മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ന് അ​ഡ്വ. പി.​കെ. ഇ​ട്ടൂ​പ്പ് പു​ര​സ്കാ​രം
മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ന്  അ​ഡ്വ. പി.​കെ. ഇ​ട്ടൂ​പ്പ് പു​ര​സ്കാ​രം
Sunday, March 17, 2019 12:34 AM IST
ചാ​​​ല​​​ക്കു​​​ടി: ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട ബി​​​ഷ​​​പ് മാ​​​ർ പോ​​​ളി ക​​​ണ്ണൂ​​​ക്കാ​​​ട​​​ന് അ​​​ഡ്വ. പി.​​​കെ. ഇ​​​ട്ടൂ​​​പ്പ് സ്മാ​​​ര​​​ക പു​​​ര​​​സ്കാ​​​രം. അ​​​ശ​​​ര​​​ണ​​​രാ​​​യ 1,000 പേ​​​ർ​​​ക്കു രൂ​​​പ​​​ത​​​യു​​​ടെ ബ്ലെ​​​സ് എ ​​​ഹോം പ​​​ദ്ധ​​​തി ന​​​ട​​​പ്പി​​​ലാ​​​ക്കി​​​യ​​​തും, കി​​​ട​​​പ്പു​​​രോ​​​ഗി​​​ക​​​ൾ​​​ക്കു​​​വേ​​​ണ്ടി മാ​​​ർ ജ​​യിം​​​സ് പ​​​ഴ​​​യാ​​​റ്റി​​​ൽ പാ​​​ലി​​​യേ​​​റ്റീ​​​വ് പ​​​രി​​​ച​​​ര​​​ണം ന​​​ട​​​ത്തു​​​ന്ന​​​തു​​​ൾ​​​പ്പെ​​​ടെ സാ​​​മൂ​​​ഹ്യ സേ​​​വ​​​ന രം​​​ഗ​​​ത്തു ബി​​​ഷ​​​പ്പി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ രൂ​​​പ​​​ത ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന വി​​​വി​​​ധ പ​​​ദ്ധ​​​തി​​​ക​​​ളും പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ് അ​​​ദ്ദേ​​​ഹ​​​ത്തെ പു​​​ര​​​സ്കാ​​​ര​​​ത്തി​​​നു തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​തെ​​​ന്ന് അ​​​ഡ്വ. പി.​​​കെ. ഇ​​​ട്ടൂ​​​പ്പ് മെ​​​മ്മോ​​​റി​​​യ​​​ൽ ഫൗ​​​ണ്ടേ​​​ഷ​​​ൻ ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു.

അ​​​ഡ്വ. പി.​​​കെ. ഇ​​​ട്ടൂ​​​പ്പി​​​ന്‍റെ 21-ാം ച​​​ര​​​മ​​​വാ​​​ർ​​​ഷി​​​ക​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് 19 നു ​​​വൈ​​​കു​​ന്നേ​​രം 4.30ന് ​​​ചാ​​​ല​​​ക്കു​​​ടി വ്യാ​​​പാ​​​ര​​​ഭ​​​വ​​​ൻ ഹാ​​​ളി​​​ൽ ന​​​ട​​​ത്തു​​​ന്ന ച​​​ട​​​ങ്ങി​​​ൽ ഹൈ​​​ക്കോ​​​ട​​​തി ജ​​​ഡ്ജി ജ​​​സ്റ്റീ​​​സ് ഷാ​​​ജി പി. ​​​ചാ​​​ലി പു​​​ര​​​സ്കാ​​​രം സ​​​മ്മാ​​​നി​​​ക്കും. ബി.​​​ഡി. ദേ​​​വ​​​സി എം​​​എ​​​ൽ​​​എ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും.


നാ​​ല്പ​​ത്ത​​ഞ്ചു വ​​ർ​​ഷം ചാ​​​ല​​​ക്കു​​​ടി​​​യി​​​ലെ രാ​​ഷ്‌​​ട്രീ​​​യ സാ​​​മൂ​​​ഹ്യ-​​​സാം​​​സ്കാ​​​രി​​​ക വി​​​ദ്യാ​​​ഭ്യാ​​​സ രം​​​ഗ​​​ങ്ങ​​​ളി​​​ലും ക​​​ലാ-​​​കാ​​​യി​​​ക സം​​​ഘ​​​ട​​​ന​​​ക​​​ളി​​​ലും തൊ​​​ഴി​​​ലാ​​​ളി പ്ര​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലും സ​​​ജീ​​​വ നേ​​​തൃ​​​ത്വം ന​​​ൽ​​​കി​​​യി​​​രു​​​ന്ന അ​​ഡ്വ. പി.​​കെ. ഇ​​​ട്ടൂ​​​പ്പി​​​ന്‍റെ സ്മ​​​ര​​​ണ നി​​​ല​​​നി​​​ർ​​​ത്തു​​​ന്ന​​​തി​​​നു​​​വേ​​​ണ്ടി നി​​​സ്വാ​​​ർ​​​ഥ സേ​​​വ​​​ന​​​ങ്ങ​​​ൾ ന​​​ട​​​ത്തു​​​ന്ന​​​വ​​​ർ​​​ക്കാ​​​യി ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ​​​താ​​​ണ് അ​​​ഡ്വ. പി.​​​കെ. ഇ​​​ട്ടൂ​​​പ്പ് സ്മാ​​​ര​​​ക പു​​​ര​​​സ്കാ​​​രം. പ്ര​​​സി​​​ഡ​​​ന്‍റ് പ്ര​​​ഫ. എ.​​​എം. മാ​​​ത്യു, സെ​​​ക്ര​​​ട്ട​​​റി എ​​​ൻ. കു​​​മാ​​​ര​​​ൻ, ട്ര​​​ഷ​​​റ​​​ർ അ​​​ഡ്വ. പി.​​​ഐ. മാ​​​ത്യു, അ​​​ഡ്വ. ആ​​​ന്‍റോ ചെ​​​റി​​​യാ​​​ൻ, സു​​​ഭാ​​​ഷ് ച​​​ന്ദ്ര​​​ദാ​​​സ് എ​​​ന്നി​​​വ​​​ർ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.