കാ​ർ​ഡി​യോ​ള​ജി വി​ദ​ഗ്ധ​രു​ടെ സ​മ്മേ​ള​നം
കാ​ർ​ഡി​യോ​ള​ജി വി​ദ​ഗ്ധ​രു​ടെ സ​മ്മേ​ള​നം
Monday, March 18, 2019 1:40 AM IST
കൊ​​​ച്ചി: ആ​​​റാ​​​മ​​​ത് കൊ​​​ച്ചി​​​ൻ ലൈ​​​വ്സ് കാ​​​ർ​​​ഡി​​​യോ മെ​​​റ്റ​​​ബോ​​​ളി​​​ക് സ​​​മ്മേ​​​ള​​​നം ഹോ​​​ട്ട​​​ൽ റാ​​​ഡി​​​സ​​​ണ്‍ ബ്ലൂ​​​വി​​​ൽ ന​​​ട​​​ന്നു. ര​​​ക്ത​​​സ​​​മ്മ​​​ർ​​​ദം, കൊ​​​ള​​​സ്ട്രോ​​​ൾ, ഉ​​​റ​​​ക്ക സം​​​ബ​​​ന്ധ​​​മാ​​​യ അ​​​സു​​​ഖ​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യു​​​ടെ നി​​​യ​​​ന്ത്ര​​​ണ​​​വും ചി​​​കി​​​ത്സ​​​യും സം​​​ബ​​​ന്ധി​​​ച്ചു പ​​​ദ്ധ​​​തി​​​ക​​​ൾ ആ​​​വി​​​ഷ്ക​​​രി​​​ക്കു​​​ന്ന സ​​​മ്മേ​​​ള​​​നം കൊ​​​ച്ചി മെ​​​ഡി​​​ക്ക​​​ൽ ട്ര​​​സ്റ്റ് ഹോ​​​സ്പി​​​റ്റ​​​ൽ സീ​​​നി​​​യ​​​ർ കാ​​​ർ​​​ഡി​​​യോ​​​ള​​​ജി​​​സ്റ്റ് ഡോ. ​​​സ​​​ജി കു​​​രു​​​ട്ടു​​​കു​​​ളം ഉ​​​ദ്ഘാ​​​ട​​​നം​​ചെ​​​യ്തു.

ഡോ. ​​​ഷ​​​ഫീ​​​ഖ് റ​​​ഹ്മാ​​​ൻ, ഡോ. ​​​ടി.​​​ആ​​​ർ. മു​​​ര​​​ളീ​​​ധ​​​ര​​​ൻ, ഡോ. ​​​സു​​​ജാ പി. ​​​സു​​​കു​​​മാ​​​ർ, ഡോ.​​വി. രാ​​​ജേ​​​ഷ്, ഡോ. ​​​സു​​​നി​​​ൽ മ​​​ത്താ​​​യി, ഡോ. ​​​മു​​​ഹ​​​മ്മ​​​ദ് ഇ​​​സ്മാ​​​യി​​​ൽ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു. കൊ​​​ച്ചി റി​​​നൈ മെ​​​ഡ്സി​​​റ്റി ഹോ​​​സ്പി​​​റ്റ​​​ലി​​​ലെ ഇ​​​ന്‍റ​​​ർ​​​വെ​​​ൻ​​​ഷ​​​ണ​​​ൽ കാ​​​ർ​​​ഡി​​​യോ​​​ള​​​ജി വി​​​ദ​​​ഗ്ധ​​​ൻ ഡോ. ​​​ഷ​​​ഫീ​​​ഖ് റ​​​ഹ്മാ​​​ൻ ര​​​ക്താ​​​തിസ​​​മ്മ​​​ർ​​​ദം സം​​​ബ​​​ന്ധി​​​ച്ചു മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി. ഇ​​​രു​​​നൂ​​​റി​​​ല​​​ധി​​​കം ഡോ​​​ക്ട​​​ർ​​​മാ​​​ർ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.