തൊടുപുഴ സ്വദേശി എരുമേലിയിൽ മുങ്ങിമരിച്ചു
Monday, March 25, 2019 11:40 PM IST
എ​രു​മേ​ലി: അ​യ​ൽ​വാ​സി​യാ​യ സു​ഹൃ​ത്തി​നൊ​പ്പം എ​രു​മേ​ലി​യി​ൽ ജോ​ലി​ക്കും പ​ഠ​ന​ത്തി​നും വ​ന്ന യു​വാ​വ് ന​ദി​യി​ൽ നീ​ന്തു​ന്ന​തി​നി​ടെ സു​ഹൃ​ത്തു​ക്ക​ളു​ടെ കാ​ൺ​കെ ക​യ​ത്തി​ൽ മു​ങ്ങി മ​രി​ച്ചു. തൊ​ടു​പു​ഴ വ​ണ്ണ​പ്പു​റം മു​ള്ള​രി​ങ്ങാ​ട് പൊ​ട്ടം​പ്ലാ​ക്ക​ൽ വീ​ട്ടി​ൽ ഗം​ഗാ​ധ​ര​ൻ -സു​ജാ​ത ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ മ​നോ​ജ്‌ (27) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം.

എ​രു​മേ​ലി ഒ​ഴ​ക്ക​നാ​ട് റൂ​ട്ടി​ൽ മ​ണി​മ​ല​യാ​റി​ലെ ആ​ഴ​മേ​റി​യ ക​യ​മാ​യ ക​ട്ടി​ക്ക​യ​ത്തി​ൽ കു​ളി​ക്കു​മ്പോ​ഴാ​ണ് മ​നോ​ജ്‌ മു​ങ്ങി താ​ഴ്ന്നു​പോ​യ​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്തു​ക്ക​ൾ​ക്ക് നീ​ന്ത​ൽ വ​ശ​മി​ല്ലാ​ത്ത​തി​നാ​ൽ മ​നോ​ജി​നെ ര​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്ന് പ​റ​യു​ന്നു. പോ​ലീ​സും കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ നി​ന്നു ഫ​യ​ർ​ഫോ​ഴ്‌​സും സ്ഥ​ല​ത്തെ​ത്തി. മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട തെ​ര​ച്ചി​ലി​നൊ​ടു​വി​ൽ വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് മൃ​ത​ദേ​ഹം ക​യ​ത്തി​ൽ നി​ന്നു ക​ണ്ടെ​ത്തി​യ​ത്. അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്തെ​ന്ന് എ​രു​മേ​ലി പോ​ലീ​സ് അ​റി​യി​ച്ചു. അ​യ​ൽ​വാ​സി​യാ​യ യു​വാ​വി​നൊ​പ്പം ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് മ​നോ​ജ്‌ എ​രു​മേ​ലി​യി​ൽ ജെ​സി​ബി, ക്രെ​യി​ൻ ഓ​പ്പ​റേ​റ്റിം​ഗ് പ​ഠി​ക്കു​ന്ന​തി​ന് എ​ത്തി​യ​ത്.


സഹോദരങ്ങൾ മഹേഷ്, മനു. സംസ്കാരം ഇന്നു നാലിനു വീട്ടുവളപ്പിൽ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.