കെ.​ സു​രേ​ന്ദ്ര​ന്‍ സ്വാ​ധീ​ന​മു​ള്ള നേതാവെന്നു ബിജെപി
കെ.​ സു​രേ​ന്ദ്ര​ന്‍ സ്വാ​ധീ​ന​മു​ള്ള    നേതാവെന്നു ബിജെപി
Sunday, March 24, 2019 12:52 AM IST
കോ​​​ഴി​​​ക്കോ​​​ട്: ജ​​​ന​​​ങ്ങ​​​ള്‍​ക്കി​​​ട​​​യി​​​ല്‍ ഏ​​​റ്റ​​​വും സ്വാ​​​ധീ​​​ന​​​മു​​​ള്ള നേ​​​താ​​​വാ​​​ണ് കെ.​ ​​സു​​​രേ​​​ന്ദ്ര​​​നെ​​​ന്ന് ബി​​​ജെ​​​പി സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് പി.​​​എ​​​സ്.​ ശ്രീ​​​ധ​​​ര​​​ന്‍​പി​​​ള്ള. ബി​​​ജെ​​​പി​​​യു​​​ടെ ആ​​​ദ്യ​​​സ്ഥാ​​​നാ​​​ര്‍​ഥി പ​​​ട്ടി​​​ക​​​യി​​​ല്‍ കെ.​ ​​സു​​​രേ​​​ന്ദ്ര​​​നും ശോ​​​ഭാ​​​സു​​​രേ​​​ന്ദ്ര​​​നും ഉ​​​ള്‍​പ്പെ​​​ട്ടി​​​രു​​​ന്നി​​​ല്ല.

താ​​​നാ​​​ണ് ഇ​​​രു​​​വ​​​രു​​​ടെ​​​യും പേ​​​രു​​​ക​​​ള്‍ നി​​​ര്‍​ദേ​​​ശി​​​ച്ച​​​തെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. പ​​​ത്ത​​​നം​​​തി​​​ട്ട സ്ഥാ​​​നാ​​​ര്‍​ഥി​​​ത്വ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ത​​​ര്‍​ക്ക​​​ങ്ങ​​​ള്‍ ഉ​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല. സാ​​​ങ്കേ​​​തി​​​ക​​​മാ​​​യ കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ലാ​​​ണ് സ്ഥാ​​​നാ​​​ര്‍​ഥി പ്ര​​​ഖ്യാ​​​പ​​​നം വൈ​​​കി​​​യ​​​ത്. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ മ​​​ത്സ​​​രി​​​ക്കി​​​ല്ലെ​​​ന്ന് ഞാ​​​ന്‍ ആ​​​ദ്യം ത​​​ന്നെ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്ന​​​താ​​​ണ്. ജ​​​യി​​​ക്കാ​​​ന​​​ല്ല ജ​​​യി​​​പ്പി​​​ക്കാ​​​നാ​​​ണ് പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന​​​തെന്നും അ​​​ദ്ദേ​​​ഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.