കോട്ടയം-എറണാകുളം റൂട്ടിൽ ട്രെയിൻ ഗതാഗത നിയന്ത്രണം
Monday, March 25, 2019 11:27 PM IST
കോട്ടയം: ഏ​റ്റു​മാ​നൂ​ർ -കു​റു​പ്പ​ന്ത​റ ഇ​ര​ട്ട​പ്പാ​ത ക​മ്മീ​ഷ​ൻ ചെ​യ്യു​ന്ന​തി​നു മു​ന്നോ​ടി​യാ​യി ഇ​ന്നു മു​ത​ൽ ഏ​ഴു ദി​വ​സ​ത്തേ​ക്ക് കോ​ട്ട​യം- എ​റ​ണാ​കു​ളം റൂ​ട്ടി​ൽ ട്രെ​യി​ൻ ഗ​താ​ഗ​തം നി​യ​ന്ത്രി​ച്ചു. ആ​റു പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കു​ക​യും ചെ​യ്തു.

56387 എ​റ​ണാ​കു​ളം-​കാ​യം​കു​ളം , 56388 കാ​യം​കു​ളം-​എ​റ​ണാ​കു​ളം പാ​സ​ഞ്ച​ർ, 66300 കൊ​ല്ലം-​എ​റ​ണാ​കു​ളം , 66301 എ​റ​ണാ​കു​ളം-​കൊ​ല്ലം മെ​മു, 66307 എ​റ​ണാ​കു​ളം-​കൊ​ല്ലം മെ​മു, 66308 കൊ​ല്ലം -എ​റ​ണാ​കു​ളം മെ​മു എ​ന്നീ വ​ണ്ടി​ക​ളാ​ണ് റ​ദ്ദാ​ക്കി​യ​ത്.

ക​ന്യാ​കു​മാ​രി -മും​ബൈ സി​എ​സ്ടി ജ​യ​ന്തി എ​ക്സ്പ്ര​സ് , ഹൈ​ദ​രാ​ബാ​ദ്-​തി​രു​വ​ന​ന്ത​പു​രം ശ​ബ​രി എ​ക്സ്പ്ര​സ് എ​ന്നി​വ 27 മു​ത​ൽ 31 വ​രെ ആ​ല​പ്പു​ഴ വ​ഴി സ​ർ​വീ​സ് ന​ട​ത്തും. കോ​ർ​ബ-​തി​രു​വ​ന​ന്ത​പു​രം എ​ക്സ്പ്ര​സ് 25, 29 തീ​യ​തി​ക​ളി​ൽ ആ​ല​പ്പു​ഴ വ​ഴി സ​ർ​വീ​സ് ന​ട​ത്തും. നാ​ഗ​ർ​കോ​വി​ൽ-​മം​ഗ​ളൂ​രു പ​ര​ശു​റാം , തി​രു​വ​ന​ന്ത​പു​രം -ഹൈ​ദ​രാ​ബാ​ദ് ശ​ബ​രി, കൊ​ച്ചു​വേ​ളി-​ലോ​ക​മാ​ന്യ​തി​ല​ക് ഗ​രീ​ബ് ര​ഥ്, തി​രു​വ​ന​ന്ത​പു​രം-​ന്യൂ​ഡ​ൽ​ഹി കേ​ര​ള, ന്യൂ​ഡ​ൽ​ഹി-​തി​രു​വ​ന​ന്ത​പു​രം കേ​ര​ള എ​ക്സ്പ്ര​സ് എ​ന്നി​വ 31ന് ​ആ​ല​പ്പു​ഴ വ​ഴി​യാ​വും സ​ർ​വീ​സ് ന​ട​ത്തു​ക.


31 മു​ത​ൽ മേ​യ് ഒ​ന്നു​വ​രെ ഉ​ച്ച​യ്ക്കു ശേ​ഷ​മു​ള്ള ഷൊ​ർ​ണൂ​ർ -തി​രു​വ​ന​ന്ത​പു​രം വേ​ണാ​ട് , മം​ഗ​ളൂ​രു-​നാ​ഗ​ർ​കോ​വി​ൽ പ​ര​ശു​റാം എ​ന്നി​വ ഏ​റ്റു​മാ​നൂ​രി​ൽ നി​ർ​ത്തി​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.