എസ്എസ്എൽസി ചോദ്യപേപ്പറുമായി പോയ വാഹനം കാട്ടാന തടഞ്ഞു
Monday, March 25, 2019 11:27 PM IST
ഉ​പ്പു​ത​റ: എ​സ്എ​സ്എ​ൽ​സി ചോ​ദ്യ​പേ​പ്പ​റു​മാ​യി പോ​യ സം​ഘ​ത്തെ കാ​ട്ടാ​ന​ക​ൾ ത​ട​ഞ്ഞു. ഇ​ന്ന​ലെ രാ​വി​ലെ ക​ണ്ണം​പ​ടി ട്രൈ​ബ​ൽ സ്കൂ​ളി​ലേ​ക്ക് ചോ​ദ്യ​പേ​പ്പ​റു​മാ​യി പോ​യ മാ​രുതി 800 കാ​ർ മൂ​ന്ന് ആ​ന​ക​ളു​ടെ സം​ഘ​ത്തി​നു​മു​ന്നി​ൽ​പെ​ടു​ക​യാ​യി​രു​ന്നു. കി​ഴു​കാ​നം ഫോ​റ​സ്റ്റ് ഓ​ഫീ​സ് ക​ഴി​ഞ്ഞു​ള്ള വ​ന​പ്ര​ദേ​ശ​ത്താ​ണ് സം​ഭ​വം.

കാ​ട്ടാ​ന​ക​ൾ 20 മി​നി​റ്റോ​ളം റോ​ഡി​നു​ന​ടു​വി​ൽ നി​ല​യു​റ​പ്പി​ച്ചു. വാ​ഹ​നം പെ​ട്ടെ​ന്ന് തി​രി​ച്ച് ഒ​രു​കി​ലോ​മീ​റ്റ​റോ​ളം പി​ന്നോ​ട്ടു​പോ​യി വാ​ഹ​നം നി​ർ​ത്തി​യ​ശേ​ഷം കി​ഴു​കാ​നം ഫോ​റ​സ്റ്റ് ഓ​ഫീ​സി​ലെ​ത്തി വി​വ​ര​മ​റ​യി​ച്ചു. വ​ന​പാ​ല​ക​രെ​ത്തി​യ​പ്പോ​ഴേ​ക്കും ആ​ന​ക​ൾ റോ​ഡി​ൽ​നി​ന്ന് മാ​റി. ആ​ന​ക​ൾ റോ​ഡു​വി​ട്ട​തോ​ടെ ചോ​ദ്യ​പേ​പ്പ​റു​മാ​യി​പോ​യ വാ​ഹ​നം യാ​ത്ര തു​ട​ർ​ന്നു. 10 മ​ണി​ക്ക് സ്കൂ​ളി​ലെ​ത്തേ​ണ്ട വ​ാഹ​നം 11 മ​ണി​യോ​ടെ​യാ​ണ് ചേ​ദ്യ​പേ​പ്പ​റു​മാ​യി എ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.