ചുട്ടുപഴുത്ത ആംബുലൻസിൽ ശ്രീലങ്കൻ യുവതിയുടെ മൃതദേഹം കിടത്തിയത് ഒന്നര മണിക്കൂറോളം
Friday, March 22, 2019 1:24 AM IST
കോ​​ട്ട​​യം: സൗ​​ദി​യി​ൽ​നി​​ന്ന് ആ​​ളു​​മാ​​റി കോ​​ന്നി​​യി​​ലെ​​ത്തി​​ച്ച ശ്രീ​​ല​​ങ്ക​​ൻ യു​​വ​​തി​​യു​​ടെ മൃ​​ത​​ദേ​​ഹം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ക്കാ​നെ​ത്തി​യ​പ്പോ​ൾ ന​ട​പ​ടി​ക്ര​മം കു​രു​ക്കാ​യി. ഇ​തു​മൂ​ലം ക​ന​ത്ത ചൂ​ടി​ൽ ഒ​ന്ന​ര മ​ണി​ക്കൂ​റോ​ളം മൃ​ത​ദേ​ഹം ആം​ബു​ല​ൻ​സി​ൽ കി​ട​ക്കേ​ണ്ടി വ​ന്നു. ഒ​ന്ന​ര മ​ണി​ക്കൂ​റി​നുശേ​ഷം, ശീ​തീ​ക​ര​ണ സം​വി​ധാ​ന​മി​ല്ലാ​ത്ത ആം​​ബു​​ല​​ൻ​​സി​​ൽ​​നി​​ന്നു മൃ​​ത​​ദേ​​ഹം മോ​​ർ​​ച്ച​​റി​​യി​​ലേ​​ക്കു മാ​​റ്റു​​ന്പോ​​ഴേ​​ക്കും ദു​​ർ​​ഗ​​ന്ധ​​വും അ​​നു​​ഭ​​വ​​പ്പെ​​ട്ടു തു​​ട​​ങ്ങി. മോ​​ർ​​ച്ച​​റി​​യി​​ൽ സൂ​​ക്ഷി​​ക്കു​​ന്ന​​തി​​നു പ​​ണം സെ​​ക്യൂ​​രി​​റ്റി​​യാ​​യി ന​​ൽ​​ക​​ണ​​മെ​​ന്ന മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് അ​​ധി​​കൃ​​ത​​രു​​ടെ ആ​​വ​​ശ്യം കൊ​ണ്ടു​വ​ന്ന​വ​ർ നി​ഷേ​ധി​ച്ചു.

സൗ​ദി​യി​ൽ മ​രി​ച്ച കോ​ന്നി ഉ​തി​മൂ​ട് താ​ന്നി​മൂ​ട്ടി​ൽ റ​ഫീ​ഖി​ന്‍റെ മൃ​ത​ദേ​ഹ​ത്തി​നു പ​ക​ര​മാ​ണ് മ​റ്റൊ​രു ശ്രീ​ല​ങ്ക​ൻ യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് എ​ത്തി​ച്ചു​ന​ൽ​കി​യ​ത്. സം​സ്കാ​ര​ത്തി​നെ​ടുത്ത​പ്പോ​ഴാ​ണു മൃതദേഹം മാറിയത് ബ​ന്ധു​ക്ക​ൾ അ​റി​യു​ന്ന​ത്. ഒ​ടു​വി​ൽ ശ്രീ​ല​ങ്ക​ൻ യു​വ​തി​യു​ടെ മൃ​ത​ദേ​ഹം മോ​ർ​ച്ച​റി​യി​ലേ​ക്കു മാ​റ്റി​യ​തും റ​ഫീ​ഖി​ന്‍റെ പി​താ​വ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ചേ​ർ​ന്നാ​ണ്. സൗ​ദി​യി​ൽ എം​ബാം ചെ​യ്തു പെ​ട്ടി​യി​ലാ​ക്കി വ​ന്ന ശ്രീ​ല​ങ്ക​ൻ യു​വ​തി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു പെ​ട്ടി തു​റ​ന്ന​തി​നു ശേ​ഷം മോ​ർ​ച്ച​റി​യി​ൽ വ​യ്ക്കാ​ൻ സാ​ധി​ച്ച​ത് ഏ​ഴ​ര മ​ണി​ക്കൂ​റി​നു ശേ​ഷ​മാ​ണ്. പ​ത്ത​നം​തി​ട്ട ക​ള​ക്ട​റും ത​ഹ​സി​ൽ​ദാ​റും ഇ​ട​പെ​ട്ടാ​ണു മൃ​ത​ദേ​ഹം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു മാ​റ്റാ​ൻ നി​ർ​ദേ​ശി​ച്ച​ത്.

റ​ഫീ​ഖി​ന്‍റെ പി​താ​വ് അ​ബ്ദു​ൾ റ​സാ​ഖ്, ഭാ​ര്യാ പി​താ​വ് ഉ​ദു​മാ​ൻ, അ​ർ​ധ സ​ഹോ​ദ​ര​ൻ ജ​മാ​ലു​ദീ​ൻ, കോ​ന്നി സ്റ്റേ​ഷ​നി​ലെ പോ​ലീ​സു​കാ​ര​ൻ എ​ന്നി​വ​ർ മൃ​ത​ദേ​ഹ​വു​മാ​യി 12.55നു ​മോ​ർ​ച്ച​റി​ക്കു മു​ന്നി​ലെ​ത്തി​യെ​ങ്കി​ലും ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്കു ത​ട​സം നേ​രി​ട്ടു. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റു​മോ​ർ​ട്ടം ചെ​യ്യു​ന്ന മൃ​ത​ദേ​ഹ​ങ്ങ​ളെ മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ക്കൂ​വെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ നി​ല​പാ​ടെ​ടു​ത്ത​തോ​ടെ ബ​ന്ധു​ക്ക​ൾ നി​സ​ഹാ​യ​രാ​യി.

റ​​ഫീ​​ഖി​​ന്‍റെ മൃ​​ത​​ദേ​​ഹം എ​​വി​​ടെ​​യെ​​ന്നു​​പോ​​ലും അ​​റി​​യാ​​ത്ത​​തി​​ന്‍റെ ദുഃ​​ഖം പേ​​റു​​ന്പോ​​ഴും ആ​​രു​​ടെ​​യോ മൃ​​ത​​ദേ​​ഹം എ​​ന്തു ചെ​​യ്യ​​ണ​​മെ​​ന്ന​​റി​​യാ​​ത്ത​​തി​​ന്‍റെ അ​​നി​​ശ്ചി​​ത​​ത്വം. അ​​ധി​​കൃ​​ത​​രു​​ടെ ക​​നി​​വി​​നാ​​യി മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ലെ ഓ​​ഫീ​​സു​​ക​​ൾ ക​​യ​​റി​​യി​​റ​​ങ്ങു​​ന്പോ​​ഴും റ​​ഫീ​​ഖി​​ന്‍റെ മൃ​​ത​​ദേ​​ഹം നാ​​ട്ടി​​ലെ​​ത്തി​​ക്കാ​​ൻ അ​​ധി​​കൃ​​ത​​ർ ക​​നി​​യ​​ണ​​മെ​​ന്ന പ്രാ​​ർ​​ഥ​​ന​യാ​യി​രു​ന്നു ഈ ​പി​താ​വി​ന്. ഈ ​​സ​​മ​​യ​​മ​​ത്ര​​യും മോ​​ർ​​ച്ച​​റി മു​​റ്റ​​ത്തെ ആം​​ബു​​ല​​ൻ​​സി​​ലെ വ​​ലി​​യ ​ശ​​വ​​പ്പെ​​ട്ടി​​യി​​ൽ ശ്രീ​​ല​​ങ്ക​​ൻ യു​​വ​​തി​​യു​​ടെ മൃ​​ത​​ദേ​​ഹം അ​​നാ​​ഥ​​മാ​​യി കി​​ട​​ന്നു. കോ​​ട്ട​​യം, പ​​ത്ത​​നം​​തി​​ട്ട ക​​ള​​ക്ട​​ർ​​മാ​​ർ ഇ​​ട​​പെ​​ട്ട​​തോ​​ടെ മൂ​ന്നു ദി​​വ​​സ​​ത്തേ​​ക്കു മൃ​​ത​​ദേ​​ഹം സൂ​​ക്ഷി​​ക്കാ​​ൻ സൂ​​പ്ര​​ണ്ട് അ​​നു​​മ​​തി ന​​ൽ​​കി.


ഇ​​ന്ന​​ലെ മു​​ത​​ൽ മൂ​​ന്നു ദി​​വ​​സ​​ത്തേ​​ക്കു മൃ​​ത​​ദേ​​ഹം സൂ​​ക്ഷി​​ക്കാ​​മെ​​ന്ന അ​​നു​​മ​​തി പ​​ത്ര​​വും വാ​​ങ്ങി മോ​​ർ​​ച്ച​​റി മു​​റ്റ​​ത്തെ​​ത്തു​​ന്പോ​​ഴേ​​ക്കും സ​​മ​​യം 2.30. മൃ​​ത​​ദേ​​ഹം മോ​​ർ​​ച്ച​​റി​​യി​​ലേ​​ക്കു മാ​​റ്റി​​യെ​​ങ്കി​​ലും വി​​ദേ​​ശ​​ത്തു​​നി​​ന്നു കൊ​​ണ്ടു​​വ​​ന്ന പേ​​ട​​കം സൂ​​ക്ഷി​​ക്കാ​​ൻ ആ​​ശു​​പ​​ത്രി അ​​ധി​​കൃ​​ത​​ർ വി​​സ​​മ്മ​​തി​​ച്ചു. ത​​ർ​​ക്ക​​ത്തി​​നൊ​​ടു​​വി​​ൽ പേ​​ട​​കം ഗാ​​ന്ധി​​ന​​ഗ​​ർ പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ലേ​​ക്കു മാ​​റ്റി. കൂ​​ലി​​പ്പ​​ണി​​ക്കാ​​ര​​നാ​​യ അ​​ബ്‌​ദു​​ൾ റ​​സാ​​ഖി​​ന് ഇ​​തി​​നോ​​ട​​കം 40,000 രൂ​​പ​​യി​​ലേ​​റെ ചെ​​ല​​വു​​ണ്ട്. ശ്രീ​​ല​​ങ്ക​​യി​​ലെ സ​​ർ​​ക്കാ​​ർ ആ​​ശു​​പ​​ത്രി​​യി​​ൽ സൂ​​ക്ഷി​​ച്ചി​​രി​​ക്കു​​ന്ന മ​​ക​​ന്‍റെ മൃ​​ത​​ദേ​​ഹം നാ​​ട്ടി​​ലെ​​ത്തി​​ക്കാ​​നും സം​​സ്കാ​​ര​​ത്തി​​നും മ​​റ്റു​​മാ​​യി ഇ​​നി​​യും പ​​ണം ക​​ണ്ടെ​​ത്ത​​ണം.

റ​ഫീ​ക്കി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​ൻ ന​ട​പ​ടി

തി​​രു​​വ​​ന​​ന്ത​​പു​​രം: സൗ​​ദി അ​​റേ​​ബ്യ​​യി​​ൽ മ​​രി​​ച്ച കോ​​ന്നി കു​​മ്മ​​ണ്ണൂ​​ർ സ്വ​​ദേ​​ശി റ​​ഫീ​​ക്ക് അ​​ബ്ദു​​ൾ റ​​സാ​​ഖി​​ന്‍റെ ഭൗ​​തി​​ക​​ശ​​രീ​​രം നാ​​ട്ടി​​ലെ​​ത്തി​​ക്കാ​​നു​​ള്ള ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ച്ച​​താ​​യി നോ​​ർ​​ക്ക റൂ​​ട്ട്‌​​സ് അ​​ധി​​കൃ​​ത​​ർ അ​​റി​​യി​​ച്ചു. നോ​​ർ​​ക്ക വ​​കു​​പ്പ് സൗ​​ദി​​യി​​ലെ ഇ​​ന്ത്യ​​ൻ എം​​ബ​​സി​​ക്ക് ക​​ത്തു ന​​ൽ​​കു​​ക​​യും സൗ​​ദി എ​​യ​​ർ​​ലൈ​​ൻ​​സ് അ​​ധി​​കൃ​​ത​​രു​​മാ​​യി സ​​മ്പ​​ർ​​ക്കം പു​​ല​​ർ​​ത്തു​​ക​​യും ചെ​​യ്യു​​ന്നു​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.