പെരിയ ഇരട്ടക്കൊലപാതകം: ഒരാൾകൂടി അറസ്റ്റിൽ
പെരിയ ഇരട്ടക്കൊലപാതകം: ഒരാൾകൂടി അറസ്റ്റിൽ
Sunday, March 17, 2019 12:48 AM IST
കാ​​ഞ്ഞ​​ങ്ങാ​​ട്: പെ​​രി​​യ ക​​ല്യോ​​ട്ട് യൂ​​ത്ത് കോ​​ൺ​​ഗ്ര​​സ് പ്ര​​വ​​ർ​​ത്ത​​ക​​രാ​​യ ശ​​ര​​ത് ലാ​​ൽ, കൃ​​പേ​​ഷ് എ​​ന്നി​​വ​​രു​​ടെ കൊ​​ല​​ക്കേ​​സു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ഒ​​രാ​​ളെ​​ക്കൂ​​ടി ക്രൈം​​ബ്രാ​​ഞ്ച് അറസ്റ്റുചെയ്തു.

ക​​ല്യോ​​ട്ടി​​ന​​ടു​​ത്ത് ക​​ണ്ണോ​​ത്ത് താ​​ന​​ത്തി​​ങ്കാ​​ൽ ടി. ​​ര​​ഞ്ജി​​ത്തി(26)​​നെ​​യാ​​ണ് അ​​ന്വേ​​ഷ​​ണ സം​​ഘം ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്ത​​ത്. ഇ​​യാ​​ൾ​​ക്കു വേ​​ണ്ടി അ​​ന്വേ​​ഷ​​ണം ഊ​​ർ​​ജി​​ത​​മാ​​ക്കി​​യ​​പ്പോ​​ൾ ര​​ഞ്ജി​​ത്തിനെ, സ​​ഹോ​​ദ​​ര​​ൻ ക​​ഴി​​ഞ്ഞ ദി​​വ​​സം രാ​​വി​​ലെ 9.30ന് ​​കാ​​സ​​ർ​​ഗോ​​ട്ട് ക്രൈം​​ബ്രാ​​ഞ്ച് അ​​ന്വേ​​ണ സം​​ഘം മു​​ൻ​​പാ​​കെ ഹാ​​ജ​​രാ​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഇ​​യാ​​ളു​​ടെ അ​​റ​​സ്റ്റ് രേ​​ഖ​​പ്പെ​​ടു​​ത്തു​​ന്ന​​തോ​​ടെ പ്ര​​തി​​സ്ഥാ​​ന​​ത്തു​​ള്ള​​വ​​ർ ഒ​​ൻ​​പ​​താ​​കും.

കൊ​​ല​​ചെ​​യ്യ​​പ്പെ​​ട്ട​​വ​​രു​​ടെ നീ​​ക്കം മ​​ന​​സി​​ലാ​​ക്കി അ​​പ്പ​​പ്പോ​​ൾ കൊ​​ല​​യാ​​ളി സം​​ഘ​​ത്തി​​നു വി​​വ​​രം കൈ​​മാ​​റി​​യെ​​ന്നാ​​ണ് ഇ​​യാ​​ൾ​​ക്കെ​​തി​​രേ​​യു​​ള്ള കു​​റ്റം. ശ​​ര​​ത് ലാ​​ൽ കൊ​​ല​​ചെ​​യ്യ​​പ്പെ​​ട്ട സ്ഥ​​ല​​ത്തു കൂ​​ടി പോ​​കു​​മ്പോ​​ൾ ര​​ഞ്ജി​​ത് അ​​സ്വാ​​ഭാ​​വി​​ക​​മാ​​യി ഈ ​​ഭാ​​ഗ​​ത്തു കൂ​​ടി ബൈ​​ക്കി​​ൽ അ​​ങ്ങോ​​ട്ടു​​മി​​ങ്ങോ​​ട്ടും ചു​​റ്റു​​ന്ന​​തു ക​​ണ്ട​​താ​​യി സാ​​ക്ഷി​​മൊ​​ഴി​​യു​​ണ്ടാ​​യി​​രു​​ന്നു. അ​​ടു​​ത്ത കാ​​ല​​ത്താ​​യി ര​​ഞ്ജി​​ത്തി​​നും ക​​ണ്ണൂ​​ർ ബ​​ന്ധം ഉ​​ണ്ടാ​​യി​​രു​​ന്ന​​താ​​യും കൊ​​ല​​പാ​​ത​​കം ന​​ട​​ന്ന​​തി​​ന്‍റെ പി​​റ്റേ​​ന്നു പു​​ല​​ർ​​ച്ചെ നാ​​ലു​​വ​​രെ മൂ​​ന്ന് അ​​പ​​രി​​ചി​​ത​​ർ ര​​ഞ്ജി​​ത്തി​​ന്‍റെ വീ​​ട്ടി​​ൽ ത​​ങ്ങി​​യ​​താ​​യും തെ​​ളി​​വു​​ക​​ൾ ല​​ഭി​​ച്ചി​​ട്ടു​​ണ്ട്. നേ​​ര​​ത്തെ പെ​​യി​​ന്‍റിം​​ഗ് തൊ​​ഴി​​ലാ​​ളി​​യാ​​യി​​രു​​ന്ന ര​​ഞ്ജി​​ത്തി​​നെ അ​​ടു​​ത്ത​​കാ​​ല​​ത്താ​​യി പ​​ക​​ൽ സ​​മ​​യ​​ങ്ങ​​ളി​​ൽ കാ​​ണാ​​റി​​ല്ലാ​​യി​​രു​​ന്നു​​വെ​​ന്നാ​​ണ് നാ​​ട്ടു​​കാ​​ർ പ​​റ​​ഞ്ഞ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.