ബൈ​ക്ക​പ​ക​ട​ത്തി​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി​യും കാൽനടയാത്രികനായ വ​യോ​ധി​ക​നും മ​രി​ച്ചു
Tuesday, March 19, 2019 1:09 AM IST
പ​റ​വൂ​ർ: മെ​ഡി​ക്ക​ൽ അ​വ​ധി​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ് വാ​ങ്ങാ​ൻ പോ​യ വി​ദ്യാ​ർ​ഥി​യു​ടെ ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് വി​ദ്യാ​ർ​ഥി​യും കാ​ൽ​ന​ട​യാ​ത്രി​ക​നാ​യ വ​യോ​ധി​ക​നും മ​രി​ച്ചു. മ​ന​യ്ക്ക​പ്പ​ടി മാ​താ കോ​ള​ജ് ഓ​ഫ് ടെ​ക്നോ​ള​ജി​യി​ലെ ര​ണ്ടാം വ​ർ​ഷ ഓ​ട്ടോ​മൊ​ബൈ​ൽ ഡി​പ്ലോ​മ വി​ദ്യാ​ർ​ഥി എ. ​അ​ഭി​ഷേ​ക് (19), മാ​ഞ്ഞാ​ലി തേ​ക്കും​കാ​ട്ടി​ൽ സു​ഗു​ണ​ൻ (72) എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്.


ഇ​ന്ന​ലെ ഉ​ച്ച​യ്ക്കു 12.15നു ​പ​റ​വൂ​ർ-​മാ​ഞ്ഞാ​ലി റൂ​ട്ടി​ൽ മാ​ക്ക​നാ​യി​ക്കു സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം. ഇ​ന്ന​ലെ രാ​വി​ലെ അ​ഭി​ഷേ​കി​ന്‍റെ അ​മ്മ ഗം​ഗ കോ​ള​ജി​ലെ​ത്തി​യി​രു​ന്നു. അ​മ്മ​യെ കോ​ള​ജി​ൽ ഇ​രു​ത്തി​യ ശേ​ഷം മെ​ഡി​ക്ക​ൽ അ​വ​ധി​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ് വാ​ങ്ങാ​ൻ സു​ഹൃ​ത്തി​ന്‍റെ ബൈ​ക്കു​മാ​യാ​ണ് അ​ഭി​ഷേ​ക് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്കു പോ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.