പ്രഫ. മേ​നാ​ച്ചേ​രിയുടെ ഗവേഷണ ഗ്ര​ന്ഥ​ങ്ങ​ൾ സൗജന്യമായി നൽകും
Sunday, February 24, 2019 1:01 AM IST
തൃ​​​ശൂ​​​ർ: ച​​​രി​​​ത്ര​​​ഗ​​​വേ​​​ഷ​​​ക​​​നും ഗ്ര​​​ന്ഥ​​​കാ​​​ര​​​നു​​​മാ​​​യ ഷെ​​​വ. പ്ര​​​ഫ. ജോ​​​ർ​​​ജ് മേ​​​നാ​​​ച്ചേ​​​രി​​​യു​​​ടെ എ​​​ണ്‍​പ​​​താം പി​​​റ​​​ന്നാ​​​ളി​​​നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് അ​​​ദ്ദേ​​​ഹം ര​​​ചി​​​ച്ച ഗ്ര​​​ന്ഥ​​​ങ്ങ​​​ൾ 80 വീ​​​തം പ​​​ഠ​​​ന ഗ​​​വേ​​​ഷ​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കു സൗ​​​ജ​​​ന്യ​​​മാ​​​യി സ​​​മ്മാ​​​നി​​​ക്കും.

എ​​​ണ്‍​പ​​​തു കോ​​​ള​​​ജു​​​ക​​​ൾ​​​ക്കും 80 മേ​​​ജ​​​ർ സെ​​​മി​​​നാ​​​രി​​​ക​​​ൾ​​​ക്കും 80 ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ളു​​​ക​​​ൾ​​​ക്കു​​​മാ​​​ണ് തോ​​​മാ​​​പീ​​​ഡി​​​യ എ​​​ൻ​​​സൈ​​​ക്ലോ​​​പീ​​​ഡി​​​യ​​​യു​​​ടെ കോ​​​പ്പി​​ക​​ൾ സൗ​​​ജ​​​ന്യ​​​മാ​​​യി ന​​ൽ​​കു​​​ക. സെ​​​ന്‍റ് തോ​​​മ​​​സ് ക്രി​​​സ്ത്യ​​​ൻ എ​​​ൻ​​​സൈ​​​ക്ലോ​​​പീ​​​ഡി​​​യ ഓ​​​ഫ് ഇ​​​ന്ത്യ​​​യു​​​ടെ മൂ​​​ന്നു വാ​​​ല്യ​​​ങ്ങ​​​ളു​​​ള്ള സ​​മ്പൂ​​​ർ​​​ണ പ​​​തി​​​പ്പു​​​ക​​​ൾ 80 യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​ക​​​ൾ​​​ക്കോ കോ​​​ള​​​ജ് ഗ​​​വേ​​​ഷ​​​ണ വി​​​ഭാ​​​ഗ​​​ത്തി​​​നോ സൗ​​​ജ​​​ന്യ​​​മാ​​​യി സ​​​മ്മാ​​​നി​​​ക്കും.


അ​​​ശീ​​​തി ആ​​​ഘോ​​​ഷ ക​​​മ്മി​​​റ്റി​​​യു​​​ടെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ലാ​​​ണ് സൗ​​​ജ​​​ന്യ പു​​​സ്ത​​​ക വി​​​ത​​​ര​​​ണം. ഇ​​​തി​​​നാ​​​യി 16 ല​​​ക്ഷം രൂ​​​പ ക​​​മ്മി​​​റ്റി നീ​​​ക്കി​​​വ​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നു ജ​​​ന​​​റ​​​ൽ ക​​​ണ്‍​വീ​​​ന​​​ർ പ്ര​​​ഫ. എം. ​​​മാ​​​ധ​​​വ​​​ൻ​​​കു​​​ട്ടി അ​​​റി​​​യി​​​ച്ചു. എ​​​ൻ​​​സൈ​​​ക്ലോ​​​പീ​​​ഡി​​​യ സ്വ​​​ന്ത​​​മാ​​​ക്കാ​​​ൻ താ​​​ത്​​​പ​​​ര്യ​​​മു​​​ള്ള സ്ഥാ​​​പ​​​ന മേ​​​ധാ​​​വി​​​ക​​​ൾ ദ ​​​തോ​​​മാ​​​പീ​​​ഡി​​​യ, ഒ​​​ല്ലൂ​​​ർ, തൃ​​​ശൂ​​​ർ, പി​​​ൻ 680306 എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ൽ ബ​​​ന്ധ​​​പ്പെ​​​ട​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.