ജോർജിനെ വഞ്ചിച്ചിട്ടില്ലെന്നു ചെന്നിത്തല
ജോർജിനെ വഞ്ചിച്ചിട്ടില്ലെന്നു ചെന്നിത്തല
Sunday, March 24, 2019 12:13 AM IST
കോ​​ട്ട​​യം: പി.​​സി.​​ജോ​​ർ​​ജി​​നെ വ​​ഞ്ചി​​ച്ചി​​ട്ടി​​ല്ലെ​​ന്നും മ​​ത്സ​​രി​​ക്കാ​​ൻ ആ​​ഗ്ര​​ഹി​​ക്കു​​ന്ന​​വ​​രെ ത​​ട​​യാ​​നി​​ല്ലെ​​ന്നും പ്ര​​തി​​പ​​ക്ഷ ​നേ​​താ​​വ് ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല. പി.​​സി.​​ജോ​​ർ​​ജ് അ​​ടു​​ത്ത സു​​ഹൃ​​ത്താ​​ണ്. അ​​ദേ​​ഹ​​ത്തോ​​ട് എ​​പ്പോ​​ഴും സം​​സാ​​രി​​ക്കാ​​റു​​ണ്ട്.

മ​​ത്സ​​രി​​ക്ക​​രു​​തെ​ന്നു പ​​റ​​ഞ്ഞി​​രു​​ന്നു. എ​​ന്നാ​​ൽ, മു​​ന്ന​​ണി​​യു​ടെ ഭാ​​ഗ​​മാ​​ക്കു​​ന്ന കാ​​ര്യ​​ത്തി​​ൽ തീ​​രു​​മാ​​നമെ​​ടു​​ക്കാ​​ൻ കൂ​​ടു​​ത​​ൽ സാ​​വ​​കാ​​ശം വേ​​ണം. ത​​ങ്ങ​​ൾ​​ക്കു മാ​​ത്രം തീ​​രു​​മാ​​ന​​മെ​​ടു​​ക്കാ​​ൻ ക​​ഴി​​യി​​ല്ല. എ​​ല്ലാ ഘ​​ട​​ക​​ക​​ക്ഷി​​ക​​ളു​​മാ​​യി ആ​​ലോ​​ചി​​ക്കേ​​ണ്ട​​തു​​ണ്ട്. തെ​​ര​​ഞ്ഞെ​​ടു​​പ്പാ​​യ​​തി​​നാ​​ൽ നേ​​താ​​ക്ക​​ളെ​​ല്ലാം തി​​ര​​ക്കി​​ലാ​​ണ്. ‌തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​ഴി​​ഞ്ഞാ​​ലേ ഇ​​തി​​ൽ തീ​​രു​​മാ​​നം ഉ​​ണ്ടാ​​വു​​ക​​യു​​ള്ളു​​വെ​​ന്നും അ​​ദേ​​ഹം പ​​റ​​ഞ്ഞു. മ​​ത്സ​​രി​​ക്കാ​​ൻ എ​​ല്ലാ​​വ​​ർ​​ക്കും അ​​വകാ​​ശ​​മു​​ണ്ട്. ആ​​രെ​​യും ത​​ട​​യാ​​നി​​ല്ലെ​​ന്നും അ​​ദേ​​ഹം കോ​​ട്ട​​യ​​ത്തു മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​രോ​​ടു പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.