വ​​​ധ​​​ഭീ​​​ഷ​​​ണി​​​യെ​​​ന്നു മു​​​സ‌്ത​​​ഫ; എ​​​സ്പി​​​ക്ക് പ​​​രാ​​​തി ന​​​ൽ​​​കി
Sunday, February 24, 2019 1:28 AM IST
കാ​​​ഞ്ഞ​​​ങ്ങാ​​​ട‌്: പെ​​​രി​​​യ ക​​​ല്യോ​​​ട്ട് കോ​​​ൺ​​​ഗ്ര​​​സു​​​കാ​​​രെ കൊ​​​ന്നു ഛിന്ന​​​ഭി​​​ന്ന​​​മാ​​​ക്കു​​​മെ​​​ന്ന് പ്ര​​​സം​​​ഗി​​​ച്ച സി​​​പി​​​എം ജി​​​ല്ലാ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റം​​​ഗം വി.​​​പി.​​​പി. മു​​​സ്ത​​​ഫ​​​യു​​​ടെ കു​​​ടും​​​ബ​​​ത്തി​​​നു​​​നേ​​​രേ വ​​​ധ​​​ഭീ​​​ഷ​​​ണിയെന്നു പരാതി.

സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യി​​​ൽ വ​​​ധ​​​ഭീ​​​ഷ​​​ണി മു​​​ഴ​​​ക്കി​​​യെ​​​ന്നാ​​​രോ​​​പി​​​ച്ചാണു മു​​​സ്ത​​​ഫ ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​ക്ക് പ​​​രാ​​​തി ന​​​ൽ​​​കിയത്. ക​​​ല്യോ​​​ട്ട് യൂ​​​ത്ത് കോ​​​ൺ​​​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ വെ​​​ട്ടേ​​​റ്റു മ​​​രി​​​ക്കു​​​ന്ന​​​തി​​​നു മു​​മ്പ് സ്ഥ​​​ല​​​ത്തെ സി​​​പി​​​എം പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ കോ​​​ൺ​​​ഗ്ര​​​സു​​​കാ​​​ർ ആ​​​ക്ര​​​മി​​ച്ചി​​​രു​​​ന്നു.

ഇ​​​തി​​നെ​​തി​​രേ​​യു​​ള്ള പ്ര​​​തി​​​ഷേ​​​ധ​​യോ​​​ഗ​​​ത്തി​​​ൽ മു​​​സ്ത​​​ഫ ന​​​ട​​​ത്തി​​​യ കൊ​​​ല​​​വി​​​ളി​​പ്ര​​​സം​​​ഗ​​​ത്തി​​​ന്‍റെ വീ​​​ഡി​​​യോ ചാ​​​ന​​​ലു​​​ക​​​ളി​​​ലും സ​​മൂ​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലും പ്ര​​​ച​​​രി​​​ച്ചി​​​രു​​​ന്നു. ഇ​​​തി​​​നു​​​പി​​​ന്നാ​​​ലെ​​​യാ​​​ണ് ത​​​നി​​​ക്കും കു​​​ടും​​​ബ​​​ത്തി​​​നും​​​നേ​​​രേ സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ത്തി​​ലൂ​​ടെ​ ഭീ​​​ഷ​​​ണി​​​യു​​​ണ്ടാ​​​യെ​​​ന്ന് മു​​​സ്ത​​​ഫ​ പ​​​രാ​​​തി​​​പ്പെ​​ട്ട​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.