ഒടുവില്‍ റഫീഖിന്‍റെ മൃതദേഹം കുമ്മണ്ണൂരില്‍ എത്തിച്ചു
Saturday, March 23, 2019 11:44 PM IST
കോ​ന്നി: കാ​ത്തി​രി​പ്പി​നും വി​വാ​ദ​ങ്ങ​ള്‍ക്കു​മൊ​ടു​വി​ല്‍ റ​ഫീ​ഖി​ന്‍റെ മൃ​ത​ദേ​ഹം ജ​ന്മ​നാ​ട്ടി​ലെ ആ​റ​ടി മ​ണ്ണ് ഏ​റ്റു​വാ​ങ്ങി. സൗ​ദി​യി​ല്‍നി​ന്നു കാ​ര്‍ഗോ​യു​ടെ വീ​ഴ്ച മൂ​ലം മാ​റി വ​ന്ന മൃ​ത​ദേ​ഹ​ങ്ങ​ള്‍ ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ എ​ത്തേ​ണ്ട സ്ഥാ​ന​ങ്ങ​ളി​ല്‍ എ​ത്തി​ച്ചു.

കോ​ന്നി കു​മ്മ​ണ്ണൂ​ര്‍ ഈ​ട്ടി​മു​ട്ടി​ല്‍ റ​ഫീ​ഖി(28)​ന്‍റെ മൃ​ത​ദേ​ഹം ഇ​ന്ന​ലെ വൈ​കു​ന്നേ​രം കു​മ്മ​ണ്ണൂ​ര്‍ ജു​മാ​മ​സ്ജി​ദി​ല്‍ ക​ബ​റ​ട​ക്കി. സൗ​ദി​യി​ല്‍ ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 27നു ​മ​രി​ച്ച റ​ഫീ​ക്കി​ന്‍റെ മൃ​ത​ദേ​ഹ​ത്തി​നു പ​ക​രം ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച നാ​ട്ടി​ലെ​ത്തി​ച്ച​തു ശ്രീ​ല​ങ്ക​ക്കാ​രി​യാ​യ സ്ത്രീ​യു​ടേ​താ​യി​രു​ന്നു.

പോ​ലീ​സ് ഇ​ട​പെ​ട​ലി​ല്‍ നോ​ര്‍ക്ക സെ​ല്‍, സൗ​ദി എ​യ​ര്‍പോ​ര്‍ട്ടി​ലെ കാ​ര്‍ഗോ​ വി​ഭാ​ഗം എ​ന്നി​വ വി​ഷ​യം ഏ​റ്റെ​ടു​ത്ത് സ​മ​യ​ബ​ന്ധി​ത​മാ​യി കാ​ര്യ​ങ്ങ​ള്‍ നീ​ക്കി മൃ​ത​ദേ​ഹ​ങ്ങ​ള്‍ അ​ത​തു സ്ഥ​ല​ങ്ങ​ളി​ല്‍ അ​തി​വേ​ഗ​ത്തി​ലെ​ത്തി​ച്ചു.


കൊ​ളം​ബോ​യി​ലേ​ക്കു കൊ​ണ്ടു​പോ​യി​രു​ന്ന റ​ഫീ​ഖി​ന്‍റെ മൃ​ത​ദേ​ഹം ശ​നി​യാ​ഴ്ച രാ​വി​ലെ പ​ത്ത​ര​യോ​ടെ ശ്രീ​ല​ങ്ക​ന്‍ എ​യ​ര്‍ലൈ​ന്‍സ് വി​മാ​ന​ത്തി​ല്‍ നെ​ടു​മ്പാ​ശേ​രി​യി​ല്‍ എ​ത്തി​ച്ചു. ഇ​തേ വി​മാ​ന​ത്തി​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്ന​ര​യോ​ടെ ശ്രീ​ല​ങ്ക​ന്‍ സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം ശ്രീ​ല​ങ്ക​യി​ലേ​ക്കും ക​യ​റ്റി വി​ട്ടു.

മൂ​ന്ന​ര​യോ​ടെ മൃ​ത​ദേ​ഹം വ​ഹി​ച്ചു​കൊ​ണ്ടു​ള്ള ആം​ബു​ല​ന്‍സ് കു​മ്മ​ണ്ണൂ​ര്‍ ജു​മാ മ​സ്ജി​ദ് അ​ങ്ക​ണ​ത്തി​ല്‍ എ​ത്തി​ച്ചു. പ​തി​ന​ഞ്ച് മി​നി​ട്ടോ​ളം പൊ​തു​ദ​ര്‍ശ​ന​ത്തി​നു വ​ച്ച മൃ​ത​ദേ​ഹം ക​ബ​റ​ട​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.