ബി​ജെ​പി​ക്കെ​തി​രേ "കോ​മാ' സ​ഖ്യ​മെ​ന്ന് ശ്രീ​ധ​ര​ൻ​പി​ള്ള
Thursday, March 21, 2019 1:45 AM IST
നെ​​​ടു​​​മ്പാ​​​ശേ​​​രി: ബി​​​ജെ​​​പി​​​ക്കെ​​​തി​​​രേ കേ​​​ര​​​ള​​​ത്തി​​​ലും കേ​​​ന്ദ്ര​​​ത്തി​​​ലും "കോ​​​മാ' സ​​​ഖ്യ​​​മാ​​​ണ് അ​​​ര​​​ങ്ങേ​​​റു​​​ന്ന​​​തെ​​​ന്നും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​ഴി​​​യു​​​ന്ന​​​തോ​​​ടെ ഇ​​​ത് ദ​​​യ​​​നീ​​​യ​​​മാ​​​യി പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​മെ​​​ന്നും ബി​​​ജെ​​​പി സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് പി.​​​എ​​​സ്. ശ്രീ​​​ധ​​​ര​​​ൻ​​​പി​​​ള്ള.

നെ​​​ടു​​​മ്പാ​​​ശേ​​​രി വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ മാ​​​ധ്യ​​​മ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ട് സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദേ​​​ഹം. സു​​​സ്ഥി​​​ര ഭ​​​ര​​​ണ​​​ത്തി​​​നാ​​യി വാ​​​ദി​​​ച്ച കോ​​​ൺ​​​ഗ്ര​​​സും മാ​​​ർ​​​ക്സി​​​സ്റ്റ് പാ​​​ർ​​​ട്ടി​​​യും ഇ​​​പ്പഴേ അ​​​ടി​​​ച്ചു​​​തു​​​ട​​​ങ്ങി.


സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യി​​​ൽ ത​​​നി​​​ക്കെ​​​തി​​​രേ ന​​​ട​​​ക്കു​​​ന്ന പ്ര​​​ചാ​​ര​​​ണ​​​ത്തെ കാ​​​ര്യ​​​മാ​​​ക്കു​​​ന്നി​​​ല്ല. ആ​​​ർ​​​ക്കു​​​വേ​​​ണ്ടി​​​യെ​​​ങ്കി​​​ലും പ്ര​​​ചാ​​ര​​​ണം ന​​​ട​​​ത്ത​​​ട്ടെ. കേ​​​ര​​​ള​​​ത്തി​​​ലെ ബി​​​ജെ​​​പി സ്ഥാ​​​നാ​​​ർ​​​ഥിപ്പ​​​ട്ടി​​​ക ഇ​​​ന്നു കേ​​​ന്ദ്രം പ്ര​​​ഖ്യാ​​​പി​​​ക്കും. എ​​​ൻ​​​ഡി​​​എ​​​യു​​​ടെ പൂ​​​ർ​​​ണ ലി​​​സ്റ്റ് മാ​​​ധ്യ​​​മ​​​ങ്ങ​​​ളെ അ​​​റി​​​യി​​​ക്കു​​​ന്ന​​​തി​​​നു ബി​​​ജെ​​​പി നേ​​​താ​​​വ് പി.​​​കെ. കൃ​​​ഷ്ണ​​​ദാ​​​സി​​​നെ​​​യും ബി​​​ഡി​​​ജെ​​​എ​​​സ് നേ​​​താ​​​വ് തു​​​ഷാ​​​ർ വെ​​​ള്ളാ​​​പ്പ​​​ള്ളി​​​യെ​​​യും ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും ശ്രീ​​​ധ​​​ര​​​ൻ​​​പി​​​ള്ള പ​​​റ​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.