റ​ണി മൂ​ന്നാം അ​ങ്ക​ത്തി​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്. എ​ന്നാ​ൽ പ്രാ​ദേ​ശി​ക​വാ​ദ​വു​മാ​യി പ​ത്ത​നം​തി​ട്ട ഡി​സി​സി രം​ഗ​ത്തു​ണ്ട്. എൽഡിഎഫിൽ ഘ​ട​ക​ക​ക്ഷി നേ​താ​ക്ക​ളെ മ​ത്സ​രി​പ്പി​ക്കു​ന്ന​തും ആ​ലോ​ച​ന​യി​ലാ​ണ്. മു​ന്പ് പ​ത്ത​നം​തി​ട്ട കൂ​ടി ഉ​ൾ​പ്പെ​ട്ടി​രു​ന്ന ഇ​ടു​ക്കിയുടെ എം​പി​യാ​യി​രു​ന്ന കെ. ​ഫ്രാ​ൻ​സി​സ് ജോ​ർ​ജി​നു​വേ​ണ്ടി ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ് അ​വ​കാ​ശ​മു​ന്ന​യി​ക്കു​ന്നു. ജ​ന​താ​ദ​ൾ - എ​സ്, എ​ൻ​സി​പി ക​ക്ഷി​ക​ളും മ​ണ്ഡ​ല​ത്തി​ന് അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്. സി​പി​എം ത​ന്നെ മ​ത്സ​രി​ച്ചാ​ൽ മു​ൻ എം​എ​ൽ​എ​ കെ.​ജെ. തോ​മ​സ് സ്ഥാ​നാ​ർ​ഥി​യാ​കു​മെ​ന്നാ​ണു സൂ​ച​ന.


2014ൽ ​പ്ര​ധാ​ന സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കു ല​ഭി​ച്ച വോ​ട്ട്

ആ​ന്‍റോ ആ​ന്‍റ​ണി കോ​ണ്‍​. 3,58,842
പീ​ലി​പ്പോ​സ് തോ​മ​സ് ഇ​ട​തു സ്വ​ത​. 3,02,651
എം.​ടി. ര​മേ​ശ് ബി​ജെ​പി 1,38,954

ഭൂരിപക്ഷം: 56,191


നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലെ നി​ല: 2014 ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്, 2016 നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് എ​ന്ന ക്ര​മ​ത്തി​ൽ

2014 2016
ആ​റ​ന്മു​ള
UDF 58826 56877
LDF 47477 64523
BJOP 3771 37906
തി​രു​വ​ല്ല
UDF 55701 51398
LDF 42420 59660
BJP 19526 31439
റാ​ന്നി
UDF 48909 44153
LDF 39818 58749
BJP 18531 28201
കോ​ന്നി
UDF 53480 72800
LDF 45384 52052
BJP 18222 16713
അ​ടൂ​ർ
UDF 52312 50754
LDF 50354 76304
BJP 22796 25940
കാ​ഞ്ഞി​ര​പ്പ​ള്ളി
UDF 45593 53126
LDF 35867 49236
BJP 20840 31411
പൂ​ഞ്ഞാ​ർ
UDF 43614 35800
LDF 40853 22270
BJP 15099 19966


ബി​ജു കു​ര്യ​ൻ



യുഡിഎഫിനെ വലയ്ക്കാത്ത വയനാട്

വ​യ​നാ​ട്, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം എ​ന്നീ മൂ​ന്നു കാ​ർ​ഷി​ക ജി​ല്ല​ക​ളി​ലെ ഏ​ഴു നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ൾ അ​ട​ങ്ങു​ന്ന​താ​ണു വ​യ​നാ​ട് ലോ​ക്സ​ഭാ മ​ണ്ഡ​ലം. സം​സ്ഥാ​ന​ത്തു​ത​ന്നെ യു​ഡി​എ​ഫ് ഉ​റ​പ്പാ​യും വി​ജ​യം പ്ര​തീ​ക്ഷി​ക്കു​ന്ന ലോ​ക്സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലൊ​ന്നാ​ണു വ​യ​നാ​ട്. 2009 ലെ ​മ​ണ്ഡ​ല രൂ​പീ​ക​ര​ണ​ത്തി​നു​ശേ​ഷം ര​ണ്ട് ത​വ​ണ​യും യു​ഡി​എ​ഫ്ത​ന്നെ​യാ​ണു വി​ജ​യം നേ​ടി​യ​ത്. ക​ർ​ഷ​ക​രും ക​ർ​ഷ​ക​തൊ​ഴി​ലാ​ളി​ക​ളു​മ​ട​ങ്ങു​ന്ന അ​ടി​സ്ഥാ​ന​വ​ർ​ഗം നി​ർ​ണാ​യ​ക ശ​ക്തി​കേ​ന്ദ്ര​മാ​യ ഇ​വി​ടെ അ​തു​കൊ​ണ്ടു​ത​ന്നെ യു​ഡി​എ​ഫി​ന്‍റെ ഉ​രു​ക്കു​കോ​ട്ട​യാ​യ​താ​ണു ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലെ ച​രി​ത്രം. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മാ​ന​ന്ത​വാ​ടി​യും, ക​ൽ​പ്പ​റ്റ​യും , തി​രു​വ​ന്പാ​ടി​യും, നി​ല​ന്പൂ​രും ഇ​ട​തി​നെ തു​ണ​ച്ച​പ്പോ​ൾ സു​ൽ​ത്താ​ൻ ബ​ത്തേ​രി, ഏ​റ​നാ​ട്, വ​ണ്ടൂ​ർ എ​ന്നീ മൂ​ന്നു മ​ണ്ഡ​ല​ങ്ങ​ൾ മാ​ത്ര​മേ വ​ല​തി​ന് ര​ക്ഷ​യാ​യു​ള്ളൂ.

സി​പി​എം സ്ഥാ​നാ​ർ​ഥി​ക​ളാ​ണു നാ​ലി​ട​ത്തും ജ​യി​ച്ചു​ക​യ​റി​യ​ത്. 2009 ല്‍ ​ന​ട​ന്ന ലോ​ക്​സ​ഭാ തെ​രെ​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫ് ഏ​റ്റ​വും കൂ​ടു​ത​ല്‍ ഭൂരി​പ​ക്ഷ​ത്തി​നു വി​ജ​യി​ച്ച മ​ണ്ഡ​ല​മാ​ണു വ​യ​നാ​ട്. യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി എം.​ഐ. ഷാ​ന​വാ​സ് 153439 വോ​ട്ടി​ന്‍റെ വ​ന്‍ ഭൂ​രി​പ​ക്ഷം നേ​ടി​യാ​ണ് വി​ജ​യി​ച്ച​ത്. സി​പി​ഐ​യി​ലെ എം. ​റ​ഹ്മ​ത്തു​ള്ള​യാ​യി​രു​ന്നു എ​തി​ര്‍ സ്ഥാ​നാ​ര്‍​ഥി. എ​ന്നാ​ല്‍ 2014 ല്‍ ​ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മു​ന്‍ തെ​ര​ഞ്ഞ​ടു​പ്പി​ലെ ഭൂ​രി​പ​ക്ഷം നി​ല​നി​ര്‍​ത്താ​ന്‍ ഷാ​ന​വാ​സി​നു സാ​ധി​ച്ചി​ല്ല. 20870 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷം മാ​ത്ര​മാ​ണ് നേ​ടാ​നാ​യ​ത്. സി​പി​ഐ​യി​ലെ​ത​ന്നെ സ​ത്യ​ന്‍ മൊ​കേ​രി​യാ​യി​രു​ന്നു എ​തി​ര്‍ സ്ഥാ​നാ​ര്‍​ഥി.

അ​നാ​യാ​സ​മാ​യി ജ​യി​ച്ചു​ക​യ​റാ​മെ​ന്ന​തി​നാ​ൽ വ​യ​നാ​ട്ടി​ൽ മ​ത്സ​രി​ക്കാ​ൻ പു​റ​മേ​നി​ന്നു​ള്ള​വ​രു​ടെ പ​ട ഇ​ത്ത​വ​ണ​യും ത​യാ​റെ​ടു​പ്പി​ലാ​ണ്. എ​ന്നാ​ൽ, ഏ​തു കു​റ്റി​ച്ചൂ​ലി​നെ നി​ർ​ത്തി​യാ​ലും ജ​യി​ച്ചു​ക​യ​റാ​മെ​ന്ന ധാ​ര​ണ ഇ​ത്ത​വ​ണ മാ​റ്റി​ക്കൊ​ടു​ക്ക​ണെ​ന്ന പ്ര​ഖ്യാ​പ​ന​വു​മാ​യി കു​ടി​യേ​റ്റ മേ​ഖ​ല​യി​ലെ ഒ​രു​വി​ഭാ​ഗം നേ​ര​ത്തെ​ത​ന്നെ രം​ഗ​ത്തി​റ​ങ്ങി​യി​ട്ടു​ണ്ട്. പു​രു​ഷ വോ​ട്ട​ര്‍​മാ​ര്‍ 644409 ഉം ​സ്ത്രീ വോ​ട്ട​ര്‍​മാ​ര്‍ 661732 ഉം ​ഉ​ള്‍​പ്പെ​ടെ 1306141 വോ​ട്ട​ര്‍​മാ​രാ​ണ് മ​ണ്ഡ​ല​ത്തി​ലു​ള്ള​ത്. അ​ടു​ത്തി​ടെ അ​ന്ത​രി​ച്ച സി​റ്റി​ങ്ങ് എം​പി എം.​ഐ ഷാ​ന​വാ​സി​ന്‍റെ മ​ക​ൾ അ​മീ​ന ഷാ​ന​വാ​സ്, മ​ഹി​ളാ കോ​ൺ​ഗ്ര​സ് നേ​താ​വ് ഷാ​നി​മോ​ൾ ഉ​സ്മാ​ൻ, ലോ​യേ​ഴ്സ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ ടി.​ആ​സി​ഫ​ലി, കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, മു​ൻ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് എം.​എം. ഹ​സ​ൻ തു​ട​ങ്ങി ഒ​രു പ​ട​ത​ന്നെ വ​യ​നാ​ട്ടി​ലേ​ക്ക് കു​പ്പാ​യം​ത​യ്പി​ച്ചു വ​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് ഉ​പ​ശാ​ലാ സം​സാ​രം. കോ​ഴി​ക്കോ​ട് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ടി.​സി​ദ്ദി​ഖി​നെ ഇ​ത്ത​വ​ണ മ​ത്സ​രി​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ഒ​രു വി​ഭാ​ഗം രം​ഗ​ത്തു​ണ്ട്. ന്യൂ​ന​പ​ക്ഷ വോ​ട്ടു​ക​ൾ നി​ർ​ണാ​യ​ക​മാ​യ മ​ണ്ഡ​ല​ത്തി​ൽ മു​സ്‌​ലിം സ്ഥാ​നാ​ർ​ഥി​ക്കാ​ണ് കോ​ൺ​ഗ്ര​സ് മു​ൻ​ഗ​ണ​ന ന​ൽ​കു​ക.


ഇ​ക്കു​റി​യും സി​പി​ഐ നേ​താ​വ് സ​ത്യ​ൻ മൊ​കേ​രി​യെ മ​ത്സ​രി​പ്പി​ക്കു​മെ​ന്നാ​ണ് പ​റ​ഞ്ഞു​കേ​ൾ​ക്കു​ന്ന​ത്. സി​പി​ഐ മു​ൻ മ​ല​പ്പു​റം ജി​ല്ലാ സെ​ക്ര​ട്ട​റി പി.​പി.​സു​നീ​റാ​ണ് സാ​ധ്യ​ത​ാപ​ട്ടി​ക​യി​ലു​ള്ള മ​റ്റൊ​രാ​ൾ. പൊ​തു സ്ഥാ​നാ​ര്‍​ഥി ഉ​ണ്ടാ​കി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് സി​പി​ഐ സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന്‍. എ​ന്നാ​ല്‍ അ​പ്ര​തീ​ക്ഷി​ത​മാ​യി ഒ​രു പൊ​തു​സ്ഥാ​നാ​ര്‍​ഥി ക​ട​ന്നു​വ​രാ​നു​ള്ള സാ​ധ്യ​ത​യും ത​ള്ളി​ക്ക​ള​യാ​നാ​കി​ല്ല. എം.​പി. വീ​രേ​ന്ദ്ര​കു​മാ​ര്‍ ഇ​ട​ത്പാ​ള​യ​ത്തി​ലേ​ക്കു തി​രി​ച്ചെ​ത്തി​യ​തും എ​ല്‍​ഡി​എ​ഫി​ന് പ്ര​തീ​ക്ഷ ന​ല്‍​കു​ന്നു​ണ്ട്.

കാ​ര്‍​ഷി​ക മേ​ഖ​ല​യ്ക്കും ടൂ​റി​സം മേ​ഖ​ല​യ്ക്കും ഗു​ണ​ക​ര​മാ​കു​ന്ന പാ​ക്കേ​ജു​ക​ള്‍, വ​യ​നാ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ്, വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ല്‍ നി​ന്നു​ള്ള സം​ര​ക്ഷ​ണം, ക​ര്‍​ഷ​ക​രു​ടെ ക​ട​ങ്ങ​ള്‍ എ​ഴു​തി​ത്ത​ള്ളി കാ​ര്‍​ഷി​ക മേ​ഖ​ല​യെ പു​ന​ര്‍​ജീ​വി​പ്പി​ക്ക​ല്‍, ചു​രം ബ​ദ​ല്‍ റോ​ഡ്, റെ​യി​ല്‍​വേ, രാ​ത്രി​യാ​ത്രാ നി​രോ​ധ​നം പി​ന്‍​വ​ലി​ക്ക​ല്‍ ഇ​ങ്ങ​നെ നി​ര​വ​ധി ആ​വ​ശ്യ​ങ്ങ​ളാ​ണ് ചു​ര​ത്തി​ന് മു​ക​ളി​ല്‍ ജ​ന​ങ്ങ​ള്‍ ഉ​ന്ന​യി​ക്കു​ന്ന​ത്.

ബാ​ബു ചെ​റി​യാ​ൻ, അ​ദീ​പ് ബേ​ബി


മ​ണ്ഡ​ലം രൂ​പീ​കൃ​ത​മാ​യ 2009​ലെ ക​ണ​ക്ക്

എം.​ഐ. ഷാ​ന​വാ​സ് കോ​ൺ. 410703
എം. ​റ​ഹ്മ​ത്തു​ള്ള ​സി​പി​ഐ 257264
കെ.​മു​ര​ളീ​ധ​ര​ൻ എ​ൻ​സി​പി 99663
സി​. വാ​സു​ദേ​വ​ൻ ബി​ജെ​പി 31687

ഭൂരിപക്ഷം: 1,53,439


നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലെ നി​ല: 2014 ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്, 2016 നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് എ​ന്ന ക്ര​മ​ത്തി​ൽ

2014 2016
മാ​ന​ന്ത​വാ​ടി
UDF 47619 61129
LDF 56285 62436
BJP 12950 16230
സു​ൽ​ത്താ​ൻ ബ​ത്തേ​രി
UDF 54182 75747
LDF 63165 64549
BJP 18918 27920
ക​ൽ​പ്പ​റ്റ
UDF 53383 59876
LDF 51503 72959
BJP 12824 12938
തി​രു​വ​ന്പാ​ടി
UDF 49349 59316
LDF 46964 62324
BJP 6153 8749
ഏ​റ​നാ​ട്
UDF 56566 69048
LDF 37728 56155
BJP 6163 6055
വ​ണ്ടൂ​ർ
UDF 60249 81964
LDF 47982 58100
BJP 10571 9471
നി​ല​ന്പൂ​ർ
UDF 55403 66354
LDF 52134 77858
BJP 13120 12284

ച​ങ്കി​ൽ കൊ​ള്ളു​ന്ന മു​ദ്രാ​വാ​ക്യം വേണം ആരു തരും‍ ?

തൃ​​​ശൂ​​​ർ: ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു ച​​​ങ്കി​​​ൽ കൊ​​​ള്ളു​​​ന്നൊ​​​രു മു​​​ദ്രാ​​​വാ​​​ക്യം വേ​​​ണം.
കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​ധാ​​​ന പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ട് അ​​​ഭി​​​പ്രാ​​​യം തേ​​​ടി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്. രാ​​​ഹു​​​ൽ​​​ഗാ​​​ന്ധി​​​യു​​​ടെ ശ​​​ക്തി ആ​​​പ്പി​​​ലൂ​​​ടെ​​​യാ​​​ണ് എ​​​ല്ലാ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ടും പ്ര​​​തി​​​ക​​​രി​​​ക്കാ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​ത്.

ആ​​​റോ ഏ​​​ഴോ വാ​​​ക്കു​​​ക​​​ളു​​​ള്ള മു​​​ദ്രാ​​​വാ​​​ക്യ​​​മാ​​​ണു വേ​​​ണ്ട​​​ത്. യോ​​​ജ്യ​​​മാ​​​യ മു​​​ദ്രാ​​​വാ​​​ക്യം 9133919100 എ​​​ന്ന ന​​​ന്പ​​​രി​​​ലേ​​​ക്ക് എ​​​സ്എം​​​എ​​​സ് ചെ​​​യ്യ​​​ണം. മി​​​ക​​​ച്ച മു​​​ദ്രാ​​​വാ​​​ക്യം തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത് ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ മു​​​ദ്രാ​​​വാ​​​ക്യ​​​മാ​​​ക്കും.

ശ​​​ക്തി ആ​​​പ്പി​​​ൽ ചേ​​​ർ​​​ന്ന എ​​​ല്ലാ കോ​​​ണ്‍​ഗ്ര​​​സ് അം​​​ഗ​​​ങ്ങ​​​ൾ​​​ക്കു​​​മാ​​​ണ് ഈ ​​​സ​​​ന്ദേ​​​ശം ല​​​ഭി​​​ച്ച​​​ത്.
ന​​​മു​​​ക്കെ​​​ല്ലാം ചേ​​​ർ​​​ന്ന് കോ​​​ണ്‍​ഗ്ര​​​സി​​​നെ മേ​​​യ് മാ​​​സ​​​ത്തോ​​​ടെ അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ തി​​​രി​​​ച്ചു​​​കൊ​​​ണ്ടു​​​വ​​​രാ​​​മെ​​​ന്നു​​​കൂ​​​ടി പ​​​റ​​​ഞ്ഞു​​​കൊ​​​ണ്ടാ​​​ണ് സ​​​ന്ദേ​​​ശം അ​​​വ​​​സാ​​​നി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ൽ മു​​​ദ്രാ​​​വാ​​​ക്യ​​​ത്തി​​​നു പ്ര​​​ക​​​ട​​​ന​​​പ​​​ത്രി​​​ക​​​യേ​​​ക്കാ​​​ൾ പ്രാ​​​ധാ​​​ന്യ​​​മു​​​ണ്ട്. പ​​​ണ്ടു പാ​​​ർ​​​ട്ടി​​​ക​​​ളു​​​ടെ മു​​​തി​​​ർ​​​ന്ന നേ​​​താ​​​ക്ക​​​ളാ​​​ണ് മു​​​ദ്രാ​​​വാ​​​ക്യം ത​​​യാ​​​റാ​​​ക്കി​​​യി​​​രു​​​ന്ന​​​ത്. ക​​​ഴി​​​ഞ്ഞ പ​​​ത്തു പ​​​തി​​​ന​​​ഞ്ചു വ​​​ർ​​​ഷ​​​മാ​​​യി സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രെ സ്വാ​​​ധീ​​​നി​​​ക്കു​​​ന്ന മു​​​ദ്രാ​​​വാ​​​ക്യം ഇ​​​വ​​​ന്‍റ് മാ​​​നേ​​​ജ്മെ​​​ന്‍റ് വി​​​ദ​​​ഗ്ധ​​​രും കോ​​​പ്പി​​​റൈ​​​റ്റേഴ്സുമാ​​​ണു നി​​​ർ​​​ദേ​​​ശി​​​ക്കാ​​​റു​​​ള്ള​​​ത്.

ബി​​​ജെ​​​പി ഇ​​​ത്ത​​​വ​​​ണ മു​​​ന്നോ​​​ട്ടു​​​വ​​​യ്ക്കു​​​ന്ന മു​​​ദ്രാ​​​വാ​​​ക്യം “അ​​​സാ​​​ധ്യ​​​മാ​​​യി​​​രു​​​ന്ന​​​ത് ഇ​​​പ്പോ​​​ൾ സാ​​​ധ്യ​​​മാ​​​ണ്”, “വീ​​​ണ്ടും മോ​​​ദി​​​ത​​​ന്നെ” എ​​​ന്നൊ​​​ക്കെ​​​യാ​​​ണ്. “അ​​​സാ​​​ധ്യ​​​മാ​​​യി​​​രു​​​ന്ന​​​ത് ഇ​​​പ്പോ​​​ൾ സാ​​​ധ്യ​​​മാ​​​ണ്” എ​​​ന്ന മു​​​ദ്രാ​​​വാ​​​ക്യം സ​​​ർ​​​ക്കാ​​​രി​​​ന്‍റെ മു​​​ദ്രാ​​​വാ​​​ക്യ​​​മാ​​​ക്കി ഇ​​​പ്പോ​​​ൾ​​​ത​​​ന്നെ സ​​​ർ​​​ക്കാ​​​ർ ചെ​​​ല​​​വി​​​ൽ പ​​​ര​​​സ്യ പ്ര​​​ചാ​​​ര​​​ണം തു​​​ട​​​ങ്ങി​​​ക്ക​​​ഴി​​​ഞ്ഞു. മു​​​ൻ സ​​​ർ​​​ക്കാ​​​രു​​​ക​​​ളു​​​ടെ കാ​​​ല​​​ത്ത് അ​​​സാ​​​ധ്യ​​​മാ​​​യ വ​​​ൻ വി​​​ക​​​സ​​​ന പ​​​ദ്ധ​​​തി​​​ക​​​ളും സ്വ​​​പ്ന​​​ങ്ങ​​​ളു​​​മെ​​​ല്ലാം മോ​​​ദി സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ്പാ​​​ക്കി​​​യെ​​​ന്ന മു​​​ദ്രാ​​​വാ​​​ക്യ​​​വു​​​മാ​​​യി ബി​​​ജെ​​​പി അ​​​ടു​​​ത്ത ദി​​​വ​​​സം​​​ത​​​ന്നെ പ്ര​​​ചാ​​​ര​​​ണം തു​​​ട​​​ങ്ങും.
ക​​​ഴി​​​ഞ്ഞ​​​ത​​​വ​​​ണ ബി​​​ജെ​​​പി​​​യു​​​ടെ മു​​​ദ്രാ​​​വാ​​​ക്യം “ഇ​​​നി മോ​​​ദി സ​​​ർ​​​ക്കാ​​​ർ” എ​​​ന്ന​​​താ​​​യി​​​രു​​​ന്നു. 2004 ൽ “ഇ​​​ന്ത്യ തി​​​ള​​​ങ്ങു​​​ന്നു” എ​​​ന്ന​​​താ​​​യി​​​രു​​​ന്നു എ​​​ൻ​​​ഡി​​​എ​​​യു​​​ടെ മു​​​ദ്രാ​​​വാ​​​ക്യം.

ഇ​​​ക്ക​​​ഴി​​​ഞ്ഞ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു കാ​​​ല​​​ത്ത് എ​​​ൽ​​​ഡി​​​എ​​​ഫ് മു​​​ന്നോ​​​ട്ടു​​​വ​​​ച്ച മു​​​ദ്രാ​​​വാ​​​ക്യ​​​വും ഏ​​​റെ ച​​​ർ​​​ച്ച​​​യാ​​​യി​​​രു​​​ന്നു. “എ​​​ൽ​​​ഡി​​​എ​​​ഫ് വ​​​രും, എ​​​ല്ലാം ശ​​​രി​​​യാ​​​കു”​​​മെ​​​ന്നാ​​​യി​​​രു​​​ന്നു എ​​​ൽ​​​ഡി​​​എ​​​ഫി​​​ന്‍റെ മു​​​ദ്രാ​​​വാ​​​ക്യം.

ഫ്രാ​​​ങ്കോ ലൂ​​​യി​​​സ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.