വഞ്ചനക്കുറ്റം: മലയാളിയായ ബോളിവുഡ് നടനെതിരേ കേ​സ്
Monday, March 25, 2019 11:57 PM IST
ക​​​ണ്ണൂ​​​ർ: സി​​​നി​​​മാ മേ​​​ഖ​​​ല​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ഇ​​​ൻ​​​ടെ​​​ക് ഇ​​​മാ​​​ജ് എ​​​ന്ന സ്ഥാ​​​ന​​​ത്തി​​​ന്‍റെ ഓ​​​ഹ​​​രി ഉ​​​ട​​​മ​​​യാ​​​ക്കാ​​​മെ​​​ന്നു പ​​​റ​​​ഞ്ഞ് ഒ​​​രു കോ​​​ടി രൂ​​​പ കൈ​​​ക്ക​​​ലാ​​​ക്കി​​​ വ​​​ഞ്ചി​​ച്ചെന്ന പ​​രാ​​തി​​യി​​ൽ ബോ​​​ളി​​​വു​​​ഡ് ന​​​ട​​​നും എ​​​ട​​​ക്കാ​​​ട് സ്വ​​​ദേ​​​ശി​​യും മുംബൈ വെ​​​സ്റ്റി​​​ലെ അ​​​ന്ധേ​​​രി​​​യി​​​ൽ താ​​​മ​​​സ​​​ക്കാ​​​ര​​​നു​​​മാ​​​യ പ്ര​​​ശാ​​​ന്ത് നാ​​​രാ​​​യ​​​ണ​​​നെ​​​തി​​​രേ​​​എ​​​ട​​​ക്കാ​​​ട് പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്തു. കൊ​​​ട്ടാ​​​ര​​​ക്ക​​​ര സ്വ​​​ദേ​​​ശി തോ​​​മ​​​സ് പ​​​ണി​​​ക്ക​​​രു​​​ടെ പ​​​രാ​​​തി​​​യി​​​ലാ​​​ണു കേ​​​സ്.

2017 ജൂ​​​ൺ 28ന് ​​​ശേ​​​ഷ​​​മു​​​ള്ള വി​​​വി​​​ധ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലാ​​​യാ​​​ണ് ഓ​​​ഹ​​​രി ഉ​​​ട​​​മ​​​യാ​​​ക്കാ​​​മെ​​​ന്നു പ​​​റ​​​ഞ്ഞു തോ​​​മ​​​സ് പ​​​ണി​​​ക്ക​​​ർ ഒ​​​രു കോ​​​ടി രൂ​​​പ പ്ര​​​ശാ​​​ന്ത് നാ​​​രാ​​​യ​​​ണ​​​നു ന​​​ൽ​​​കി​​​യ​​​ത്. ആ​​​റു മാ​​​സ​​​ത്തി​​​ൽ ലാ​​​ഭ​​​വി​​​ഹി​​​ത​​​മാ​​​യി 25 ല​​​ക്ഷം രൂ​​​പ​​​യാ​​​ണു വാ​​​ഗ്ദാ​​​നം ചെ​​​യ്തി​​​രു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ പി​​​ന്നീ​​​ട് ലാ​​​ഭ​​​വി​​​ഹി​​​ത​​​മോ ന​​​ൽ​​​കി​​​യ തു​​​ക​​​യോ തി​​​രി​​​ച്ചു​​​ന​​​ൽ​​​കി​​​യി​​ല്ല. ഇ​​​തേ​​ത്തു​​​ട​​​ർ​​​ന്നാ​​​ണു തോ​​​മ​​​സ് പ​​​ണി​​​ക്ക​​​ർ എ​​​ട​​​ക്കാ​​​ട് പോ​​​ലീ​​​സി​​​ൽ പ​​​രാ​​​തി ന​​​ൽ​​​കി​​​യ​​​ത്.


സം​​​ഭ​​​വ​​​ത്തെ​​​കു​​​റി​​​ച്ചു ക​​​ണ്ണൂ​​​ർ ഡി​​​വൈ​​​എ​​​സ്പി കെ.​​വി. വേ​​​ണു​​​ഗോ​​​പാ​​​ലി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള പോ​​​ലീ​​​സ് സം​​ഘം അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.