തോ​ട്ടി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ പ്രതിശ്രുത വരൻ മുങ്ങി മരിച്ചു
തോ​ട്ടി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ പ്രതിശ്രുത വരൻ മുങ്ങി മരിച്ചു
Monday, March 18, 2019 1:40 AM IST
അ​​ന്പ​​ല​​പ്പു​​ഴ: സു​​ഹൃ​​ത്തു​​ക്ക​​ളു​​മൊ​​ത്തു തോ​​ട്ടി​​ൽ കു​​ളി​​ക്കാ​​നി​​റ​​ങ്ങി​​യ യു​​വാ​​വ് മു​​ങ്ങി​​മ​​രി​​ച്ചു. ആ​​ല​​പ്പു​​ഴ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ലെ കാ​​ത്ത് ലാ​​ബി​​ലെ താ​​ത്കാ​​ലി​​ക ജീ​​വ​​ന​​ക്കാ​​ര​​നും മാ​​വേ​​ലി​​ക്ക​​ര ത​​ഴ​​ക്ക​​ര പ​​ഞ്ചാ​​യ​​ത്ത് ര​​ണ്ടാം വാ​​ർ​​ഡി​​ൽ മീ​​ത്തി​​ൽ വീ​​ട്ടി​​ൽ ഭാ​​സ്ക​​ര​ക്കു​റു​​പ്പ്- ല​​ത ദ​​ന്പ​​തി​​ക​​ളു​​ടെ മ​​ക​​ൻ വി​​ഷ്ണു എ​​ന്നു വി​​ളി​​ക്കു​​ന്ന ഹ​​രി ബ്ര​​ഹ്മ​​ശ​​ങ്ക​​ർ (26) ആ​​ണ് തോ​​ട്ടി​​ൽ മു​​ങ്ങി മ​​രി​​ച്ച​​ത്.

ഇ​​ന്ന​​ലെ ഉ​​ച്ച​യ്ക്ക് 12.30 ഓ​​ടെ സു​​ഹൃ​​ത്തു​​ക്ക​​ളു​​മൊ​​ത്തു ക​​രു​​മാ​​ടി​​ക്കു​​ട്ട​​ൻ സ്മാ​​ര​​ക​​ത്തി​​നു സ​​മീ​​പം ടി.​​എ​​സ്. ക​​നാ​​ലി​​ൽ കു​​ളി​​ക്കാ​​നി​​റ​​ങ്ങി​​യ വി​​ഷ്ണു വെ​​ള്ള​​ത്തി​​ൽ മു​​ങ്ങി​​പ്പോ​​കു​​ക​​യാ​​യി​​രു​​ന്നു. ഉ​​ട​​ൻ ത​​ന്നെ നാ​​ട്ടു​​കാ​​രും വി​​വ​​രം അ​​റി​​ഞ്ഞു ത​​ക​​ഴി​​യി​​ൽ​നി​​ന്നെ​​ത്തി​​യ അ​​ഗ്നി​​ശ​​മ​​ന സേ​​ന​​യും ചേ​​ർ​​ന്ന് ഒ​​രു മ​​ണി​​ക്കൂ​​റോ​​ളം ന​​ട​​ത്തി​​യ തെ​​ര​​ച്ചി​​ലി​​ൽ വെ​​ള്ള​​ത്തി​​ന​​ടി​​യി​​ൽ​നി​​ന്നു ക​ണ്ടെ​ത്തി. അ​​ന്പ​​ല​​പ്പു​​ഴ പോ​​ലീ​​സ് ഉ​​ട​​ൻ​ത​ന്നെ വി​​ഷ്ണു​​വി​​നെ ആ​​ല​​പ്പു​​ഴ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ചെ​​ങ്കി​​ലും ജീ​​വ​​ൻ ര​​ക്ഷി​​ക്കാ​​ൻ ക​​ഴി​​ഞ്ഞി​​ല്ല. മൃ​​ത​​ദേ​​ഹം ആ​​ശു​​പ​​ത്രി മോ​​ർ​​ച്ച​​റി​​യി​​ൽ. ഈ ​​മാ​​സാ​​വ​​സാ​​നം പാ​​ല​​ക്കാ​​ട്ടു​​ള്ള യു​​വ​​തി​​യു​​മാ​​യി വി​​ഷ്ണു​​​വി​​ന്‍റെ വി​​വാ​​ഹം നി​​ശ്ച​​യി​ച്ച​താ​​യി​​രു​​ന്നു. ഏ​​ക സ​​ഹോ​​ദ​​രി: പാ​​ർ​​വ​​തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.