എംജിയിൽ അധ്യാപകർക്കായി പോർട്ടൽ
എംജിയിൽ അധ്യാപകർക്കായി പോർട്ടൽ
Sunday, February 24, 2019 12:41 AM IST
കോ​​ട്ട​​യം: അ​​ധ്യാ​​പ​​ക​​രു​​ടെ അ​​ക്കാ​​ദ​​മി​​ക-​​സ​​ർ​​വീ​​സ് മി​​ക​​വും വി​​വ​​ര​​ങ്ങ​​ളും ഉ​​ൾ​​ക്കൊ​​ള്ളി​​ക്കാ​​വു​​ന്ന സ​​ന്പൂ​​ർ​​ണ പോ​​ർ​​ട്ട​​ൽ എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ൽ ആ​​രം​​ഭി​​ച്ചു. കോ​​ള​​ജ് അ​​ധ്യാ​​പ​​ക​​ർ​​ക്കും പ​​ഠ​​ന​​വ​​കു​​പ്പു​​ക​​ളി​​ലെ അ​​ധ്യാ​​പ​​ക​​ർ​​ക്കു​​മാ​​യി ആ​​രം​​ഭി​​ച്ച പോ​​ർ​​ട്ട​​ൽ 25 മു​​ത​​ൽ പ്ര​​വ​​ർ​​ത്ത​​ന​​ക്ഷ​​മ​​മാ​​കും. സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ലെ ലി​​ങ്ക് വ​​ഴി പോ​​ർ​​ട്ട​​ലി​​ലേ​​ക്ക് പ്ര​​വേ​​ശി​​ക്കാം. അ​​ധ്യാ​​പ​​ക​​ർ​​ക്ക് ന​​ൽ​​കു​​ന്ന യൂ​​സ​​ർ ഐ​​ഡി​​യും പാ​​സ്‌വേ​​ഡും ഉ​​പ​​യോ​​ഗി​​ച്ചാ​​ണ് ലോ​​ഗി​​ൻ ചെ​​യ്യേ​​ണ്ട​​ത്. സ​​ർ​​വീ​​സ് വി​​വ​​ര​​ങ്ങ​​ളും അ​​ക്കാ​​ദ​​മി​​ക മി​​ക​​വ​​ട​​ക്ക​​മു​​ള്ള വി​​വ​​ര​​ങ്ങ​​ളും അ​​ധ്യാ​​പ​​ക​​ർ പോ​​ർ​​ട്ട​​ലി​​ൽ ന​​ൽ​​ക​​ണം.

അ​​ധ്യാ​​പ​​ക​​ർ ന​​ട​​ത്തു​​ന്ന അ​​പ്ഡേ​​ഷ​​നു​​ള്ള അ​​നു​​മ​​തി പ്രി​​ൻ​​സി​​പ്പ​​ലാ​​ണ് ചെ​​യ്യു​​ക. അ​​ധ്യാ​​പ​​ക​​ർ ചെ​​യ്യു​​ന്ന മൂ​​ല്യ​​നി​​ർ​​ണ​​യ​​മ​​ട​​ക്ക​​മു​​ള്ള പ്ര​​വൃ​​ത്തി​​ക​​ൾ ഇ​​തി​​ൽ ഉ​​ൾ​​ക്കൊ​​ള്ളി​​ക്കും. പോ​​ർ​​ട്ട​​ലി​​ലെ വി​​വ​​ര​​ങ്ങ​​ൾ അ​​നു​​സ​​രി​​ച്ചാ​​ണ് 2019-20 അ​​ധ്യ​​യ​​ന വ​​ർ​​ഷം മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നു അ​​ധ്യാ​​പ​​ക​​രെ നി​​യോ​​ഗി​​ക്കു​​ക. ഓ​​രോ സെ​​മ​​സ്റ്റ​​റി​​ലും അ​​ധ്യാ​​പ​​ക​​ർ പ​​ഠി​​പ്പി​​ക്കു​​ന്ന വി​​ഷ​​യ​​മ​​ട​​ക്ക​​മു​​ള്ള വി​​വ​​ര​​ങ്ങ​​ൾ അ​​പ്ഡേ​​റ്റ് ചെ​​യ്യ​​ണം. അ​​പ്ഡേ​​ഷ​​ൻ ന​​ട​​ന്നാ​​ലേ വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ സെ​​മ​​സ്റ്റ​​ർ ര​​ജി​​സ്ട്രേ​​ഷ​​നു​​ള്ള ലി​​ങ്ക് ല​​ഭ്യ​​മാ​​കൂ. ജൂ​​ണി​​ലും ഡി​​സം​​ബ​​റി​​ലും അ​​പ്ഡേ​​ഷ​​നു​​ള്ള അ​​വ​​സ​​രം പോ​​ർ​​ട്ട​​ലി​​ൽ ല​​ഭ്യ​​മാ​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.