യു​ഡി​എ​ഫി​നെ പി​ന്തു​ണ​യ്ക്കും: ആ​ർ​ജെ​ഡി
Saturday, March 23, 2019 1:39 AM IST
കൊ​​​ച്ചി: ലോ​​​ക്​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ യു​​​ഡി​​​എ​​​ഫി​​​ന് പൂ​​​ർ​​​ണ​​​പി​​​ന്തു​​​ണ ന​​​ല്കു​​​മെ​​​ന്ന് രാ​​​ഷ്ട്രീ​​​യ ജ​​​ന​​​താ​​​ദ​​​ൾ(​​​ആ​​​ർ​​​ജെ​​​ഡി) സം​​​സ്ഥാ​​​ന​​​സ​​​മി​​​തി പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു. സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രി​​​ലേ​​​ക്കു വി​​​ക​​​സ​​​ന​​​മെ​​​ത്തി​​​ക്കു​​​ന്ന​​​തി​​​ൽ കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ തി​​​ക​​​ഞ്ഞ പ​​​രാ​​​ജ​​​യ​​​മാ​​​യി​​​രു​​​ന്നു. വി​​​ദ്യാ​​​ഭ്യാ​​​സ്യം, ആ​​​രോ​​​ഗ്യം തു​​​ട​​​ങ്ങി​​​യ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ ഒ​​​രു സ്വാ​​​ധീ​​​ന​​​വും ചെ​​​ലു​​​ത്താ​​​ൻ ഇ​​​വ​​​ർ​​​ക്കാ​​​യി​​​ല്ല.

കേ​​​ന്ദ്ര​​​ത്തി​​​ൽ വി​​​ക​​​സ​​​ന മു​​​ര​​​ടി​​​പ്പാ​​​ണെ​​​ങ്കി​​​ൽ സം​​​സ്ഥാ​​​ന​​​ത്ത് രാ​​​ഷ്ട്രീ​​​യ കൊ​​​ല​​​പാ​​​ത​​​ക​​​ങ്ങ​​​ളാ​​​ണ് നി​​​റ​​​ഞ്ഞ​​​ത്. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് രാ​​​ഹു​​​ൽ​​​ഗാ​​​ന്ധി നേ​​​തൃ​​​ത്വം ന​​​ൽ​​​കു​​​ന്ന യു​​​പി​​​എ സ​​​ർ​​​ക്കാ​​​രി​​​ന് പി​​​ന്തു​​​ണ ന​​​ൽ​​​കാ​​​ൻ ആ​​​ർ​​​ജെ​​​ഡി തീ​​​രു​​​മാ​​​നി​​​ച്ച​​​തെ​​​ന്നും സം​​​സ്ഥാ​​​ന നേ​​​തൃ​​​ത്വം അ​​​റി​​​യി​​​ച്ചു. സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് അ​​​നു ചാ​​​ക്കോ, തോ​​​മ​​​സ് ബാ​​​ബു, അ​​​ല​​​ക്സ് നെ​​​യ്യാ​​​റ്റി​​​ൻ​​​ക​​​ര എ​​​ന്നി​​​വ​​​ർ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.