ശ​ബ​രി​മ​ല​യി​ൽ പ​ള്ളി​വേ​ട്ട ക​ഴി​ഞ്ഞു, ഇ​ന്ന് ആ​റാ​ട്ട്
ശ​ബ​രി​മ​ല​യി​ൽ പ​ള്ളി​വേ​ട്ട ക​ഴി​ഞ്ഞു, ഇ​ന്ന് ആ​റാ​ട്ട്
Thursday, March 21, 2019 1:27 AM IST
ശ​​ബ​​രി​​മ​​ല: ശ​​ബ​​രി​​മ​​ല ഉ​​ത്സ​​വ​​ത്തി​​നു സ​​മാ​​പ​​നം കു​​റി​​ച്ച് ഇ​​ന്നു പ​​ന്പ​​യി​​ൽ ആ​​റാ​​ട്ട്. ഇ​​ന്ന​​ലെ രാ​​ത്രി​​യി​​ൽ ശ​​രം​​കു​​ത്തി​​യി​​ൽ പ​​ള്ളി​​വേ​​ട്ട ക​​ഴി​​ഞ്ഞു. ഇ​​ന്നു പു​​ല​​ർ​​ച്ചെ അ​​ഞ്ചി​​ന് പ​​ള്ളി​​യു​​ണ​​ർ​​ത്ത​​ൽ. അ​​ഭി​​ഷേ​​കം, ഗ​​ണ​​പ​​തി​​ഹോ​​മം ഇ​​വ ന​​ട​​ത്തി ഏ​​ഴി​​ന് ഉ​​ഷഃ​​പൂ​​ജ. എ​​ട്ടി​​ന് ആ​​റാ​​ട്ടു​​ബ​​ലി തൂ​​കി 8.30ന് ​​സ​​ന്നി​​ധാ​​ന​​ത്തു​​നി​ന്നു പ​​ന്പ​​യി​​ലേ​​ക്ക് ആ​​റാ​​ട്ടി​​നു പു​​റ​​പ്പെ​​ടും. ആ​​റാ​​ട്ടു​​ബ​​ലി തൂ​​കി തി​​ട​​ന്പ് പ​​ന്പ​​യി​​ലേ​​ക്ക് ആ​​ന​​പ്പു​​റ​​ത്താ​​ണ് എ​​ഴു​​ന്ന​​ള്ളി​​ക്കു​​ന്ന​​ത്.

രാ​​വി​​ലെ 10 ഓ​​ടെ പ​​ന്പ​​യി​​ലെ​​ത്തും. തു​​ട​​ർ​​ന്ന് ത​​ന്ത്രി ക​​ണ്ഠ​​ര് രാ​​ജീ​​വ​​രു​​ടെ കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ ച​​ട​​ങ്ങു​​ക​​ൾ ന​​ട​​ക്കും. 11 ഓ​​ടെ പ​​ന്പ​​യി​​ൽ ആ​​റാ​​ട്ടു ന​​ട​​ക്കും. ആ​​റാ​​ട്ടി​​നു​​ശേ​​ഷം പ​​ന്പ ഗ​​ണ​​പ​​തി കോ​​വി​​ലി​​ലി​​ലേ​​ക്കു തി​​രി​​ച്ചെ​​ഴു​​ന്ന​​ള്ള​​ത്ത്. അ​​വി​​ടെ ഭ​​ക്ത​​ർ​​ക്കു ദ​​ർ​​ശ​​ന സൗ​​ക​​ര്യ​​മു​​ണ്ടാ​​കും. ഉ​​ച്ച​​ക​​ഴി​​ഞ്ഞു മൂ​​ന്നി​​നു തി​​രി​​കെ സ​​ന്നി​​ധാ​​ന​​ത്തേ​​ക്ക് എ​​ഴു​​ന്ന​​ള്ള​​ത്ത് ന​​ട​​ക്കും. ആ​​റാ​​ട്ടു ഘോ​​ഷ​​യാ​​ത്ര പ​​തി​​നെ​​ട്ടാം​​പ​​ടി ക​​യ​​റി സോ​​പാ​​ന​​ത്തെ​​ത്തു​​ന്പോ​​ൾ ഉ​​ത്സ​​വ കൊ​​ടി​​യി​​റ​​ങ്ങും. തു​​ട​​ർ​​ന്ന് ആ​​റാ​​ട്ടു​​ക​​ല​​ശം, ഉ​​ച്ച​​പൂ​​ജ, ദീ​​പാ​​രാ​​ധ​​ന, അ​​ത്താ​​ഴ​​പൂ​​ജ ച​​ട​​ങ്ങു​​ക​​ൾ ന​​ട​​ത്തി ഹ​​രി​​വ​​രാ​​സ​​നം ചൊ​​ല്ലി ന​​ട അ​​ട​​യ്ക്കും. മേ​​ട മാ​​സ, വി​​ഷു പൂ​​ജ​​ക​​ൾ​​ക്കാ​​യി ഏ​​പ്രി​​ൽ 10നു ​​വൈ​​കു​​ന്നേ​​ര​​മാ​​ണ് പി​​ന്നീ​​ട് ന​​ട തു​​റ​​ക്കു​​ന്ന​​ത്. 19ന് ​​അ​​ട​​യ്ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.