മോ​റ​ട്ടോ​റി​യം ന​ട​പ​ടി​ക​ളു​മാ​യി സർക്കാർ മു​ന്നോ​ട്ടു പോകില്ല
മോ​റ​ട്ടോ​റി​യം ന​ട​പ​ടി​ക​ളു​മാ​യി  സർക്കാർ മു​ന്നോ​ട്ടു പോകില്ല
Saturday, March 23, 2019 1:15 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: കാ​​ർ​​ഷി​​ക വാ​​യ്പ​​ക​​ളി​​ലെ ജ​​പ്തി ന​​ട​​പ​​ടി​​ക​​ൾ​​ക്കു​​ള്ള മോ​​റ​​ട്ടോ​​റി​​യം ഡി​​സം​​ബ​​ർ 31 വ​​രെ നീ​​ട്ടി​​യ മ​​ന്ത്രി​​സ​​ഭാ തീ​​രു​​മാ​​ന​​ത്തി​​ന് അ​​നു​​മ​​തി തേ​​ടി തെ​​ര​​ഞ്ഞെ​​ടു​​പ്പു ക​​മ്മീ​​ഷ​​നെ ത​​ത്കാ​​ലം സ​​മീ​​പി​​ക്കേ​​ണ്ട​​തി​​ല്ലെ​​ന്നു സ​​ർ​​ക്കാ​​ർ തീ​​രു​​മാ​​നം. കാ​​ർ​​ഷി​​ക ക​​ട​​ങ്ങ​​ൾ​​ക്കു മോ​​റ​​ട്ടോ​​റി​​യം നി​​ല​​വി​​ലു​​ള്ള സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ഇ​​പ്പോൾ കാ​​ലാ​​വ​​ധി നീ​​ട്ടേ​​ണ്ട​​തി​​ല്ലെ​​ന്ന ഉ​​ന്ന​​ത ത​​ല നി​​ർ​​ദേ​​ശ​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണു തീ​​രു​​മാ​​നം.

കാ​​ർ​​ഷി​​ക ക​​ട​​ങ്ങ​​ൾ​​ക്കു​​ള്ള മോ​​റ​​ട്ടോ​​റി​​യം ഡി​​സം​​ബ​​ർ 31 വ​​രെ നീ​​ട്ടാ​​ൻ ക​​ഴി​​ഞ്ഞ അ​​ഞ്ചി​​നു ചേ​​ർ​​ന്ന മ​​ന്ത്രി​​സ​​ഭാ യോ​​ഗ​​ത്തി​​ൽ തീ​​രു​​മാ​​നി​​ച്ചി​​രു​​ന്നു. എ​​ന്നാ​​ൽ, ഇ​​ത് ഉ​​ത്ത​​ര​​വാ​​യി ഇ​​റ​​ക്കാ​ൻ ചീ​​ഫ് സെ​​ക്ര​​ട്ട​​റി ബ​​ന്ധ​​പ്പെ​​ട്ട സെ​​ക്ര​​ട്ട​​റി​​മാ​​ർ​​ക്കു നി​​ർ​​ദേ​​ശം ന​​ൽ​​കി​​യി​​ല്ല.


ഈ ​ന​​ട​​പ​​ടി​ക്കെ​​തി​​രേ മ​​ന്ത്രി​​സ​​ഭാ യോ​​ഗ​​ത്തി​​ൽ മ​​ന്ത്രി​​മാ​​ർ പ്ര​​തി​​ഷേ​​ധം അ​​റി​​യി​​ച്ചു. എ​​ന്നാ​​ൽ, പി​​ന്നീ​​ടു മു​​ഖ്യ​​മ​​ന്ത്രി​​യു​​മാ​​യി ചീ​​ഫ് സെ​​ക്ര​​ട്ട​​റി ന​​ട​​ത്തി​​യ ച​​ർ​​ച്ച​​യി​ൽ ത​​ത്കാ​ലം മോ​റ​ട്ടോ​റി​യം അ​​നു​​മ​​തി​ തേ​ടേ​​ണ്ട​​തി​​ല്ലെ​​ന്നു തീ​​രു​​മാ​​നി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

മോ​റ​​ട്ടോ​​റി​​യം നി​​ല​​വി​​ലു​​ണ്ടെ​​ങ്കി​​ലും സ​​ർ​​ഫാ​സി നി​​യ​​മം അ​​നു​​സ​​രി​​ച്ചു​​ള്ള ജ​​പ്തി ന​​ട​​പ​​ടി​​ക​​ൾ പ​​ല സ്ഥ​​ല​​ങ്ങ​​ളി​​ലും ന​​ട​​ക്കു​​ന്നു​​ണ്ട്. സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രി​​നു മോ​​റ​​ട്ടോ​​റി​​യ​​ത്തി​​ലൂ​​ടെ ഇ​​തു ത​​ട​​യാ​​നാ​​വി​​ല്ലെ​​ന്നാ​​ണ് അ​​ധി​​കൃ​​ത​രു​ടെ വാ​ദം. മോ​​റ​​ട്ടോ​​റി​​യ​​ത്തി​​ന്‍റെ കാ​​ലാ​​വ​​ധി നീ​​ട്ടി​​യാ​​ലും സ​​ർ​ഫാ​​സി നി​​യ​​മം അ​​നു​​സ​​രി​​ച്ചു​​ള്ള ജ​​പ്തി ന​​ട​​പ​​ടി​​ക​​ൾ തു​​ട​​രും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.