എ​ൻ​ജി​നിയ​റിം​ഗ് വി​ദ്യാ​ർ​ഥി മു​ങ്ങി​മ​രി​ച്ചു
എ​ൻ​ജി​നിയ​റിം​ഗ് വി​ദ്യാ​ർ​ഥി    മു​ങ്ങി​മ​രി​ച്ചു
Monday, March 25, 2019 1:35 AM IST
കൊ​​​ട​​​ക​​​ര: കാ​​​രൂ​​​ർ അ​​മ്പ​​​ല​​​ക്കു​​​ള​​​ത്തി​​​ൽ കൂ​​​ട്ടു​​​കാ​​​രു​​​മൊ​​​ത്ത് കു​​​ളി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ എ​​​ൻ​​​ജി​​​നി​​യ​​​റിം​​​ഗ് വി​​​ദ്യാ​​​ർ​​​ഥി മു​​​ങ്ങി​​​മ​​​രി​​​ച്ചു. കൊ​​​ട​​​ക​​​ര സ​​​ഹൃ​​​ദ​​​യ കോ​​​ള​​​ജ് വി​​​ദ്യാ​​​ർ​​​ഥി​​​യാ​​​യ മാ​​​ന​​​ന്ത​​​വാ​​​ടി ക​​​ല്ലോ​​​ടി മ​​​ച്ചു​​​കു​​​ഴി​​​യി​​​ൽ അ​​​ശ്വി​​​ൻ ജോ​​​സ് (21) ആ​​​ണ് മ​​​രി​​​ച്ച​​​ത്. ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം അ​​ഞ്ച​​ര​​യോ​​​ടെ​​​യാ​​​ണു സം​​​ഭ​​​വം.

കു​​​ള​​​ത്തി​​​ന്‍റെ അ​​​ടി​​​ത്ത​​​ട്ടി​​​ലെ ചേ​​​റി​​​ൽ അ​​​ക​​​പ്പെ​​​ട്ട അ​​​ശ്വി​​​നെ​​​യും മ​​​റ്റൊ​​​രു സു​​​ഹൃ​​​ത്തി​​​നേ​​​യും ഒ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും നാ​​​ട്ടു​​​കാ​​​രും ചേ​​​ർ​​​ന്നു ക​​​ര​​​യ്ക്കെ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും കൊ​​​ട​​​ക​​​ര​​​യി​​​ലെ ശാ​​​ന്തി ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കു​​​കൊ​​​ണ്ട ുപോ​​​കും വ​​​ഴി അ​​​ശ്വി​​​ൻ മ​​​രി​​​ച്ചു. മൂ​​​ന്നാം​​​വ​​​ർ​​​ഷ ഇ​​​ല​​​ക്‌​​​ട്രി​​​ക്ക​​​ൽ എ​​​ൻ​​​ജി​​​നിയ​​​റിം​​​ഗ് വി​​​ദ്യാ​​​ർ​​​ഥി​​​യാ​​​യ അ​​​ശ്വി​​​ൻ ഹോ​​​സ്റ്റ​​​ലി​​​ൽ താ​​​മ​​​സി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു. മൃ​​​ത​​​ദേ​​​ഹം ചാ​​​ല​​​ക്കു​​​ടി സെ​​​ന്‍റ് ജ​​യിം​​​സ് ആ​​​ശു​​​പ​​​ത്രി മോ​​​ർ​​​ച്ച​​​റി​​​യി​​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.