കോ​ത​മം​ഗ​ലം ചെ​റി​യ പ​ള്ളി തർക്കം; പള്ളിയിൽ പ്രവേശിക്കാനാവാതെ തോ​​​മ​​​സ് പോ​​​ൾ റ​​​ന്പാ​​​ൻ മ​ട​ങ്ങി
കോ​ത​മം​ഗ​ലം ചെ​റി​യ പ​ള്ളി തർക്കം; പള്ളിയിൽ പ്രവേശിക്കാനാവാതെ തോ​​​മ​​​സ് പോ​​​ൾ റ​​​ന്പാ​​​ൻ മ​ട​ങ്ങി
Sunday, March 24, 2019 12:13 AM IST
കോ​​​ത​​​മം​​​ഗ​​​ലം: മാ​​​ർ​​​ത്തോ​​​മ്മാ ചെ​​​റി​​​യ പ​​​ള്ളി​​​യി​​​ൽ പ്ര​​​വേ​​​ശി​​​ച്ച് ആ​​​രാ​​​ധ​​​ന ന​​​ട​​​ത്താ​​​ൻ ഓ​​​ർ​​​ത്ത​​​ഡോ​​​ക്സ് വി​​​ഭാ​​​ഗം വൈ​​​ദി​​​ക​​​ൻ തോ​​​മ​​​സ് പോ​​​ൾ റ​​​ന്പാ​​​ൻ എ​​ത്തി​​​യെ​​​ങ്കി​​​ലും യാ​​​ക്കോ​​​ബാ​​​യ വി​​​ശ്വാ​​​സി​​​ക​​​ളു​​​ടെ എ​​​തി​​​ർ​​​പ്പി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ഇ​​​ക്കു​​​റി​​​യും മ​​​ട​​​ങ്ങേ​​​ണ്ടി​​​വ​​​ന്നു. ഒ​​​രു മ​​​ണി​​​ക്കൂ​​​റോ​​​ളം നീ​​​ണ്ട സം​​​ഘ​​​ർ​​​ഷാ​​​വ​​​സ്ഥ​​യ്​​​ക്കൊ​​​ടു​​​വി​​​ലാ​​​ണു റ​​​ന്പാ​​​നും സം​​ഘ​​വും മ​​​ട​​​ങ്ങാ​​​ൻ ത​​​യാ​​​റാ​​​യ​​​ത്.

ഓ​​​ർ​​​ത്ത​​​ഡോ​​​ക്സ് വി​​​ഭാ​​​ഗ​​​ത്തി​​​ലെ തോ​​​മ​​​സ് പോ​​​ൾ റ​​​ന്പാ​​​നും മ​​​റ്റു മൂ​​​ന്നു വൈ​​​ദി​​​ക​​​രും പ​​​തി​​​ന​​​ഞ്ചോ​​​ളം ഓ​​​ർ​​​ത്ത​​​ഡോ​​​ക്സ് വി​​​ശ്വാ​​​സി​​​ക​​​ളും ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 9.35ഓ​​​ടെ പോ​​​ലീ​​​സ് സം​​​ര​​​ക്ഷ​​​ണ​​​യി​​​ലാ​​​ണ് മാ​​​ർ​​​ത്തോ​​​മ്മാ ചെ​​​റി​​​യ​​​പ​​​ള്ളി​​​ക്കു മു​​​ന്നി​​​ലെ​​​ത്തി​​​യ​​​ത്. പ​​​ള്ളി​​​യി​​​ലും പ​​​രി​​​സ​​​ര​​​ത്തും യാ​​​ക്കോ​​​ബാ​​​യ വി​​​ശ്വാ​​​സി​​​ക​​​ൾ പു​​​ല​​​ർ​​​ച്ചെ മു​​​ത​​​ൽ ത​​​ടി​​​ച്ചു​​​കൂ​​​ടി​​​യി​​​രു​​​ന്നു. ത​​​ന്‍റെ മാ​​​താ​​​വി​​​ന്‍റെ ച​​​ര​​​മ​​​വാ​​​ർ​​​ഷി​​​ക ച​​​ട​​​ങ്ങു​​​ക​​​ൾ ന​​​ട​​​ത്താ​​​നാ​​​ണു റ​​​ന്പാ​​​ൻ എ​​​ത്തി​​​യ​​​ത്.

ചെ​​​റി​​​യ പ​​​ള്ളി​​​യി​​​ലെ വൈ​​​ദി​​​ക​​​ര​​​ട​​​ക്ക​​​മു​​​ള്ള യാ​​​ക്കാ​​​ബോ​​​യ വി​​​ശ്വാ​​​സി​​​ക​​​ൾ മു​​​ദ്രാ​​​വാ​​​ക്യ​​​ങ്ങ​​​ളും പ്രാ​​​ർ​​​ഥ​​​ന​​​ക​​​ളു​​​മാ​​​യി റ​​​ന്പാ​​​നെ​​​യെും പോ​​​ലീ​​​സി​​​നെ​​​യും പ്ര​​​തി​​​ഷേ​​​ധം അ​​​റി​​​യി​​​ച്ചു. റ​​​ന്പാ​​​ൻ പ​​​ള്ളി​​​ക്ക് മു​​​ന്നി​​​ൽ ഒ​​​രു മ​​​ണി​​​ക്കൂ​​​റോ​​​ളം കാ​​​ത്തു​​​നി​​​ന്നു. ബ​​​ല​​​പ്ര​​​യോ​​​ഗ​​​ത്തി​​​ലൂ​​​ടെ വി​​​ശ്വാ​​​സി​​​ക​​​ളെ മാ​​​റ്റി റ​​​ന്പാ​​​ന് വ​​​ഴി​​​യൊ​​​രു​​​ക്കാ​​​ൻ പോ​​​ലീ​​​സ് ത​​​യാ​​​റാ​​​യി​​ല്ല. എ​​​തി​​​ർ​​​പ്പ് ശ​​​ക്ത​​​മാ​​​യ​​​തോ​​​ടെ 10.30 ഓ​​​ടെ റ​​​ന്പാ​​​നും സം​​ഘ​​വും പി​​​ൻ​​​വാ​​​ങ്ങി. തു​​ട​​ർ​​ന്നു യാ​​​ക്കോ​​​ബാ​​​യ വി​​​ശ്വാ​​​സി​​​ക​​​ൾ പ്ര​​​ക​​​ട​​​നം ന​​​ട​​​ത്തി.


മാ​​​ർ​​​ത്തോ​​​മ്മാ ചെ​​​റി​​​യ പ​​​ള്ളി​​​യി​​​ൽ തോ​​​മ​​​സ് പോ​​​ൾ റ​​​ന്പാ​​​ന് ആ​​​രാ​​​ധാ​​​ന ന​​​ട​​​ത്താ​​​ൻ പോ​​​ലീ​​​സ് സം​​​ര​​​ക്ഷ​​​ണം ന​​​ൽ​​​ക​​​ണ​​​മെ​​​ന്നു കോ​​​ട​​​തി നേ​​​ര​​​ത്തെ ഉ​​ത്ത​​ര​​വി​​ട്ടി​​​രു​​​ന്നു. ഇ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ റ​​​ന്പാ​​​ൻ മു​​​ന്പ് ര​​​ണ്ടു​​ത​​​വ​​​ണ പ​​​ള്ളി​​​യി​​​ൽ പ്ര​​​വേ​​​ശി​​​ക്കാ​​​ൻ വ​​​ന്നെ​​​ങ്കി​​​ലും യാ​​​ക്കോ​​​ബാ​​​യ വി​​​ശ്വാ​​​സി​​​ക​​​ളു​​​ടെ എ​​​തി​​​ർ​​​പ്പി​​​നെ​​​ത്തു​​​ട​​​ർ​​​ന്നു പി​​​ൻ​​​വാ​​​ങ്ങേ​​​ണ്ടി​​​വ​​​ന്നി​​​രു​​​ന്നു. വി​​​ഷ​​​യം വീ​​​ണ്ടും കോ​​​ട​​​തി​​​യു​​​ടെ ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ടു​​​ത്തു​​​മെ​​​ന്നും അ​​​ടു​​​ത്ത​​​മാ​​​സം വീ​​​ണ്ടും വ​​​രു​​​മെ​​​ന്നും വ്യ​​​ക്ത​​​മാ​​​ക്കി​​​യാ​​​ണു റ​​​ന്പാ​​​ൻ ഇ​​ന്ന​​ലെ മ​​​ട​​​ങ്ങി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.