വ​യ​നാ​ട് മേ​ഖ​ല​യി​ലെ ഇ​ക്കോ ടൂ​റി​സം പ​ദ്ധ​തിക്കു​ സ്റ്റേ
വ​യ​നാ​ട് മേ​ഖ​ല​യി​ലെ ഇ​ക്കോ ടൂ​റി​സം പ​ദ്ധ​തിക്കു​ സ്റ്റേ
Saturday, March 23, 2019 1:11 AM IST
കൊ​​​ച്ചി: സൗ​​​ത്ത് വ​​​യ​​​നാ​​​ട് ഫോ​​​റ​​​സ്റ്റ് ഡി​​​വി​​​ഷ​​​നി​​​ലെ ഇ​​​ക്കോ ടൂ​​​റി​​​സം പ​​​ദ്ധ​​​തി​​​യു​​ടെ പ്ര​​​വ​​​ർ​​​ത്ത​​​നം ഹൈ​​​ക്കോ​​​ട​​​തി സ്റ്റേ ​​​ചെ​​​യ്തു. ഇ​​​ക്കോ ടൂ​​​റി​​​സം പ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്കാ​​​യി കേ​​​ന്ദ്ര​​സ​​​ർ​​​ക്കാ​​​ർ കൊ​​​ണ്ടു​​​വ​​​ന്ന മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ​​​ക്ക​​​നു​​​സ​​​രി​​​ച്ച് സം​​​സ്ഥാ​​​ന​​​ത്ത് ച​​​ട്ട​​​മു​​​ണ്ടാ​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് വ​​​യ​​​നാ​​​ട് പ്ര​​​കൃ​​​തി സം​​​ര​​​ക്ഷ​​​ണ സ​​​മി​​​തി ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യി​​​ലാ​​​ണ് ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ തീ​​​രു​​​മാ​​​നം.

വ​​​ന​​​മേ​​​ഖ​​​ല​​​യി​​​ലെ വ​​​നേ​​​ത​​​ര പ്ര​​​വ​​​ർ​​​ത്ത​​​ന​​​മാ​​​യ​​​തി​​​നാ​​​ൽ ഇ​​​ക്കോ ടൂ​​​റി​​​സം പ​​​ദ്ധ​​​തി​​​ക്ക് വ​​​ന​​സം​​​ര​​​ക്ഷ​​​ണ നി​​​യ​​​മ​​​പ്ര​​​കാ​​​രം കേ​​​ന്ദ്ര-​​വ​​​നം പ​​​രി​​​സ്ഥി​​​തി മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ മു​​​ൻ​​​കൂ​​​ർ അ​​​നു​​​മ​​​തി വേ​​​ണം. ഇ​​​തു പാ​​​ലി​​​ക്കാ​​​തെ​​​യാ​​​ണ് സൗ​​​ത്ത് വ​​​യ​​​നാ​​​ട് വ​​​നം ഡി​​​വി​​​ഷ​​​നി​​​ൽ ഇ​​​ക്കോ ടൂ​​​റി​​​സം പ​​​ദ്ധ​​​തി തു​​​ട​​​ങ്ങു​​​ന്ന​​​തെ​​​ന്നു ഹ​​​ർ​​​ജി​​​യി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യി​​​രു​​​ന്നു. വ​​​ന​​​മേ​​​ഖ​​​ല​​​യി​​​ലെ വ​​​നേ​​​ത​​​ര പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ത​​​ട​​​യാ​​​ൻ കേ​​​ന്ദ്ര​​സ​​​ർ​​​ക്കാ​​​ർ 2011ൽ ​​​മാ​​​ർ​​​ഗ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ കൊ​​​ണ്ടു​​വ​​​ന്നി​​​രു​​​ന്നു. എ​​​ന്നാ​​​ൽ ഇ​​​ത് അ​​​നു​​​സ​​​രി​​​ച്ച് സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ച​​​ട്ട​​​മു​​​ണ്ടാ​​​ക്കി​​​യി​​​ല്ലെ​​​ന്ന് ഹ​​​ർ​​​ജി​​​ക്കാ​​​ർ ആ​​​രോ​​​പി​​​ക്കു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.