ഡി​ജി​പി​യെ അ​ധി​ക്ഷേ​പി​ച്ചു പോ​ലീ​സ് ഓഫീസേഴ്സ് അ​സോ. നേ​താ​വി​ന്‍റെ പോ​സ്റ്റ്: ഐ​ജി അ​ന്വേ​ഷി​ക്കും
Thursday, March 21, 2019 1:45 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി ലോ​​​ക്നാ​​​ഥ് ബെ​​​ഹ്റ​​​യെ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ വാ​​​ട്സ്ആ​​​പ് ഗ്രൂ​​​പ്പി​​​ൽ അ​​​ധി​​​ക്ഷേ​​​പി​​​ച്ച് പോ​​​സ്റ്റി​​​ട്ട പോ​​​ലീ​​​സ് ഓ​​​ഫീ​​​സേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റ് രാ​​​ധാ​​​കൃ​​​ഷ്ണ​​​നെ​​​തി​​​രെ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് ഉ​​​ത്ത​​​ര​​​വ്. ഹെ​​​ഡ് ക്വാ​​​ട്ടേ​​​ഴ്സ് ഐ​​​ജി ദി​​​നേ​​​ന്ദ്ര ക​​​ശ്യ​​​പി​​​നാ​​​ണ് അ​​​ന്വേ​​​ഷ​​​ണ ചു​​​മ​​​ത​​​ല. ആ​​​ദ്യ​​​ഘ​​​ട്ട​​​മാ​​​യി വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടും. പി​​​ന്നീ​​​ട് വി​​​ളി​​​ച്ചു​​​വ​​​രു​​​ത്തി മൊ​​​ഴി​​​യെ​​​ടു​​​ക്കും. സൈ​​​ബ​​​ർ വി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ സ​​​ഹാ​​​യ​​​ത്തോ​​​ടെ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്താ​​​നാ​​​ണ് നി​​​ർ​​​ദ്ദേ​​​ശം.

എ​​​സ്ഐ റാ​​​ങ്കി​​​ലു​​​ള്ള നേ​​​താ​​​വി​​​ന്‍റെ ഭാ​​​ഗ​​​ത്തുനി​​​ന്ന് ഗു​​​രു​​​ത​​​ര​​​മാ​​​യ അ​​​ച്ച​​​ട​​​ക്ക​​​ലം​​​ഘ​​​ന​​​മാ​​​ണുണ്ടാ​​​യ​​​ത്. പോ​​​ലീ​​​സ് ബ​​​റ്റാ​​​ലി​​​യ​​​നു​​​ക​​​ളി​​​ലെ 673 താ​​​ത്കാ​​​ലി​​​ക പ്രൊ​​​മോ​​​ഷ​​​ൻ ത​​​സ്തി​​​ക​​​ക​​​ൾ ഇ​​​ല്ലാ​​​താ​​​ക്കാ​​​ൻ, പാർലമെന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ മ​​​റ​​​വി​​​ൽ ഡിജിപി സൂ​​​ത്ര​​​പ്പ​​​ണി ന​​​ട​​​ത്തി​​​യെ​​​ന്നാ​​​ണ് നാ​​​ലാം ബ​​​റ്റാ​​​ലി​​​യ​​​നി​​​ലെ ഓ​​​ഫീ​​​സ​​​ർ​​​മാ​​​രു​​​ടെ വാ​​​ട്സ്ആ​​​പ് ഗ്രൂ​​​പ്പി​​​ൽ പോ​​​സ്റ്റി​​​ട്ട​​​ത്.


ബ​​​റ്റാ​​​ലി​​​യ​​​നു​​​ക​​​ളി​​​ൽ റി​​​ക്രൂ​​​ട്ടു​​​ക​​​ളു​​​ടെ പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​ന് നി​​​ല​​​നി​​​റു​​​ത്തി​​​യി​​​രു​​​ന്ന ഈ ​​​ത​​​സ്തി​​​ക​​​ക​​​ളു​​​ടെ കാ​​​ലാ​​​വ​​​ധി ദീ​​​ർ​​​ഘി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ഫ​​​യ​​​ൽ ധ​​​ന​​​കാ​​​ര്യ​​​വ​​​കു​​​പ്പി​​​ന്‍റെ പ​​​ക്ക​​​ലി​​​രി​​​ക്കെ​​​യാ​​​ണ് അ​​​ത്ര​​​യും ത​​​സ്തി​​​ക​​​ക​​​ൾ നി​​​ല​​​വി​​​ലി​​​ല്ലാ​​​ത്ത​​​താ​​​യി കാ​​​ണി​​​ച്ച് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​ഷ​​​ന് പോ​​​ലീ​​​സ് ആ​​​സ്ഥാ​​​ന​​​ത്തു നി​​​ന്ന് പ​​​ട്ടി​​​ക ന​​​ൽ​​​കി​​​യ​​​ത്. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​ഷ​​​നു ന​​​ൽ​​​കു​​​ന്ന പ​​​ട്ടി​​​ക​​​യി​​​ൽ ഈ ​​​ത​​​സ്തി​​​ക​​​ക​​​ൾ ഒ​​​ഴി​​​വാ​​​ക്കാ​​​ൻ ഡി​​​ജി​​​പി ലോ​​​ക്നാ​​​ഥ് ബെ​​​ഹ്റ, ബ​​​റ്റാ​​​ലി​​​യ​​​ൻ ഡി​​​ഐ​​​ജി പി. ​​​പ്ര​​​കാ​​​ശി​​​നു നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യി​​​രു​​​ന്നു. ഡി​​​ജി​​​പി​​​യു​​​ടെ പാ​​​ര​​​യാ​​​ണി​​​തെ​​​ന്നും സൂ​​​ത്ര​​​ത്തി​​​ൽ പ്ര​​​മോ​​​ഷ​​​ൻ ത​​​സ്തി​​​ക​​​യി​​​ൽ കു​​​റ​​​വു​​​വ​​​രു​​​ത്തി​​​യെ​​​ന്നു​​​മാ​​​യി​​രു​​ന്നു വി​​മ​​ർ​​ശ​​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.