ആദിവാസി യുവതി ജീവനൊടുക്കി
Monday, March 25, 2019 11:40 PM IST
മ​റ​യൂ​ര്‍:​കാ​ന്ത​ല്ലൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വ​ണ്ണാ​ന്തു​റ മ​ല​പു​ല​യ കു​ടി​യി​ല്‍ വീ​ട്ട​മ്മ ജീ​വ​നൊ​ടു​ക്കി.​ വ​ണ്ണാ​ന്തു​റ ച​ന്ദ​ന റി​സ​ര്‍വി​നൂ​ള്ളി​ലെ താ​മ​സ​ക്കാ​ര​നാ​യ വേ​ലാ​യു​ധ​ന്‍റെ ഭാ​ര്യ കാ​ര്‍ത്തി​ക (32) ആ​ണ് ശ​രീ​ര​ത്തി​ല്‍മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച തീ ​ക​ത്തി​ച്ച് ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച​ത്. സ​മീ​പവാ​സി​ക​ള്‍ തീ ​കെ​ടു​ത്തി​യശേ​ഷം​ വ​ന​ത്തി​ൽനിന്നു പു​റ​ത്തെ​ത്തി​ച്ച് വാ​ഹ​ന​ത്തി​ല്‍ മ​റ​യൂ​രി​ലും പി​ന്നീ​ട് വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും എ​ത്തി​ച്ചു.


പൊ​ള്ള​ല്‍ ഗു​രു​ത​ര​മാ​യ​തി​നാ​ല്‍ ഏ​റ്റു​മാ​നൂ​ര്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ​ത്തി മ​ര​ണ​മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. 80 ശ​ത​മാ​ന​ത്തോ​ളം പൊ​ള്ള​ലേ​റ്റ യു​വ​തി വൈ​കു​ന്നേ​രത്തോടെ മരി​ച്ചു.

മ​റ​യൂ​ര്‍ സി ​ഐ ജ​ഗ​ദീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മൃ​ത​ദേ​ഹ പ​രി​ശോ​ധ​ന ന​ട​ത്തി പോ​സ്റ്റു​മാ​ര്‍ട്ടം ന​ട​പ​ടി​ക​ള്‍ക്ക് ശേ​ഷം​ വ​ണ്ണാ​ന്തു​റ​യി​ല്‍ എ​ത്തി​ക്കും.​
​മ​ക​ന്‍: ത​രൂ​ൺ.‍

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.