മുൻ എംഎൽഎ റോസമ്മ ചാക്കോ അന്തരിച്ചു
മുൻ എംഎൽഎ റോസമ്മ ചാക്കോ അന്തരിച്ചു
Friday, March 15, 2019 2:08 AM IST
തോ​ട്ട​യ്ക്കാ​ട് (കോ​ട്ട​യം): മു​തി​ർ​ന്ന കോ​ണ്‍ഗ്ര​സ് നേ​താ​വും മു​ൻ എം​എ​ൽ​എ​യു​മായ റോ​സ​മ്മ ചാ​ക്കോ(93) അന്തരിച്ചു.

നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചി​നു മൃ​ത​ദേ​ഹം വീ​ട്ടി​ലെ​ത്തി​ക്കും. 17നു ​ഉ​ച്ച​ക​ഴി​ഞ്ഞ് 2.30നു ​വീ​ട്ടി​ലെ ശു​ശ്രൂ​ഷ​യ്ക്കു ശേ​ഷം തോ​ട്ട​യ്ക്കാ​ട് സെ​ന്‍റ് ജോ​ർ​ജ് ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ സംസ്കാരം. തോ​ട്ട​യ്ക്കാ​ട് കൊ​ണ്ടോ​ടി​ക്ക​ൽ സി. ​ചാ​ക്കോ​യു​ടെ​യും മ​റി​യാ​മ്മ​യു​ടെ​യും മ​ക​ളാ​യി 1927 മാ​ർ​ച്ച് 17ന് ​ജ​നി​ച്ചു. അ​വി​വാ​ഹി​ത​യാ​ണ്. തു​ട​ർ​ച്ച​യാ​യി 14 വ​ർ​ഷം നി​യ​മ​സ​ഭാം​ഗ​മാ​യി​രു​ന്നു.

വ്യ​ത്യ​സ്ത മ​ണ്ഡ​ല​ങ്ങ​ളെ പ്ര​തി​നി​ധീ​ക​രി​ച്ചു മൂ​ന്നു​ത​വ​ണ നി​യ​മ​സ​ഭ​യി​ലെ​ത്തി. 1987ൽ ​ഇ​ടു​ക്കി​യി​ൽ​നി​ന്ന് ആ​ദ്യ​മാ​യി നി​യ​മ​സ​ഭ​യി​ലെ​ത്തി. 1991ൽ ​ചാ​ല​ക്കു​ടി​യി​ൽ​നി​ന്നും. 1996ൽ ​മ​ണ​ലൂ​രി​ൽ​നി​ന്നും നി​യ​മ​സ​ഭ​യി​ലെ​ത്തി. കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ്, ജ​ന​റ​ൽ സെ​ക്രട്ട​റി, മ​ഹി​ളാ കോ​ണ്‍ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി, എ​ഐ​സി​സി അം​ഗം, കേ​ര​ള സോ​ഷ്യ​ൽ വെ​യ​ൽ​ഫെ​യ​ർ ബോ​ർ​ഡ് ചെ​യ​ർ​പേ​ഴ്സ​ണ്‍ തു​ട​ങ്ങി​യ പ​ദ​വി​ക​ൾ വ​ഹി​ച്ചി​ട്ടു​ണ്ട്.


സ​ഹോ​ദ​ര​ങ്ങ​ൾ: പ​രേ​ത​രാ​യ ടി.​സി. ചാ​ക്കോ, സി​സ്റ്റ​ർ ഡെ​ൽ​ഫി​ൻ കൊ​ണ്ടോ​ടി​ക്ക​ൽ, ചി​ന്ന​മ്മ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.