നീതി ലഭിക്കുംവരെ പിന്മാറില്ല: ഡോ. തോമസ് മാർ തിമോത്തിയോസ്
Friday, March 22, 2019 1:06 AM IST
കാ​യം​കു​ളം: നീ​തി ല​ഭി​ക്കു​ന്ന​തു​വ​രെ കാ​യം​കു​ളം ക​ട്ട​ച്ചി​റ പ​ള്ളി​ക്കു മു​ന്നി​ലെ പ്ര​തി​ഷേ​ധ​ത്തി​ൽ​നി​ന്നു പി​ന്മാ​റി​ല്ലെ​ന്നു യാ​ക്കോ​ബാ​യ​സ​ഭ സു​ന്ന​ഹ​ദോ​സ് സെ​ക്ര​ട്ട​റി​യും കോ​ട്ട​യം ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത​യു​മാ​യ ഡോ. ​തോ​മ​സ് മാ​ർ തീ​മോ​ത്തി​യോ​സ്. ക​ട്ട​ച്ചി​റ​യി​ൽ പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന വി​ശ്വാ​സി​ക​ൾ​ക്കു പി​ന്തു​ണ ന​ൽ​കാ​ൻ എ​ത്തി​യ​താ​യി​രു​ന്നു അ​ദ്ദേ​ഹം.

സ​ഭ ഒ​ന്ന​ട​ങ്കം ക​ട്ട​ച്ചി​റ ഇ​ട​വ​ക​യ്ക്കു പി​ന്തു​ണ പ്ര​ഖ്യാ​പി​ക്കു​ക​യാ​ണ്. ബ​ഹു​ഭൂ​രി​പ​ക്ഷം വ​രു​ന്ന ഇ​ട​വ​ക വി​ശ്വാ​സി​ക​ളെ ത​ട​ഞ്ഞു​കൊ​ണ്ട് പു​റ​മേനി​ന്നെ​ത്തി​യ ഓ​ർ​ത്ത​ഡോ​ക്സ് വി​ഭാ​ഗ​ക്കാ​ർ​ക്കും അ​വ​രു​ടെ വൈ​ദി​ക​ർ​ക്കും സം​ര​ക്ഷ​ണം ന​ൽ​കി​യ പോ​ലീ​സ് ന​ട​പ​ടി പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണ്.

ഇ​ത്ത​രം നീ​ക്ക​ങ്ങ​ളെ സ​ഭ ഒ​റ്റ​ക്കെ​ട്ടാ​യി ചെ​റു​ത്തു തോ​ൽ​പ്പി​ക്കു​മെ​ന്നും മാ​ർ തീ​മോ​ത്തി​യോ​സ് ദീ​പി​ക​യോ​ടു പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.