പി​ഡി​പി അ​ഞ്ചിടത്ത് മ​ത്സ​രി​ക്കും
പി​ഡി​പി അ​ഞ്ചിടത്ത്  മ​ത്സ​രി​ക്കും
Thursday, March 21, 2019 1:26 AM IST
മ​​​ല​​​പ്പു​​​റം: ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞ​​​ടു​​​പ്പി​​​ൽ ഇ​​​ത്ത​​​വ​​​ണ അ​​​ഞ്ച് മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ൽ പി​​​ഡി​​​പി സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ മ​​​ത്സ​​​രി​​​ക്കും. മ​​​ല​​​പ്പു​​​റം ടൗ​​​ണ്‍​ഹാ​​​ളി​​​ൽ ന​​​ട​​​ന്ന പി​​​ഡി​​​പി​​​യു​​​ടെ സം​​​സ്ഥാ​​​ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​യ​​​പ്ര​​​ഖ്യാ​​​പ​​​ന ക​​​ണ്‍​വ​​​ൻ​​​ഷ​​​നി​​​ൽ വി​​​ഡി​​​യോ സ​​​ന്ദേ​​​ശ​​​ത്തി​​​ലൂ​​​ടെ ബം​​​ഗ​​​ളൂ​​​രു​​​വി​​​ൽ​​നി​​​ന്നു പാ​​​ർ​​​ട്ടി ചെ​​​യ​​​ർ​​​മാ​​​ൻ അ​​​ബ്ദു​​​ൾ നാ​​​സ​​​ർ മ​​അ​​​ദ​​​നി​​​യാ​​​ണ് സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളെ പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്.

പൊ​​​ന്നാ​​​നി, മ​​​ല​​​പ്പു​​​റം, ആ​​​ല​​​പ്പു​​​ഴ, ചാ​​​ല​​​ക്കു​​​ടി, ആ​​​റ്റി​​​ങ്ങ​​​ൽ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലാ​​​ണ് പി​​​ഡി​​​പി മ​​​ത്സ​​​രി​​​ക്കു​​​ക. പൊ​​​ന്നാ​​​നി​​​യി​​​ൽ പി​​​ഡി​​​പി സം​​​സ്ഥാ​​​ന വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് പു​​​ന്തു​​​റ സി​​​റാ​​​ജ്, മ​​​ല​​​പ്പു​​​റ​​​ത്ത് സം​​​സ്ഥാ​​​ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മി​​​റ്റി ക​​​ണ്‍​വീ​​​ന​​​ർ നി​​​സാ​​​ർ മേ​​​ത്ത​​​ർ, ആ​​​ല​​​പ്പു​​​ഴ​​​യി​​​ൽ ന​​​യ​​​രൂ​​​പ​​​വ​​​ത്ക​​​ര​​​ണ സ​​​മി​​​തി ജ​​​ന​​​റ​​​ൽ ക​​​ണ്‍​വീ​​​ന​​​ർ വ​​​ർ​​​ക്ക​​​ല രാ​​​ജ്, ചാ​​​ല​​​ക്കു​​​ടി​​​യി​​​ൽ സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ടി.​​​എ. മു​​​ജീ​​​ബ് റ​​​ഹ്‌​​​മാ​​​ൻ, ആ​​​റ്റി​​​ങ്ങ​​​ലി​​​ൽ മാ​​​ഹീ​​​ൻ തേ​​​വ​​​രു​​​പാ​​​റ എ​​​ന്നി​​​വ​​​രാ​​​ണ് സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ. പാ​​​ർ​​​ട്ടി ഉ​​​ന്ന​​​താ​​​ധി​​​കാ​​​ര സ​​​മി​​​തി​​​യാ​​ണ് സ്ഥാ​​​നാ​​​ർ​​​ഥി നി​​​ർ​​​ണ​​​യം ന​​​ട​​​ത്തി​​​യ​​​തെ​​​ന്ന് മ​​അ​​​ദ​​​നി സ​​​ന്ദേ​​​ശ​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.