നേ​ര്യ​മം​ഗ​ല​ത്തു മൂന്നു പേ​ർ​ക്കു സൂ​ര്യാ​ത​പ​മേ​റ്റു
നേ​ര്യ​മം​ഗ​ല​ത്തു മൂന്നു പേ​ർ​ക്കു സൂ​ര്യാ​ത​പ​മേ​റ്റു
Saturday, March 23, 2019 1:39 AM IST
കോ​​​ത​​​മം​​​ഗ​​​ലം: നേ​​​ര്യ​​​മം​​​ഗ​​​ല​​​ത്തു മൂ​​​ന്നു​​​പേ​​​ര്‍​ക്കു സൂ​​​ര്യാ​​​ത​​​പ​​​മേ​​​റ്റു. ഇ​​​തി​​​ൽ ഒ​​​രാ​​​ള്‍​ക്കു സാ​​​ര​​​മാ​​​യ പൊ​​​ള്ള​​​ലേ​​​റ്റി​​​ട്ടു​​​ണ്ട്. നേ​​​ര്യ​​​മം​​​ഗ​​​ലം ആ​​​രോ​​​ലി​​​ല്‍ എ.​​​എ​​​ൻ. ബാ​​​ബു​​​വി​​​നും (41) മ​​​റ്റു ര​​​ണ്ടു​​​പേ​​​ർ​​​ക്കു​​​മാ​​​ണു സൂ​​​ര്യാ​​​ത​​​പ​​​മേ​​​റ്റ​​​ത്. റേ​​​ഷ​​​ന്‍​ക​​​ട ജീ​​​വ​​​ന​​​ക്കാ​​​ര​​​നാ​​​യ ബാ​​​ബു ജോ​​​ലി ക​​​ഴി​​​ഞ്ഞു ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ഉ​​​ച്ച​​യ്ക്കു ടൗ​​​ണി​​​ലൂ​​​ടെ ന​​​ട​​​ന്നു​​പോ​​​കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണു മു​​​ഖ​​​ത്തും ഇ​​​ട​​​തു​​കൈക്കും പൊ​​​ള്ള​​​ലേ​​​റ്റ​​​ത്.

അ​​​സ​​​ഹ്യ​​​മാ​​​യ നീ​​​റ്റ​​​ല്‍ അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ടു വെ​​​ള്ള​​മൊ​​​ഴി​​​ച്ചു തു​​​ട​​​ച്ച​​​പ്പോ​​​ഴാ​​​ണു തൊ​​​ലി ചു​​​ളു​​​ങ്ങി പൊ​​​ളി​​​ഞ്ഞ​​​ത്. ഉ​​​ട​​​ന്‍ നേ​​​ര്യ​​​മം​​​ഗ​​​ലം പ്രാ​​​ഥ​​​മി​​​ക ആ​​​രോ​​​ഗ്യ​​കേ​​​ന്ദ്ര​​​ത്തി​​​ലെ​​​ത്തി ചി​​​കി​​​ത്സ തേ​​​ടി. ഒ​​​രാ​​​ഴ്ച​​​ത്തെ പൂ​​​ര്‍​ണ വി​​​ശ്ര​​​മം വേ​​​ണ​​​മെ​​​ന്നു ഡോ​​​ക്ട​​​ര്‍ നി​​ർ​​ദേ​​ശി​​ച്ചു. സൂ​​​ര്യാ​​​ത​​പ​​​മേ​​​റ്റ ഭാ​​​ഗ​​​ത്തു ശ​​​ക്തി​​​യാ​​​യ നീ​​​റ്റ​​​ലും പു​​​ക​​​ച്ചി​​​ലും അ​​​നു​​​ഭ​​​വ​​​പ്പെ​​​ടു​​​ന്ന​​​താ​​​യി ബാ​​​ബു പ​​​റ​​​ഞ്ഞു. പൊ​​​ള്ള​​​ലേ​​​റ്റ മ​​​റ്റു ര​​​ണ്ടു പേ​​​രും നേ​​​ര്യ​​​മം​​​ഗ​​​ല​​​ത്തെ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ ചി​​​കി​​​ത്സ​​​തേ​​​ടി​.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.