ഫാ. ​ദേ​വ​സ്യാ ക​ച്ചി​റ​മ​റ്റം എ​സ്ജെ​യു​ടെ ജ​ന്മ​ശ​താ​ബ്ദി​യാ​ഘോ​ഷം മാ​ർ​ച്ച് ഒ​ൻ​പ​തി​ന്
Sunday, February 24, 2019 12:41 AM IST
രാ​​മ​​പു​​രം: പാ​​റ്റ്ന​​യി​​ലെ ആ​​ദ്യ​​കാ​​ല മ​​ല​​യാ​​ളി മി​​ഷ​​ന​​റി​​യും സെ​​ന്‍റ് സേ​​വ്യേ​​ഴ്സി​​ന്‍റെ പ്ര​​ഥ​​മ ഭാ​​ര​​തീ​​യ റെ​​ക്ട​​റും പ്ര​​മു​​ഖ വി​​ദ്യാ​​ഭ്യാ​​സ പ്ര​​വ​​ർ​​ത്ത​​ക​​നു​​മാ​​യ ഫാ. ​​ദേ​​വ​​സ്യാ ക​​ച്ചി​​റ​​മ​​റ്റം എ​​സ്ജെ​​യു​​ടെ ജ​​ന്മ​​ശ​​താ​​ബ്ദി​​യാ​​ഘോ​​ഷം മാ​​ർ​​ച്ച് ഒ​​ൻ​​പ​​തി​​ന് രാ​​മ​​പു​​ര​​ത്തു ന​​ട​​ക്കും. ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 2.30ന് ​​രാ​​മ​​പു​​രം പ​​ഴ​​യ​​പ​​ള്ളി​​യി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യും ക​​ബ​​റി​​ട​​ത്തി​​ങ്ക​​ൽ ഒ​​പ്പീ​​സും ന​​ട​​ക്കും. തു​​ട​​ർ​​ന്ന് മാ​​ർ ആ​​ഗ​​സ്തീ​​നോ​​സ് കോ​​ള​​ജ് ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ ചേ​​രു​​ന്ന സ​​മ്മേ​​ള​​നം മാ​​ർ ജേ​​ക്ക​​ബ് മു​​രി​​ക്ക​​ൻ ഉ​​ദ്ഘാ​​ട​​നം​ചെ​​യ്യും. എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല മു​​ൻ വൈ​​സ് ചാ​​ൻ​​സ​​ല​​ർ ഡോ. ​​സി​​റി​​യ​​ക് തോ​​മ​​സ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും.

മോ​​ൺ. ജോ​​ൺ ക​​ച്ചി​​റ​​മ​​റ്റ​​ത്തി​​ന്‍റെ പേ​​രി​​ൽ ഏ​​ർ​​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്ന അ​​വാ​​ർ​​ഡ് ദീ​​പി​​ക മു​​ൻ ചീ​​ഫ് എ​​ഡി​​റ്റ​​ർ ഫാ.​​അ​​ല​​ക്സാ​​ണ്ട​​ർ പൈ​​ക​​ട സി​​എം​​ഐ​​ക്കു മാ​​ർ മു​​രി​​ക്ക​​ൻ സ​​മ്മാ​​നി​​ക്കും. ഡോ. ​​കെ.​​കെ. ജോ​​സ് ക​​രി​​പ്പാ​​ക്കു​​ടി അ​​നു​​സ്മ​​ര​​ണ പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും. ഫാ. ​​കു​​ര്യാ​​ക്കോ​​സ് ക​​ച്ചി​​റ​​മ​​റ്റം, റ​​വ.​​ഡോ. ജോ​​ർ​​ജ് വ​​ർ​​ഗീ​​സ് ഞാ​​റ​​ക്കു​​ന്നേ​​ൽ, കോ​​ള​​ജ് പ്രി​​ൻ​​സി​​പ്പ​​ൽ ഡോ. ​​വി.​​ജെ. ജോ​​സ​​ഫ്, ഫാ. ​​ജ​​യിം​​സ് നീ​​ണ്ടു​​ശേ​​രി സി​​എം​​ഐ, ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ബൈ​​ജു ജോ​​ണ്‍ പു​​തി​​യി​​ട​​ത്തു​​ചാ​​ലി​​ൽ, ബി​​ജു പു​​ന്ന​​ത്താ​​നം, വി.​​എ. ജോ​​സ് ഉ​​ഴു​​ന്നാ​​ലി​​ൽ, ഫാ. ​​ഓ​​സ്റ്റി​​ൻ ക​​ച്ചി​​റ​​മ​​റ്റം എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും. ഫാ. ​​അ​​ല​​ക്സാ​​ണ്ട​​ർ പൈ​​ക​​ട സി​​എം​​ഐ മ​​റു​​പ​​ടി​​പ്ര​​സം​​ഗം ന​​ട​​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.