ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വ​കു​പ്പി​നു നാ​ഥ​നി​ല്ല, അ​​ധ്യാ​പ​ക സ്ഥാ​ന​ക്ക​യ​റ്റം പെ​രു​വ​ഴി​യി​ൽ
Tuesday, March 19, 2019 1:09 AM IST
പാ​​​ല​​​ക്കാ​​​ട്: ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ ഡ​​​യ​​​റ​​​ക്ട​​​ർ​​​മാ​​​രെ അ​​​ടി​​​ക്ക​​​ടി മാ​​​റ്റു​​​ന്ന​​​തു​​​മൂ​​​ലം ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി ജൂ​​​ണി​​​യ​​​ർ അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ സ്ഥാ​​​ന​​​ക്ക​​​യ​​​റ്റം അ​​​നി​​​ശ്ചി​​​ത​​​ത്വ​​​ത്തി​​​ലാ​​​യ​​​താ​​​യി പ​​​രാ​​​തി.

വി​​​വി​​​ധ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ലാ​​​യി 429 അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ സ്ഥാ​​​ന​​​ക്ക​​​യ​​​റ്റ ഉ​​​ത്ത​​​ര​​​വാ​​​ണ് സ്ഥി​​​രം ഡ​​​യ​​​റ​​​ക്ട​​​റി​​​ല്ലാ​​​ത്ത​​​തി​​​നാ​​​ൽ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി ഡ​​​യ​​​റ​​​ക്‌ട​​​റേ​​​റ്റി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കാ​​​നാ​​​വാ​​​തെ കെ​​​ട്ടി​​​ക്കി​​​ട​​​ക്കു​​​ന്ന​​​ത്. ക​​​ഴി​​​ഞ്ഞ ഫെ​​​ബ്രു​​​വ​​​രി 14 ന് ​​​വ​​​കു​​​പ്പു​​​ത​​​ല സ്ഥാ​​​ന​​​ക്ക​​​യ​​​റ്റ സ​​​മി​​​തി അം​​​ഗീ​​​ക​​​രി​​​ച്ച് മാ​​​ർ​​​ച്ച് അ​​​ഞ്ചി​​​നു​​​ള്ള ഗ​​​സ​​​റ്റി​​​ൽ പ്ര​​​സി​​​ദ്ധ​​​പ്പെ​​​ടു​​​ത്തി. മു​​​ഴു​​​വ​​​ൻ ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ളും പൂ​​​ർ​​​ത്തി​​​യാ​​​യി​​​ട്ടു​​​മു​​​ണ്ട്.

മ​​​റ്റു വ​​​കു​​​പ്പു​​​ക​​​ളി​​​ൽ​​​നി​​​ന്നു വ്യ​​​ത്യ​​​സ്ത​​​മാ​​​യി പ​​​ത്തും പ​​​തി​​​ന​​​ഞ്ചും വ​​​ർ​​​ഷ​​​ത്തെ കാ​​​ത്തി​​​രി​​​പ്പി​​​നു ശേ​​​ഷ​​​മാ​​​ണ് മി​​​ക്ക വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ലെ​​​യും ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി ജൂ​​​ണി​​​യ​​​ർ അ​​​ധ്യാ​​​പ​​​ക​​​ർ സീ​​​നി​​​യ​​​റാ​​​യി സ്ഥാ​​​ന​​​ക്ക​​​യ​​​റ്റം നേ​​​ടു​​​ന്ന​​​ത്. ഉ​​​ത്ത​​​ര​​​വ് വൈ​​​കി​​​യാ​​​ൽ സീ​​​നി​​​യ​​​റാ​​​യി സ്ഥാ​​​ന​​​ക്ക​​​യ​​​റ്റം നേ​​​ടു​​​ന്ന അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്കു ജോ​​​ലി ഏ​​​റ്റെ​​​ടു​​​ക്കാ​​​ൻ അ​​​ടു​​​ത്ത അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷം വ​​​രെ കാ​​​ത്തി​​​രി​​​ക്കേ​​​ണ്ടി​​​വ​​​രും.

അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്ക് അ​​​ർ​​​ഹ​​​മാ​​​യ സ്ഥാ​​​ന​​​ക്ക​​​യ​​​റ്റം അ​​​നാ​​​വ​​​ശ്യ​​​മാ​​​യി വൈ​​​കി​​​പ്പി​​​ക്കു​​​ന്ന വ​​​കു​​​പ്പി​​​ന്‍റെ അ​​​നാ​​​സ്ഥ അ​​​വ​​​സാ​​​നി​​​പ്പി​​​ച്ച് അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി ഉ​​​ത്ത​​​ര​​​വ് പു​​​റ​​​ത്തി​​​റ​​​ക്ക​​​ണ​​​മെ​​​ന്നു ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ൾ ടീ​​​ച്ചേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ(​​​എ​​​ച്ച്എ​​​സ്എ​​​സ്ടി​​​എ) സം​​​സ്ഥാ​​​ന ക​​​മ്മ​​​റ്റി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ ക​​​ഴി​​​ഞ്ഞ ര​​​ണ്ടു​​​മാ​​​സ​​​ത്തി​​​നി​​​ടെ നാ​​​ലു ഡ​​​യ​​​റ​​​ക്ട​​​ർ​​​മാ​​​രെ​​​യാ​​​ണ് മാ​​​റ്റി​​​ നി​​​യ​​​മി​​​ച്ച​​​ത്. ഇ​​​തു വ​​​കു​​​പ്പി​​​ന്‍റെ ഭ​​​ര​​​ണ​​​സം​​​വി​​​ധാ​​​നം പാ​​​ടെ ത​​​കി​​​ടം മ​​​റി​​​ക്കു​​​ന്ന​​​താ​​​യും പ​​​രാ​​​തി​​​യു​​​ണ്ട്. ഏ​​​റ്റ​​​വു​​​മൊ​​​ടു​​​വി​​​ൽ നി​​​യ​​​മി​​​ച്ച ഡ​​​യ​​​റ​​​ക്‌ട​​​റാ​​​യ ഡോ. ​​​പി.​​​കെ.​​​ ജ​​​യ​​​ശ്രീ​​​യേ​​​യും മാ​​​റ്റി സീ​​​നി​​​യ​​​ർ അ​​​ക്കാ​​​ദ​​​മി​​​ക് ജോ​​​യി​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​ർ പി.​​​പി. പ്ര​​​കാ​​​ശ​​​നു പ​​​ക​​​രം ചു​​​മ​​​ത​​​ല ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്.


ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി​​​യി​​​ൽ അ​​​തീ​​​വ​​​ശ്ര​​​ദ്ധ വേ​​​ണ്ട ഒ​​​ന്നും ര​​​ണ്ടും വ​​​ർ​​​ഷ പൊ​​​തു​​​പ​​​രീ​​​ക്ഷ​​​ക​​​ൾ ന​​​ട​​​ക്കു​​​ന്പോ​​​ൾ ഐ​​​എ​​​എ​​​സ് കേ​​​ഡ​​​റി​​​ലു​​​ള്ള സ്ഥി​​​രം ഡ​​​യ​​​റ​​​ക്‌ട​​​റെ നി​​​യ​​​മി​​​ക്കാ​​​തെ​​​യു​​​ള്ള ഞാ​​​ണി​​​ൻ​​​മേ​​​ൽ​​​ക​​​ളി ന​​​ട​​​ത്തു​​​ക​​​യാ​​​ണ് വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പെ​​​ന്നും സം​​​ഘ​​​ട​​​ന കു​​​റ്റ​​​പ്പെ​​​ടു​​​ത്തി. ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​നെ പൊ​​​തു വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ ല​​​യി​​​പ്പി​​​ക്കാ​​​നു​​​ള്ള നീ​​​ക്ക​​​ത്തെ സ​​​ഹാ​​​യി​​​ക്കാ​​​നാ​​​ണ് ഐ​​​എ​​​എ​​​സ് ഡ​​​യ​​​റ​​​ക്‌ട​​​ർ​​​മാ​​​രെ മാ​​​റ്റി​​​നി​​​ർ​​​ത്തി രാ​​ഷ്‌​​ട്രീ​​​യ നി​​​യ​​​മ​​​നം ന​​​ൽ​​​കി​​​യ ജോ​​​യി​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​ർ​​​മാ​​​ർ​​​ക്കു വ​​​കു​​​പ്പി​​​ന്‍റെ പൂ​​​ർ​​​ണ ചു​​​മ​​​ത​​​ല ന​​​ല്കു​​​ന്ന​​​തെ​​​ന്നും ആ​​​രോ​​​പ​​​ണ​​​മു​​​യ​​​രു​​​ന്നു.

അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ സ്ഥാ​​​ന​​​ക്ക​​​യ​​​റ്റ​​​ത്തി​​​നു​​​ള്ള ഉ​​​ത്ത​​​ര​​​വ് അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി പു​​​റ​​​ത്തി​​​റ​​​ക്ക​​​ണ​​​മെ​​​ന്നും പ​​​രീ​​​ക്ഷാ മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ ജോ​​​ലി​​​ക​​​ൾ കു​​​റ്റ​​​മ​​​റ്റ​​​താ​​​ക്കു​​​ന്ന​​​തി​​​നാ​​​യി ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി​​​ക്ക് ഐ​​​എ​​​എ​​​സ് ത​​​ല​​​ത്തി​​​ലു​​​ള്ള സ്ഥി​​​രം ഡ​​​യ​​​റ​​​ക്‌ട​​​റെ ഉ​​​ട​​​ൻ നി​​​യ​​​മി​​​ക്ക​​​ണ​​​മെ​​​ന്നും എ​​​ച്ച്എ​​​സ്എ​​​സ്ടി​​​എ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് എം.​​​ രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ, സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ഡോ.​​​ സാ​​​ബു​​​ജി വ​​​ർ​​​ഗീ​​​സ് എ​​​ന്നി​​​വ​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.