ചർച്ച് ആക്ട് കടന്നുകയറ്റം; എതിർക്കുമെന്ന് ഒാർത്തഡോക്സ് സഭ
Saturday, February 23, 2019 2:11 AM IST
കോ​​ട്ട​​യം: ച​​ർ​​ച്ച് ആ​​ക്ട് സം​​ബ​​ന്ധി​​ച്ച് പ്ര​​സി​​ദ്ധീ​​ക​​രി​​ക്ക​​പ്പെ​​ട്ടി​​ട്ടു​​ള്ള ക​​ര​​ടി​​ലെ നി​​ർ​​ദേശ​​ങ്ങ​​ൾ ക്രി​​സ്തീ​​യ വി​​ഭാ​​ഗ​​ങ്ങ​​ളു​​ടെ സ്വാ​​ത​​ന്ത്ര്യ​​ത്തി​ന്മേ​ലു​​ള്ള അ​​ന​​ർ​​ഹ​​മാ​​യ ക​​ട​​ന്നു​​ക​​യ​​റ്റ​​മാ​​യ​​തി​​നാ​​ൽ അ​​നു​​കൂ​​ലി​​ക്കേ​​ണ്ട​​തി​​ല്ലെ​​ന്ന് ഒാ​ർ​ത്ത​ഡോ​ക്സ് സ​ഭാസു​ന്ന​ഹ​ദോ​സ്.

കൃ​​ത്യ​​മാ​​യ ഭ​​ര​​ണ​​ഘ​​ട​​ന പ്ര​​കാ​​രം സു​​താ​​ര്യ​​മാ​​യ സാ​​ന്പ​​ത്തി​​ക വി​​നി​​യോ​​ഗ​​ത്തോ​​ടും ഭ​​ര​​ണ​​ഘ​​ട​​ന വി​​ഭാ​​വ​​നം ചെ​​യ്യു​​ന്ന രാ​​ജ്യ​​നി​​യ​​മ​​ങ്ങ​​ളു​​ടെ പി​​ൻ​​ബ​​ല​​ത്തോ​​ടും​​കൂ​​ടി പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന സ​ഭാ​ സം​വി​ധാ​ന​ത്തി​ലേ​ക്കു ക​ട​ന്നു​ക​യ​റാ​നു​ള്ള ശ്ര​മ​മാ​ണ് ച​ർ​ച്ച് ആ​ക്ട് എ​ന്നു സു​ന്ന​ഹ​ദോ​സ് വി​ല​യി​രു​ത്തി.

ദേ​​വ​​ലോ​​കം അ​​ര​​മ​​ന​​യി​​ൽ ന​ട​ന്ന എ​​പ്പി​​സ്കോ​​പ്പ​​ൽ സു​​ന്ന​​ഹ​​ദോ​​സി​ൽ ബ​​സേ​​ലി​​യോ​​സ് മാ​​ർ​​ത്തോ​​മ്മാ പൗ​​ലോ​​സ് ദ്വി​​തീ​​യ​​ൻ കാ​​തോ​​ലി​​ക്കാ ബാ​​വ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.

സ​​ഭ​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ന​​ട​​ത്തി​യ പ്ര​​ള​​യ ദു​​രി​​താ​​ശ്വാ​​സ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ വി​ല​യി​രു​ത്തി. തു​ട​ർ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളെ​​ക്കു​​റി​​ച്ചു​​ള്ള മാ​​ർ​​ഗ​​നി​​ർ​​ദേ​ശം രൂ​​പീ​​ക​​രി​​ച്ചു. സ​​ഭ​​യി​​ലെ ബി-​​ഷെ​​ഡ്യൂ​​ളി​​ൽ​​പ്പെ​​ട്ട സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടെ​​യും പ്ര​​സ്ഥാ​​ന​​ങ്ങ​​ളു​​ടെ​​യും ബ​​ജ​​റ്റ് അം​​ഗീ​​ക​​രി​​ച്ചു. കോ​​ട്ട​​യം വൈ​​ദി​​ക സെ​​മി​​നാ​​രി പ്രി​​ൻ​​സി​പ്പ​ലാ​യി റ​​വ.​​ഡോ. ജോ​​ണ്‍​സ് ഏ​​ബ്ര​​ഹാം കോ​​നാ​​ട്ടി​​നെ​​യും നാ​​ഗ്പുർ സെ​​ന്‍റ് തോ​​മ​​സ് വൈ​​ദി​​ക സെ​​മി​​നാ​​രി പ്രി​​ൻ​​സി​​പ്പ​ലാ​യി റ​​വ.​​ഡോ. ജോ​​സി ജേ​​ക്ക​​ബി​​നെ​​യും നി​​ശ്ച​​യി​​ച്ചു. ബ​​സ്ക്യോ​​മോ അ​​സോ​​സി​​യേ​​ഷ​​ൻ പ്ര​​സി​​ഡ​ന്‍റാ​​യി ഡോ. ​​മാ​​ത്യൂ​​സ് മാ​​ർ സേ​​വേ​​റി​​യോ​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്താ​​യെ നി​​യ​​മി​​ച്ചു.


പ​​രു​​മ​​ല സെ​​ന്‍റ് ഗ്രിഗോ​​റി​​യോ​​സ് മെ​​ഡി​​ക്ക​​ൽ മി​​ഷ​​ൻ ഹോ​​സ്പി​​റ്റ​​ൽ, ഓ​​ർ​​ത്ത​​ഡോ​​ക്സ് വൈ​​ദി​​ക സെ​​മി​​നാ​​രി, നാ​​ഗ്പുർ സെ​​ന്‍റ് തോ​​മ​​സ് ഓ​​ർ​​ത്ത​​ഡോ​​ക്സ് വൈ​​ദി​​ക സെ​​മി​​നാ​​രി, എ​​ക്യു​​മെ​​നി​​ക്ക​​ൽ റി​​ലേ​​ഷ​​ൻ​​സ് എ​​ന്നി​​വ​​യു​​ടെ റി​​പ്പോ​​ർ​​ട്ടു​​ക​​ൾ ച​​ർ​​ച്ച ചെ​​യ്ത് അം​​ഗീ​​ക​​രി​​ച്ചു.

ഭി​​ലാ​​യ് സെ​​ന്‍റ് തോ​​മ​​സ് ആ​​ശ്ര​​മം, സെ​​ന്‍റ് തോ​​മ​​സ് കോ​​ണ്‍​വെ​​ന്‍റ്, കു​​പ്പാ​​ടി ഗ​​ത്‌സിമോ​​ൻ കോ​​ണ്‍​വ​​ന്‍റ് എ​​ന്നി​​വ​​യു​​ടെ നി​​യ​​മാ​​വ​​ലി അം​​ഗീ​​ക​​രി​​ച്ചു. സ​​ഭ​​യി​​ലെ വൈ​​ദി​​ക സ്ഥാ​​നി​​ക​​ളു​​ടെ​​യും സ​​ഭാ​സേ​​വ​​നം ന​​ട​​ത്തു​​ന്ന അ​​ല​മാ​യ പ്ര​​വ​​ർ​​ത്ത​​ക​​രു​​ടെ​ പെ​​രു​​മാ​​റ്റം സം​​ബ​​ന്ധി​​ച്ച മാ​​ർ​​ഗ​​രേ​​ഖ​യും അം​​ഗീ​​ക​​രി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.